എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‍കൃത ക്ലബ്

2023-24 അധ്യയന വർഷത്തിലെ സംസ്‍കൃത ക്ലബ് പ്രവർത്തനങ്ങൾ സംസ്കൃത ദിനത്തിന് മുന്നോടിയായി ആരംഭിച്ചു. പത്താം തരത്തിലെ വിദ്യാർത്ഥികളായ ആദ്യ അനീഷ് , ജോസഫ് അലൻ എന്നിവരെ വിദ്യാർത്ഥി പ്രതിനിധികളായി തിരഞ്ഞെടുത്തു. ഈ പ്രവർത്തന വർഷത്തിൽ കലോത്സവങ്ങളിൽ പരമാവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുക എന്നതായിരുന്നു ആദ്യ ശ്രമം. 19 ഇനങ്ങളുള്ള മത്സരങ്ങളിൽ പന്ത്രണ്ട് ഇനങ്ങളിൽ വിദ്യാലയത്തിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുകയും, ഗ്രൂപ്പ് ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും, അഞ്ച് വ്യക്തിഗത ഇനങ്ങളിൽ എ ഗ്രേഡും നേടുവാൻ സാധിച്ചു. വർഷം തോറും നടത്തി വരുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ വീതം പരീശീലനം നേടിവരുന്നു