ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ANTIDRUG DAY

ജിഎച്ച്എസ്എസ് ബങ്കര മഞ്ചേശ്വരം സ്കൂളിലെ ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർഥികൾക്കായി ലഹരി വിമുക്ത കൗമാരം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ ജി രഘുനാഥൻ സാർ ക്ലാസ് എടുത്തു.സ്കൂൾ എച്ച് എം സുനിത ടീച്ചർ അധ്യക്ഷയായി .സ്റ്റാഫ് സെക്രട്ടറി മോഹനൻസർ സ്വാഗതം ആശംസിച്ചു..സീനിയർ അസിസ്റ്റൻറ് ഗായത്രി ടീച്ചർ , ഹൈസ്കൂൾ എസ് ആർ ജി കൺവീനർ അയൂബ് സർ ,എന്നിവർ ആശംസകൾ അർപ്പിച്ചു.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ടോൾസി ടോം നന്ദി അർപ്പിച്ചു.
കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്
|
ബങ്കര മഞ്ചേശ്വരം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എൽപി സെക്ഷനിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു .എല്ലാ കുട്ടികളും നന്നായി പങ്കെടുത്തു. അവരവരുടെ കഴിവിനനുസരിച്ച് കുഞ്ഞുമക്കൾക്ക് പറഞ്ഞുകൊടുത്തു. എൽ.പി കുട്ടികൾ ആദ്യമായി കമ്പ്യൂട്ടർ അവരുടെ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു. അവരുടെ പേരുകൾ ടൈപ്പ് ചെയ്യാനും ഫോണ്ടുകൾ മാറ്റാനും അവർ പഠിച്ചു.
ടീൻസ് ക്ലബ്

ക്രിയാത്മക കൗമാരം - കരുത്തും കരുതലും
കരുതലോടെ കൗമാര കാലത്തെ പരിചരിക്കേണ്ട ആവിശ്യകത അനുസരിച്ച് 8, 9, 10 ക്ലാസിലെ കുട്ടികൾക്കായി ടീൻസ് ക്ലബ് രൂപീകരിച്ചു..2023-2024 വർഷത്തെ ടീൻസ് ക്ലബ് ഉദ്ഘാടനം
( date) മഞ്ചേശ്വര BRC യിലെ RP ജോയി സാർ ഉദ്ഘാടനം നടത്തി.ഈ അദ്ധ്യയന വർഷത്തിൽ ടീൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും മാതപിതാക്കൾക്കും ക്ലാസുകൾ സംഘടിപ്പിച്ചു.
ലൈഫ് സ്കിൽസ്
ആൻ്റി drug campaign
Responsible parenting
Reproductive Health and sex Education
എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു.
Sepak Takraw Subdistrict Competition

മഞ്ചേശ്വരം ഉപജില്ലാ സെപക് താക്റോ ചാമ്പ്യൻഷിപ്പിൽ ഉപജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾ പങ്കെടുത്തു. ജി എച്ച് എസ്സ് എസ്സ് ബങ്കര മഞ്ചേശ്വരം, ജി എച്ച് എസ്സ് എസ്സ് ഉപ്പള എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.
Yoga Day



യോഗ ദിനാചരണം ഹെഡ്മിസ്ട്രസ് സുനീത ടീച്ചർ ഉദ്ഘാടനം ചെയ്തു.മോഹന സർ ക്ലാസ് കൈകാര്യം ചെയ്തു.
സ്വാതന്ത്യദിനാഘോഷം
2025 ആഗസ്റ്റ് 15-ന് നമ്മുടെ സ്കൂളിൽ സ്വാതന്ത്ര്യദിനം വളരെ സമുചിതമായും ആവേശഭരിതമായും ആഘോഷിച്ചു. അസംബ്ലിയിൽ പരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രെസ് ഗായത്രി ടീച്ചർ ദേശീയപതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യസമര സ്മരണകളും രാഷ്ട്രസ്നേഹത്തിന്റെ പ്രാധാന്യവും അവതരിപ്പിക്കുന്ന പ്രസംഗങ്ങളും ഗാനങ്ങളും നടന്നു.
വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര നായകരെ അനുസ്മരിക്കുകയും അവരുടെ ത്യാഗങ്ങളെ ഓർമ്മിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി – “സ്വാതന്ത്ര്യം വെറും അവകാശമല്ല, അത് ഉത്തരവാദിത്വവുമാണ്” എന്നത് മുഖ്യമായ സന്ദേശമായി.
പരിപാടിയുടെ അവസാനം ദേശസ്നേഹഗാനങ്ങൾ, കവിതാവായന, തുടങ്ങിയവ അവതരിപ്പിച്ചു.
പ്രകൃതി സംരക്ഷണ ദിനം

2025 ജൂലൈ 28-ന് നമ്മുടെ സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. ഈ അവസരത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രകൃതിയുടെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സംബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ ഔഷധ ചെടികളുടെ പ്രാധാന്യം, അവയുടെ ഉപയോഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. സ്കൂൾ പരിസരത്ത് വളർത്താവുന്ന ചില ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി, അവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞു. കൂടാതെ മരങ്ങൾ നട്ടുപിടിപ്പിക്കാനും പ്രകൃതിയെ സ്നേഹിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
ഹിരോഷിമ ദിനം
2025 ആഗസ്റ്റ് 6-ന് നമ്മുടെ സ്കൂളിൽ ഹിരോഷിമ ദിനം അനുസ്മരിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ആ ദിനത്തിൽ ആണവബോംബ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ അനുസ്മരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും അവൾ തയ്യാറാക്കിയ ആയിരം കൊക്കുകൾ (Cranes) പിന്നിലെ സന്ദേശവും അവതരിപ്പിച്ചു.
സഡാക്കോയുടെ കൊക്കുകൾ ശാന്തിയുടെയും പ്രതീക്ഷയുടെയും ചിഹ്നമായി കുട്ടികൾക്ക് പരിചയപ്പെടുത്തി. യുദ്ധത്തിന്റെ നാശവ്യാപ്തിയും മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന പ്രഭാഷണവും നടന്നു. അസംബ്ലിയുടെ അവസാനം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധതക്കും ലോകശാന്തിക്കുമായി പ്രതിജ്ഞ എടുത്തു.
ഈ പരിപാടി കുട്ടികളിൽ ശാന്തി, കരുണ, സഹജീവിതബോധം എന്നിവ വളർത്താനുള്ള ഒരു അവസരമായി.
മുന്നേറ്റം
26/11/2025 രാവിലെ 10മണിയോടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു . ചടങ്ങിൽ സ്വാഗതം HM
ഗായത്രി ടീച്ചർ പറഞ്ഞു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് PTA പ്രസി ഡൻ്റ് ശ്രീ അഷറഫ്
ആയിരുന്നു . ചടങ്ങിൽ ശ്രീമതി സുമാദേവി ( BPC മഞ്ചേശ്വരം ) ഉദ്ഘാടന കർമ്മം
നിർവഹിച്ചു .BRC TRAINER ശ്രീമതി സുമയ്യ, പൂർണചന്ദ്ര മാഷ് എന്നിവർ ആശംസ അർപ്പിച്ചു
സംസാരിച്ചു .ക്യാമ്പിലെ മധുരം ഗണിതം എന്ന സെക്ഷൻ കൈകാ ര്യം ചെയ്യാൻ വന്ന ശ്രീ
ഗോപാലൻ കെ കരിവെള്ളൂർ സംസാരിച്ചു . ശ്രിമതി ഷൈനി ടീച്ചർ ചടങ്ങിൽ നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം 10.30ന് മധുരം ഗണിതം സെക്ഷൻ തുടങ്ങി. ശ്രീ ഗോപാലൻ
മാസ്റ്റർ കുട്ടികൾക്ക് കണക്കിലെ ചില കളി കളും ഗുണനപ്പട്ടിക എളുപ്പത്തിൽ പഠിക്കാനുള്ള
സൂത്രങ്ങളും പറഞ്ഞു കൊടുത്തു .A4 പേപ്പറും പെൻസിലും മാത്രം ഉപയോഗിച്ച് ഭിന്നസംഖ്യ
വ്യക്തമാക്കി. 11.30ന്ആദ്യ ഇടവേള നൽകി .ഇടവേളയിൽ ചായയും കടിയും കുട്ടി കൾക്കും
അധ്യാപകർക്കും നൽകി .
ഇടവേളയ്ക്ക് ശേഷം 11.45ന് സെക്ഷൻ പുനരാരംഭിച്ചു . ഒറിഗാമി രൂപങ്ങൾ നിർമ്മിച്ചാണ്
തുടങ്ങിയത്.കുട്ടികൾ സെക്ഷനിൽ വളരെ ആവേശത്തിലായിരുന്നു . അതിനുശേഷം
മുത്തുകളും മഞ്ചാടികളും കൊണ്ടുള്ള ഗെയിംസ് കളി ച്ചു .12.45ന് ഉച്ചഭക്ഷണത്തിനുള്ള
ഇടവേള . 1.30ന് ഭാഷ ക്ലാസുകൾ തുടങ്ങി.
മൊഴി മലയാളം എന്ന മലയാളം സെക്ഷൻ പ്രസീത ടീച്ചർ IT സ്മാർട്ട് ക്ലാസ്സ്റൂമിൽ നടത്തി.Ict
പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലാസായിരുന്നു . ശിശുകേന്ദ്രീകൃതമായ ഒരു നല്ല
സെക്ഷൻആയിരുന്നു മൊഴി മലയാളം .
കന്നഡ ജ്യോതി എന്ന കന്നഡ സെക്ഷൻ കൈകാര്യം ചെയ്തത് സുഹാ സിനി ടീച്ചർ
ആയിരുന്നു .ശിശുകേന്ദ്രീകൃതമായ നല്ല ഒരു സെക്ഷൻആയിരുന്നു ക്ലാസിൽ കുട്ടികളുടെ
പൂർണപങ്കാളിത്തം ഉണ്ടായിരുന്നു .
3മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു അധ്യാപകരുടെ പൂർണ സഹകരണം ക്യാമ്പിൻ്റെ സവിശേഷതയായിരുന്നു.