ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പുരാതന ലൈബ്രറി

നൂറു വർഷങ്ങൾ പഴക്കമേറിയ മദർ ഏലീശ്വാ ലൈബ്രറിയിൽ പുരാതന പുസതകങ്ങളോടൊപ്പം നവീന പുസ്തകങ്ങളുടെ ഒരു കലവറയായിരുന്നു. 8 അണ വരെ മൂല്യം ഉള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. എന്നാൽ സ്ഥല പരിമിതികാരണവും, പുസ്തകത്തിന്റെ പഴമ കാരണവും കുട്ടികൾക്ക് അവ വായിക്കുവാൻ സാധ്യമായിരുന്നില്ല. അച്ചടക്കരൂപത്തിൽ ഇവയെ അടുക്കിപെറുക്കി വയ്ക്കുവാനും സ്ഥലപരിമിതി കുറവായിരുന്നു. 2019 -20 അധ്യയന വർഷത്തിൽ 100 ന് നൂറിന്റെ (അമൃതിന്റെ)പുതുമയേറി പ്രധാനാധ്യാപിക റവ. സി. മാർഗ്രറ്റ് കെ.എക്സ് . വായനശാല നവീകരിക്കുകയുണ്ടായി.

നവീകരിച്ച ലൈബ്രറി

മദർ ഏലീശ്വ എന്ന പേര് നൽകിയ പുതിയ ഡിജിറ്റൽ ലൈബ്രറി 2019 ഒക്ടോബർ 1 ഉദ്ഘാടനം ചെയ്തു. ഇന്നിപ്പോൾ 5500 പുസ്തകങ്ങൾ അടങ്ങിയ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ ഒരു വലിയ വിപുലമായ പുസ്തകാലയമാണിത്. കഥ, കവിത, ലേഖനങ്ങൾ , ആദ്യാത്മികം, കായികം,ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സയൻസ്, സാമൂഹികം, സംസ്കൃതം, ഗണിതം, കാർട്ടൂൺ, ചിത്രകഥകൾ, ഡിക്ഷണറികൾ പ്രശസ്തരുടെ സാഹിത്യകൃതികൾ etc. അടങ്ങിയ ഈ ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി കെ.കെ. ലളിത നിർവ്വഹിച്ചു. ലൈബ്രേറിയനായി ശ്രീമതി അന്റോണിയ സോളി ടീച്ചറെ നിയമിച്ചു. പഴയ കെട്ടിടത്തിൽ നിന്നും കുട്ടികളും, അധ്യാപകരും, അനധ്യാപകരും ഒന്നിച്ച് കൈചേർത്തുപിടിച്ച് കഠിന പ്രയത്നം തന്നെയായിരുന്നു ലൈബ്രറി നവീകരണത്തിന്. ഈ വർഷത്തെ പ്രളയ മഴ പെയ്തു തോർന്നപ്പോൾ ലൈബ്രറിയുടെ ഒന്നാംഘട്ടം അവസാനിച്ചു. പുസ്തകങ്ങളെല്ലാം തരംതിരിച്ച് പുറംചട്ടയണിയിച്ച് , ഡിജിറ്റലൈസ് ചെയ്യുന്നതിനായി മുഴുവൻ പുസ്തകങ്ങളുടെ വില,പേര്, ലേഖകൻ,പ്രസാധകൻ ഇവയുടെ വിവരണങ്ങൾ കൈറ്റ്സ് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പൂർത്തികരിച്ച്, രണ്ടാം ഘട്ടം അവസാനിപ്പിച്ചു. മനോഹരമായ പുസ്തകാലയം പണികഴിപ്പിച്ച് അതിൽ വിഷയാടിസ്ഥാനത്തിൽ അടുക്കി വയ്ക്കുന്നത് മത്സരാടിസ്ഥാനത്തിൽ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും അണിചേർന്നു, പുതുമയാർന്ന പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ പുസ്തകപ്രദർശനം നടത്തി. അധ്യാപകരും അഭ്യുദയാകാംഷികളും, സി.ടി.സി. മാനേജ് മെന്റും അകമഴിഞ്ഞു സഹായിച്ചു,

പ്രവർത്തനങ്ങൾ

ജന്മദിനങ്ങളിൽ കുട്ടികൾ മിഠായി വസ്തുക്കൾക്കു പകരം ലൈബ്രറിക്കായി ഒന്നോ രണ്ടോ പ്രശസ്ത സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഇവരെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന് അതാത് ലൈബ്രറി പിരിയഡ് കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നു. വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതിന് ക്ലാസ്സ് മുറികളിൽ പ്രത്യേകം കോർണർ തയ്യാറാക്കിയിട്ടുണ്ട്. സർഗ്ഗവേള ദിവസം തന്റെ ആസ്വാദന കുറിപ്പ് വായിക്കുന്നതിന് അവസരം ഒരുക്കുന്നു.

2025-26 അധ്യയന വർഷ പ്രവർത്തനങ്ങൾ

അധ്യയന വർഷത്തിന്റെ തുടക്ക ദിനങ്ങളിൽ തന്നെ ഓരോ ക്ലാസ്സുകളിലേക്കും ഉള്ള ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ സ്ടെങ്ത് അനുസരിച്ച് വിതരണം ചെയ്തു. ഒപ്പം ഇഷ്യു രജിസ്റ്റിൽ എഴുതി വയ്ക്കുകയും ക്ലാസ്സ് ലൈബ്രറി പുസ്തക ഇഷ്യു രജിസ്റ്റർ ക്ലാസ്സ് ടീച്ചർക്ക് കൈമാറുകയും ചെയ്തു. ക്ലാസ്സ് മുറിയിലെ വായന മൂലയിൽ പുസ്തകങ്ങൾ ഒരുക്കുന്നതിനുള്ള നി‍ർദ്ദേശങ്ങളും ലൈബ്രേറിയന്മാർ നൽകുകയുണ്ടായി. അതിനു വേണ്ടി ഓരോ ക്ലാസ്സിൽ നിന്നും ലൈബ്രറി ലീഡറേ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ലാസ്സ് മുറിയിലും, ലൈബ്രറിയിൽ പോയും പുസ്തകങ്ങൾ വായിക്കാൻ അവസരം ഒരുക്കുന്നു. വായന ദിനത്തിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന മത്സരവും, ആസ്വാദനകുറിപ്പ്, കവിത , കഥ എഴുത്ത് , കവിത പാരായണം, കൈയെഴുത്ത് മാസിക എന്നിവയുടെ മത്സരങ്ങൾ കൂടെ നടത്തുകയുണ്ടായി. നിലവിൽ 6000 ത്തിലധികം പുസ്തകങ്ങൾ രേഖമൂലം ഉണ്ട്. ഈ അധ്യയന വർഷത്തെ ലൈബ്രറേറിയന്മാർ മലയാള അധ്യാപികമാരായ ബിന്ദു ഡൊമിനിക് ടീച്ചർ, സിസ്റ്റർ ജിനി, നീനു ടീച്ചർ എന്നിവരാണ് നിയമിക്കപ്പെട്ടത്.