എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2019-20 അധ്യയന വർഷത്തിൽ രണ്ട് അദ്ധ്യാപകരുടെ കീഴിൽ ഗൈഡ്സ് പ്രവർത്തിച്ചു പോരുന്നു. 32 കുട്ടികൾക്കാണ് ഇതിൽ അംഗത്വമുള്ളത്. മാസത്തിന്റെ അവസാന വെള്ളിയാഴ്ച്ചകളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും ഗൈഡ്സിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കുകയും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സ്കൂളിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് പല മാസങ്ങളിലായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഗൈഡ്സ് വിദ്യാർത്ഥികൾ തങ്ങളുടെ മികച്ച പ്രവർത്തനം കാഴ്ച്ചവച്ചു. വേദിയിലും മറ്റും ഇരിപ്പിടം ഒരുക്കുന്നതിനും ചായസൽക്കാരം നടത്തുന്നതിനും പരിസരം വൃത്തിയാക്കുന്നതിനും ഗൈഡ്സ് കുട്ടികൾ ചെയ്ത് പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന സേവനവാരത്തിൽ ഗൈഡ്സ് അംഗങ്ങൾ കഠിനപരിശ്രമം നടത്തി കുറ്റിമുല്ലചെടികൾ നട്ടു സ്കൂൾ അങ്കണം മനോഹരമാക്കി. മാത്രമല്ല സ്കൂളിന്റെ ഏത് പ്രവർത്തനങ്ങളിലും ഗൈഡ്സ് കുട്ടികൾ നേതൃത്വ നിരയിൽ മുൻപന്തിയിലാണെന്ന് എടുത്തുപറയത്തക്ക കാര്യം ആണ്.