Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2023-24 അധ്യയന വർഷത്തിലെ സ്കൗട്ട് & ഗൈഡ് പ്രവർത്തനങ്ങൾ ജൂൺ ഒന്നു മുതൽ ആരംഭിച്ചു. പ്രവേശനോത്സവ ദിന പരിപാടികളിൽ ഗൈഡിങ് യൂണിഫോം ധരിച്ച് കുട്ടികൾ എല്ലാവരും എത്തുകയും വളരെ അച്ചടക്കത്തോടെ പ്രവർത്തന നിരതരാവുകയും ചെയ്തു. പ്രധാനാധ്യാപികയുടെ നിർദ്ദേശപ്രകാരം പ്രവർത്തന വർഷത്തിൽ സ്കൂൾ അച്ചടക്കനേതൃത്വ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. എല്ലാ ദിവസവും ഗ്രൂപ്പിലെ നാല് കുട്ടികൾ വീതം യൂണിഫോം ധരിച്ച് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു പോരുന്നു. വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പെയിന്റിങ്, സാഹിത്യ എഴുത്തു മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു. മലാലദിനം, ഓസോൺ ദിനം, അൾഷിമേസ് ദിനം , ലോകജനാധിപത്യ ദിനം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. കേരളപിറവി ദിനാചരണത്തെ കുറിച്ചും, സ്കൗട്ട് & ഗൈഡ്സ് സ്ഥാപിക്കാനുണ്ടായ കാര്യങ്ങളെ കുറിച്ചും ഗൈഡ്സ് അംഗം കുമാരി അന്ന പി റ്റി ക്ലാസ്സ് എടുക്കുകയും ഉണ്ടായി.

2023-24 Patrol
Caption text
ക്രമ നമ്പർ Patrol 1 Patrol 2
1 Anna P T Lavina Ann Maria
2 Della Tressa Murera Ridha Ann Pregy
3 Dona Mary Murera Ayin Raphel
4 Ashlin Mary C S Catherine P S
5 Acsah Shaji Anvisha K P
6 Annliya Antony Aleena Eldose
7 Brillia Rose Aamina Mol
8 Alfina Thoreez Anamika Aghilish
2023-24 Patrol

</gallery> </gallery>