എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത് | |
|---|---|
LMCC HS ERNAKULAM 26036 | |
| വിലാസം | |
ചാത്യാത്ത് എറണാകുളം പച്ചാളം പി.ഒ. , 682012 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0484 2393586 |
| ഇമെയിൽ | lmccschoolchathiath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26036 (സമേതം) |
| യുഡൈസ് കോഡ് | 32080303330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 68 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 753 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുബി സെബാസ്റ്റ്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ലിൻസ് എബ്രഹാം |
| എം.പി.ടി.എ. പ്രസിഡണ്ട് | ടീന ബെസ്റ്റേൺ കൊറേയ |
| അവസാനം തിരുത്തിയത് | |
| 30-08-2025 | 26036 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.സി.സി.എച്ച്.എസ്.ചാത്തിയാത്ത്.
ചരിത്രം
രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ. ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു.
പൂർവ്വപശ്ചാത്തലം
മതാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്യം കണ്ടറിഞ്ഞ മഹാമിഷ്ണറിയായിരുന്നു ആർച്ച് ബിഷപ് ബർണഡിൻ ബച്ചിനെല്ലി (1853-1868) . പള്ളിയോടനുബന്ധിച്ച് പള്ളികൂടവും വേണമെന്ന് അപ്പസ്തോലിക ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുകയും, അവ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്താണ് കർമ്മലീത്ത സന്ന്യാസിനിമാർ വിദ്യാഭ്യാസരംഗത്ത് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഏത് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണെങ്കിലും അവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് വായിക്കാം
ഭൗതിക സൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് എൽ.പി., യു.പി. വിഭാഗത്തിനായി മൂന്നുനില കെട്ടിട സമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിനായി രണ്ട് നില കെട്ടിടസമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും ഉണ്ട്. അതിൽ 12 ക്ലാസ്സ് മുറികൾ ഹൈടെക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഒരു സ്മാർട്ട് റൂം, 14 ഡെസ്കടോപ്പും മൂന്ന് ലാപ്ടോപ്പും അടങ്ങിയ ഹൈടെക്ക് ഐടി ലാബ് , യുപി വിഭാഗത്തിന് പ്രത്യേക ഐടി ലാബ്,പുനർ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി, സ്പോർട്ട് മുറി, സയൻസ് ലാബ്, വിശാലമായ പ്രവേശനാങ്കണവും, ഫുഡ്ബോൾ ഗ്രൗണ്ടും സ്കൂളിനെ ആകർഷകമാക്കുന്നതാണ്. മൂന്ന് സ്കൂൾ ബസ്, കുട്ടികൾക്കായി സൈക്കിൾ ഷെഡ്, ഓപ്പൺ സ്റ്റേജ്, മാലിന്യം ഇടുന്നതിായി എട്ടിടങ്ങളിലായി വലിയ wastebasket. പെൺകുട്ടികൾക്കായി പ്രത്യേക 22 ശുചിമുറികൾ, ആൺകുട്ടികൾക്കായി 10 ശുചിമുറികളും ഉണ്ട്. കൈകൾ കഴുകുന്നതിന് മൂന്ന് സ്ഥലങ്ങളിലായി 14 പൈപ്പുകളും, ശുദ്ധജലത്തിനായി വമ്പൻ പ്യൂരിഫൈറും ഇവിടെ കുട്ടികൾക്കായി സജ്ജികരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജുനീയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റസ്
- കരാട്ടെ ക്ലാസ്സ്
- ജൈവകൃഷി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
അടുക്കളതോട്ടം
കൊറോണ കാലഘട്ടത്തിൽ സ്കൂൾ അടുക്കളതോട്ടം സജീവവും സമൃദ്ധവുമാണ്. കുട്ടികളുടെ ഭക്ഷ്യവിഭവത്തിന് വിഷമില്ലാത്ത പച്ചക്കറികൾ വിവിധതരമാണ് സ്കൂൾ ഒരുക്കിവച്ചിരിക്കുന്നത്. തക്കാളി, വെണ്ടക്ക, പാവക്ക, അച്ചിങ്ങ, പീച്ചിങ്ങ, പടവലങ്ങ, ചീര, പച്ചമുളക്, കാന്താരിമുളക്, കാപ്സികം, ചുരക്ക, വഴുതനങ്ങ, പപ്പായ, വെള്ളരി, മത്തങ്ങ എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ. ആവശ്യമായ വളവും പരിചരണവും അധ്യാപകരുടെ നേതൃത്വത്തിൽ നൽകിപോരുന്നു.
മാനേജ്മെന്റ്
1920 ജൂൺ 7 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ സി.ടി.സി. സഭാംഗമായ സിസ്റ്റർ ആനും, പ്രധാനാധ്യാപകനായി വി.ജെ.ആന്റണി മാസ്റ്ററും സ്ഥാനമേറ്റു. ഇന്ന് ഈ പ്രവർത്തനവർഷമെത്തിനിൽക്കുമ്പോൾ നൂറിന്റെ മികവിൽ സ്കൂൾ ജനറൽ മാനേജർ സഭയുടെ സുപ്പീരിയർ ജനറൽകൂടിയായ റവ.ഡോ.സൂസമ്മ കാവുംപുറത്ത് സി.ടി.സി.യാണ്. ലോക്കൽ മാനേജർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർകൂടിയായ സിസ്റ്റർ മരിയ ട്രീസയാണ്. സഭയുടെ സെന്റ് ജോസഫസ് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ അറ്റോണി ജനറൽ സിസ്റ്റർ റിൻസി സി.ടി.സി.യാണ്.
| ക്രമ നമ്പർ | പ്രധാനാധ്യാപകർ |
|---|---|
| 1 | വി.ജെ.ആന്റണി മാസ്റ്റർ |
| 2 | സിസ്റ്റർ മേരി ഡൊറോത്തി |
| 3 | സിസ്റ്റർ ഏണസ്റ്റ |
| 4 | സിസ്റ്റർ എവലിൻ |
| 5 | സിസ്റ്റർ അംബ്രോസിയ |
| 6 | സിസ്റ്റർ ഫ്രാൻസീന |
| 7 | സിസ്റ്റർ കുസുമം |
| 8 | സിസ്റ്റർ ഡോറ |
| 9 | സിസ്റ്റർ ക്രിസ്റ്റീന |
| 10 | സിസ്റ്റർ റിൻസി |
| 11 | സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ്. |
| 12 | സിസ്റ്റർ ആനീസ് കെ.വി |
| 13 | സിസ്റ്റർ ഷൈനി |
| 14 | ശ്രീമതി സുബി സെബാസ്റ്റ്യൻ |
'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
'മറ്റു വിവരങ്ങൾ
-
എ.കെ.പുതുശ്ശേരിയുമൊത്ത് വിദ്യാർത്ഥികളും അധ്യാപകരും
>
'വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥിതിചെയ്യുന്നു.