ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
സയൻസ് പാർക്ക്
RC യുടെ ആഭിമുഖ്യത്തിൽ അനുവദിച്ച ഫണ്ടിന്റെ അടിസ്ഥാന ത്തിൽ സ്കൂൾ മുറ്റത്ത് സയൻസ് പാർക്ക് തയ്യാറാക്കി. . കുട്ടികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് സയൻസ് തത്വങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി നാല് പ്രൊജക്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്..
സ്പേസ് വീക്ക് 2021
ബഹിരാകാശ വാരത്തിന്റെ ഭാഗമായി VSSC യുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് , ചിത്രരചന, എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. യു പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേകമായി മത്സരം ഉണ്ടായിരുന്നു. ഐ. സ് ആർ. ഒ യിലെ ശാസ്ത്രജ്ഞന്മാരുടെ ഒരു ഓൺലൈൻ വെബിനാർ നടത്തി. നൂറോളം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു . യു.പി. വിഭാഗത്തിനുള്ള ഓൺലൈൻ വെബിനാറിലും ധാരാളം കുട്ടികൾ പങ്കെടുത്തു . വിദ്യാർത്ഥികൾക്ക് ഈ ക്ലാസ് ഒരു പുതിയ അനുഭവം ആയി മാറി.ബഹിരാകാശ വാരത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ ക്ലാസ്, വിദ്യാർത്ഥികൾക്ക് വളരെയധികം വിജ്ഞാനപ്രദവും ഈ മേഖലയിൽ താൽപര്യം ജനിപ്പിക്കുന്നതുമായിരുന്നു. "ഉപ്പ് തൊട്ട് കർപ്പൂരം "എന്നു പറയുന്ന പോലേ, വളരേ ബേസിക് ആയ കാര്യത്തിൽ നിന്നും തുടങ്ങി ബഹിരാകാശവും അതിൻ്റെ പ്രത്യേകതയും അവിടേക്ക് എത്താനുള്ള മാർഗങ്ങളും അതിന് പിന്നിലുള്ള പ്രവർത്തനങ്ങളും 'അതിന് വേണ്ട കഠിനാദ്ധ്വാനവും അവിടെയെത്തിയാലുള്ള പ്രശ്നങ്ങളും അവിടത്തെ ഇടത്താവളവും അവിടെ ചെയ്യുന്ന പ്രവർത്തനങ്ങളും ഇന്ത്യൻ ബഹിരാകാശ പ്രവർത്തനങ്ങളും അതിൻ്റെ വളർച്ചയും വളരെയധികം ചിട്ടപ്പെടുത്തി ക്രമമായ രീതിയിൽ കുട്ടികളിൽ ഉൽസാഹം ജനിപ്പിക്കുന്ന വീഡിയോകൾ സഹിതമുള്ള ക്ലാസ് മുന്ന് മണിക്കൂർ നീണ്ടു.. ഒന്നും അറിയാത്ത കുട്ടികൾക്ക് പോലും എല്ലാം മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി വ്യക്തമായി അവതരിപ്പിച്ചു.