ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
ghss koduvally
വിലാസം
കൊടുവള്ളി

കൊടുവള്ളി പി ഒ കോഴിക്കോട്, പിൻകോഡ്-673572
,
കൊടുവള്ളി പി.ഒ.
,
673572
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0495 2210593
ഇമെയിൽkoduvallyghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47064 (സമേതം)
എച്ച് എസ് എസ് കോഡ്10003
യുഡൈസ് കോഡ്32040300311
വിക്കിഡാറ്റQ64551706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ672
പെൺകുട്ടികൾ578
ആകെ വിദ്യാർത്ഥികൾ1250
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ342
പെൺകുട്ടികൾ532
ആകെ വിദ്യാർത്ഥികൾ874
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അബ്ദുൽ മജീദ് പി പി
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുണ്ടുങ്ങര
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ ഒ എം
അവസാനം തിരുത്തിയത്
12-03-202247064
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി. മി ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.

ചരിത്രം

കോഴിക്കോട് നഗരത്തിന്റെ കിഴക്ക് സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ സ്ഥിതിചെയ്യുന്നു.നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവള്ളി. 1957ൽ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂൾ അപ് ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ അനുവദിച്ചു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.പി.ഉമ്മർ കോയ ഹൈസ്കൂൾ ഉത്ഘാടനം ചെയ്തു. അഞ്ച് മുറി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് ഇരുപത്തിനാല് ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു.

 കൊടുവളളി  - കൊടുവളളി (വ്യപാരബന്ധം)
          -കൊടിയവളളി(ജൈവസമ്പന്നത)

കൂടുതൽ അറിയാൻ

വിദ്യാലയം മികവിന്റെ കേന്ദ്ര കാഴ്ചപ്പാട്

  • സമൂഹത്തിന്റെ വിവിധ തരങ്ങളിലുള്ള വ്യക്തികളുടെ മികവ് പ്രയോജനപ്പെടുത്തൽ.
  • ഓരോ കുട്ടിയുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കൽ
  • പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിലെ നേട്ടത്തോടൊപ്പം ജീവിതത്തിലും ഒന്നാമനാവാനുള്ള ശേഷി കൈവരിക്കൽ
  • സ്കൂളിലെ വിഭവങ്ങൾ സമൂഹവുമായി പങ്കുവെക്കുന്നതിന്ന്.

ഭൗതികസൗകര്യങ്ങൾ

  |||| 
  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • 2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു
  • യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
  • നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ക്ലാസ്മുറികളായി
  • ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ അടൽ ടിങ്കറിങ്ങ് ലാബ് സ്കൂളിൽ നിലവിൽ വന്നു.
  • കൂടുതൽ അറിയാൻ

||||

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്

അടൽ ടിങ്കറിങ് ലാബ്

ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,ത്രീ ഡി പ്രിന്റർ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് കേന്ദ്രഗവൺമെന്റിന്റെ സഹായത്താൽ സ്കൂളുകളിൽ സ്ഥാപിക്കുന്ന ലാബാണ് അടൽടിക്ക്ങ്കറിങ്ങ് ലാബ് താമരശ്ശേരി വിദ്ധ്യഭ്യസജില്ലയിൽ ആദ്യത്തെ അടൽടിങ്കറിങ്ങ് ലാബ് നിർമിച്ചത് നമ്മുടെ സ്കൂളിലാണ് . പരിശീലനത്തിന് പുറമെ കുട്ടികളിൽ ഒളിഞ്ഞുനിൽക്കുന്ന കഴിവുകൾ കണ്ടറിഞ്ഞ് ഇന്നവേറ്റീവായി സമൂഹത്തിന് ഉതകുന്ന രീതിയിൽ നൂതന ആശയങ്ങൾ കൊണ്ടുവരുകയും അത് പ്രാവര‍ത്തികമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ആധുനികടെക്നോളജികാലഘട്ടത്തിൽ സിലബസ് പഠനത്തിനു പുറമെ ഈപഠനം കുട്ടികൾക്ക് വളരെ ആനന്തകരവും ആശ്ചര്യകരവുമാണ് .ചുരുക്കത്തിൽ പറഞ്ഞാൽ സ്കൂളിൽ തന്നെ കുട്ടിശാസ്ത്രജ്ഞന്മാരെയും എഞ്ചിനിയർമാരെയും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഉദ്ഘാടനം

||||||

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കാഡറ്റ്,ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്, ജെ.ആർ.സി, വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, റോ‍‍ഡ്സുരക്ഷ ക്ലബ്ബ്, ജാഗ്രതസമിതി, ഹെൽത്ത് ക്ലബ്ബ്,ഇംഗ്ളീ‍‍ഷ് ക്ലബ്ബ്എന്നീ ക്ലബുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. അധ്യയന വർഷാരംഭത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ അതത് ക്ലബുകളിൽ ചേർക്കുന്നു . തുടർന്ന് അധ്യയന വർഷാവസാനം വരെ വിവിധ പ രിപാടികളോടെ പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്രമേള, ഗണിത മേള , സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള തുടങ്ങിയവ നടത്തുന്നു സബ് ജില്ല, ജില്ലാമേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലം ഫോട്ടോ
1 സി.പി.ജോൺ
2 എ.എസ്.ആദിവെങ്കിടാദ്രി
3 എൻ.ജെ.ആന്റണി
4 വി.ഒ.കൊച്ചുവറീദ്
5 പി.വി.കുരുവിള
6 എസ്.സരോജിനിദേവി
7 പി.സരേജിനിഅമ്മ
8 ടി.തുളസിഅമ്മ
9 കെ.ഐ.സൈമൺ
10 കെ.നാരായണമേനോൻ
11 പി.വി.ശ്രീദേവി
12 എസ്.കെ.സുഭദ്രാമ്മ
13 കെ.സരസ്വതി അമ്മ
14 എ.തുളസിഭായ്
15 എസ്.സരോജിനിദേവി
16 പി.സരേജിനിഅമ്മ|
17 ടി.തുളസിഅമ്മ
18 കെ.ഐ.സൈമൺ
19 കെ.നാരായണമേനോൻ
20 പി.വി.ശ്രീദേവി
21 എസ്.കെ.സുഭദ്രാമ്മ
22 കെ.സരസ്വതി അമ്മ
23 എ.തുളസിഭായ്
24 കെ.എം.ഗോപിനാഥൻ നായർ
25 എൻ.രാമചന്ദ്രൻ നായർ
26 കെ.സത്യവതി
27 സി.ജെ.സിസിലിക്കുട്ടി
28 എം.മഹേന്ദൻ
29 ബാലസുബ്രഹ്മണ്യൻ നായർ
30 ദേവകി
31 വി.പത്മിനി
32 വി.എം.സൈനബ
33 പി.ബാസ്കരൻ
34 പി.പി.അന്ന
35 പി.കെ.ഹജ്ജു
36 വിശാലാക്ഷി
37 വിജയമ്മ
38 അബ്ദുറഹിമാൻകുട്ടി
39 ഷെർളിച്ന്ദനിതോമസ്
40 മൊയ്തീൻകുഞ്ഞി
41 മൊയ്തീൻകുഞ്ഞി
42 തങ്കമണി
43 സി.സി.ജേക്കബ്
44 വിജയൻ.പി
45 സി.പി അബ്ദുൽ റഷീദ്
46 ഉണ്ണികൃഷ്ണൻ‌‌‌‌
47 ശൈലജ‌
48 സതീഷ് കുമാർ പി സി
49 നളിനി
50 അബ്ദുൽ നാസിർ പി ടി
51 വാസുദേവൻ
52 അബ്ദു സമദ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് കാലം കുറിപ്പ് ഫോട്ടോ
1 പി.ടി.എ.റഹീം. 1984-1985 എം.എൽ.എ
2 കാരാട്ട് റസാഖ് 1988-1989 മുൻ എം.എൽ.എ
3 കെ.കെ.മുഹമ്മദ് 1998-1999 ആർക്കിയോളജി വകുപ്പ്
4 യു.സി.രാമൻ 1998-1999 മുൻ എം.എൽ.എ
5 ബാലൻ ചെനേര 2001-2002 ശാസ്ത്രജ്ഞൻ


ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|

വഴികാട്ടി