ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

ഹിരോഷിമ ദിനം
025 ആഗസ്റ്റ് 6-ന് നമ്മുടെ സ്കൂളിൽ ഹിരോഷിമ ദിനം അനുസ്മരിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ആ ദിനത്തിൽ ആണവബോംബ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ അനുസ്മരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും അവൾ തയ്യാറാക്കിയ ആയിരം കൊക്കുകൾ (Cranes) പിന്നിലെ സന്ദേശവും അവതരിപ്പിച്ചു.
സഡാക്കോയുടെ കൊക്കുകൾ ശാന്തിയുടെയും പ്രതീക്ഷയുടെയും ചിഹ്നമായി കുട്ടികൾക്ക് പരിചയപ്പെടുത്തി. യുദ്ധത്തിന്റെ നാശവ്യാപ്തിയും മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന പ്രഭാഷണവും നടന്നു. അസംബ്ലിയുടെ അവസാനം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധതക്കും ലോകശാന്തിക്കുമായി പ്രതിജ്ഞ എടുത്തു.
ഈ പരിപാടി കുട്ടികളിൽ ശാന്തി, കരുണ, സഹജീവിതബോധം എന്നിവ വളർത്താനുള്ള ഒരു അവസരമായി.