ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്താനരംഭം

ജൂനിയർ റെഡ് ക്രോസ്സ് 1985 മുതൽ സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മികവുറ്റ പ്രവർത്തനം ആണ് റെഡ്ക്രോസ് അംഗങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.

Redcross അധ്യാപിക Smt.Linet ന്റെ നേതൃത്വത്തിൽ കുട്ടികൾ വളരെ ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചു പോരുന്നു. വിവിധ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടൊപ്പം സേവന പ്രവർത്തനങ്ങളും ചെയ്തു പോരുന്നു. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതോടൊപ്പം നിത്യോപയോഗസാധനങ്ങൾ ശേഖരിക്കുകയും അവ അവിടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. സ്കൂൾ അച്ചടക്ക നേതൃത്വനിരയിൽ ഇവരുടെ പങ്കാളിത്തം വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

എട്ടാം ക്ലാസ്സിൽ നിന്നുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് റെഡ് ക്രോസിനെ അനുബന്ധമായിട്ടുള്ള ജനറൽ വിഭാഗം ചോദ്യങ്ങളുപയോഗിച്ച് എഴുത്തു പരീക്ഷ നടത്തി മികച്ച മാർക്ക് നേടുന്ന ആദ്യ 30 കുട്ടികളെ തിരഞ്ഞെടുക്കുന്നു. അംഗത്വം ലഭിച്ച കുട്ടികൾക്ക് എട്ടാംക്ലാസ്സിലെ അവസാന ഭാഗത്ത് എ ലെവൽ പരീക്ഷയും, ഒമ്പതാം ക്ലാസ്സിൽ വച്ച് ബി ലെവൽ പരീക്ഷയും, പത്താം ക്ലാസ്സിൽ വച്ച് സി ലെവൽ പരീക്ഷയും നടത്തുന്നു. പരീക്ഷയിൽ വിജയിക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചു പോരുന്നു.

Linet Antony റെഡ്ക്രോസ് അധ്യാപിക