മഞ്ചേശ്വരം

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് മഞ്ചേശ്വരം. കാസർഗോഡ് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം.രണ്ട് പുരാതന ജൈനമതം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

പ്രാഥമിക ആരോഗ്യകേന്ദ്രം

കൃഷിഭവൻ

വില്ലേജ് ഓഫീസ്

വിദ്യാലയങ്ങൾ

പോസ്റ്റ് ഓഫീസ്

റെയിൽവേ സ്റ്റേഷൻ

മഞ്ചേശ്വരം ഹാർബർ

ജി എച്ച് എസ് എസ് ബങ്കറമഞ്ചേശ്വരം

ഭാഷ

മലയാളം, കന്നഡ എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. എന്നാൽ ഉർദു, ബ്യാരി, തുളു, കൊങ്കണി ഭാഷകൾ കൂടി ഉപയോഗത്തിലുണ്ട്. ഈ ഭാഷകളിൽ പലതും ചേർന്ന ഒരു മിശ്രഭാഷ ഉപയോഗിച്ചു കാണുന്നു.

ചിത്രശാല

ശ്രദ്ധേയരായ വ്യക്തികൾ

എം ഗോവിന്ദ പൈ

 

മഞ്ചേശ്വര ഗോവിന്ദ പൈ (1883–1963), മദ്രാസ് സംസ്ഥാനം നൽകിയ രാഷ്ട്രകവി പുരസ്കാരം നേടിയ ആദ്യത്തെ കന്നഡ സാഹിത്യകാരനാണ്. ഗോവിന്ദ പൈ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ജനിച്ചു. നവംബർ ഒന്ന്, 1956ന് മുൻപ് കാസർഗോഡ് മദ്രാസ് സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വര ഗോവിന്ദ പൈ ആണ് ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ മഞ്ചേശ്വരത്തിൻറെ പേര് അനശ്വരമാക്കിയത്.

ആരാധനാലയങ്ങൾ

ശ്രീ അനന്തേശ്വര ക്ഷേത്രം

ഉദ്യാവരം  വലിയപള്ളി

ഇൻഫാന്റ് ജീസസ് ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി പി എം ഗവൺമെന്റ് കോളേജ്,മഞ്ചേശ്വരം

ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ

എസ്. എ. ടി. ഹയർസെക്കണ്ടറി സ്കൂൾ

ജി.ബി.എൽ.പി.എസ് മംഗൽപാടി

ഇൻഫാന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

അവലംബം