ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ | |
|---|---|
| വിലാസം | |
BANGRAMANJESHWAR MANJESHWAR പി.ഒ. , 671323 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഇമെയിൽ | 11016bangramanjeshwar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11016 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14038 |
| യുഡൈസ് കോഡ് | 32010100122 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേശ്വരം പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 191 |
| പെൺകുട്ടികൾ | 167 |
| ആകെ വിദ്യാർത്ഥികൾ | 358 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 115 |
| പെൺകുട്ടികൾ | 135 |
| ആകെ വിദ്യാർത്ഥികൾ | 250 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | SHABANA |
| പ്രധാന അദ്ധ്യാപിക | GAYATHRI C |
| പി.ടി.എ. പ്രസിഡണ്ട് | MOHAMMED ASHRAF B M |
| എം.പി.ടി.എ. പ്രസിഡണ്ട് | THAHIRA |
| അവസാനം തിരുത്തിയത് | |
| 30-09-2025 | Ranjithsiji |
| ക്ലബ്ബുകൾ | |||
|---|---|---|---|
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?)
| |||
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ . 1900 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം പഞ്ചായത്തിലെ ബംഗരമഞ്ചേശ്വർ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 12 വരെ ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ബങ്കര മഞ്ചേശ്വരം എന്ന സ്ഥലം ഐതിഹാസിക പ്രാധാന്യമുള്ളതാണ്. ചരിത്രപരമായി പണ്ട് ബങ്കരാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശമാണിത്. ഈ കാരണത്താലാണ് ഈ പ്രദേശം ബങ്കര(ബംഗ്ര മഞ്ചേശ്വരം) എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലകളിലായി നിരവധി സ്ഥാപനങ്ങൾ വർത്തിച്ചു വരുന്നു . അതിൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്‌കൂൾ ബങ്കര മഞ്ചേശ്വരം ഏറ്റവും മികച്ച രീതിയിലും ഉന്നത നിലവാരത്തിലും പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് . മഞ്ചേശ്വരത്തെ പ്രധാന ടൗണികളിലൊന്നായ ഹൊസങ്കടിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകൃതി രമണീയമായ പ്രദേശത്ത് ജി.എച്ച് . എസ്.എസ് ബങ്കര മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1900 ൽ ബാഷിൽ മിഷൻ എന്ന സ്ഥാപനത്തിന്റെ കീഴിൽ എലിമെന്ററി മിഷൻ സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ കന്നഡ മീഡിയം സ്കൂളായി ആരംഭിച്ചു. വിദ്യാലയത്തിന് സമീപത്തായി പ്രസിദ്ധമായ ജൈന ബസതി ( അമ്പലം ) യുള്ളത് വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നിരവധി അമ്പലങ്ങൾ, പള്ളികൾ എന്നിവയും സ്കൂളിനു ചുറ്റും സ്ഥിതി ചെയ്യുന്നു . 1957 ൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബങ്കര മഞ്ചേശ്വരം സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . അന്നു മുതൽ മിഷൻ സ്കൂൾ ' സർക്കാർ വിദ്യാലയമായി മാറി .കാലക്രമേണ എൽ.പി വിദ്യാലയത്തിൽ നിന്നും യു.പി ആയും പിന്നീട് 1979-80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ഈ വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ നാട്ടുകാർ ,സ്കൂൾ പി.ടി.എ., വിദ്യാസമ്പന്നരായ നിരവധി പേർ , സാമൂഹിക പ്രവർത്തകർ എന്നവരുടെ നിരന്തരമായ പ്രയത്നം നാം ഓർ ക്കേണ്ടതാണ് .1986 ൽ മലയാളം മീഡിയം ആരംഭിക്കുകയും ചെയ്തു. 2004 ൽ ഹയർ സെക്കണ്ടറി വിഭാഗവും വിദ്യാലയത്തിൽ ആരംഭിച്ചു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| സീരിയൽ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | വി ശങ്കർ നാരായണ | 1999-2000 |
| 2 | പ്രമോദ് | 2000-2005 |
| 3 | പത്മനാഭ | 2005-2006 |
| 4 | വെങ്കട്ട് രമണ | 2006 |
| 5 | കെ മഹാലിംഗ ഭട്ട് | 2006-2010 |
| 6 | വിഷ്‌ണു ഭട്ട് | 2010-2015 |
| 7 | ലോലാക്ഷി കെ | 2015-2019 |
| 8 | സുനിത എ | 2019-2024 |
| 9 | Gayatri c | 24-present |
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഐ ടി ക്ലബ്
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
- സ്പെഷ്യൽ ക്ലാസുകൾ
- വിമുക്തി ക്ലബ്ബ്
- സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
- ബയോ ഡൈവേഴ്‌സിറ്റി ക്ലബ്ബ്
- എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം
- സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലിംഗ് ക്ലബ്ബ്
- പഠനയാത്രകൾ
- അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
- കലോത്സവ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു
- പി.റ്റി. എ. യോഗങ്ങൾ
- വിദ്യാലയ അടുക്കളത്തോട്ടം
- സ്‌കൂൾ പൂന്തോട്ടം
- ജെ.ആർ.സി
- സ്‌കൗട്ട് ആന്റ് ഗൈഡ്
ഭൗതിക സാഹചര്യങ്ങൾ
ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്താണ് നിലവിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഏഴ് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ഇവയിൽ അഞ്ചെണ്ണം കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം ഓടിട്ടവയുമാണ്. ഹയർ സെക്കന്ററി വിഭാഗത്തിനായി നാലു ക്ലാസുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ ആറു ക്ലാസുകളും പ്രൈമറി വിഭാഗത്തിൽ പതിനഞ്ച് ക്ലാസുകളുമാണുള്ളത്. ഒരു ഓഫീസ് റൂം, സ്റ്റാഫ് റൂം, സയൻസ് ലാബ്, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇഡി റൂം, വിശാലമായ ലൈബ്രറി സംവിധാനങ്ങൾ സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയ്‌ലറ്റ്, കിണർ, വാട്ടർ ടാങ്ക്, ബോർവെൽ, പൈപ്പുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിൽ ഒരു വിട്ടു വീഴ്‌ചയും വരുത്തിയിട്ടില്ല. മൂന്ന് ഏക്കറോളം സ്ഥലത്ത് വിശാലമായി നില നിൽക്കുന്ന സ്‌കൂൾ കെട്ടിടം നമ്മുടെ സ്‌കൂളിന്റെ പ്രത്യേകതയാണ്. എന്നാൽ പുതിയ ബിൽഡിംഗുകൾ എടുക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ മൈതാനത്തിന് വിശാലതക്കുറവുണ്ട്. കെട്ടിടങ്ങളിൽ ഒന്നിന് ഒരു നിലയും ബാക്കി അഞ്ച് കെട്ടിടങ്ങൾ ചെറിയവയുമാണ്. പരിപാടികൾ നടത്തുന്നതിനായി വിശാലമായ സ്റ്റേജ് സംവിധാനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഉച്ച ഭക്ഷണ സൗകര്യം വിപുലമാക്കുന്നതിന് വിശാലമായ ഒരു അടുക്കള പുതിയ കെട്ടിടത്തിൽ തയ്യാറായി വരുന്നുണ്ട്. കമ്പ്യൂട്ടർ ലാബ്, ക്ലാസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്ലാസുകളിൽ എട്ടെണ്ണം ഹൈടെക് ക്ലാസുകളായി മാറ്റിയിട്ടുണ്ട്. ഹരിത പ്രൊട്ടോക്കോളിന്റെ ഭാഗമായി സ്‌കൂൾ ക്യാമ്പ്സ് പ്ലാസ്റ്റിക് മുക്തമാക്കി തീർത്തിട്ടുണ്ട്.
പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ
| 1 | എ.കെ.എം അഷ്‌റഫ് (എം.എൽ.എ) |
| 2 | വി. ദിനേഷൻ (മഞ്ചേശ്വരം എ.ഇ.ഒ) |
| 3 | ബാല കൃഷ്‌ണ ഹൊസ്സഗഡി (അസിസ്റ്റന്റ് പ്രൊഫസർ, ഗവ കോളേജ്, കാസറഗോഡ്) |
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11016
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

