ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓ​ണാഘോഷം

കേരളീയരുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ് ഓണം.ഓണക്കാലം കേരളത്തിന്റെ വസന്തകാലമാണ്.മലയാളത്തിന്റെ മണ്ണും മനസ്സും താളമാകുന്ന കാലം.ഐശ്വര്യത്തിന്റെ പൂവിളക്കാണ് ഓണം.മഹാബലിയെ വരവേൽക്കുന്ന ദിവസമാണ് ഓണം. വിവിധ തരം ആഘോഷങ്ങൾ ചെയ്താണ് മഹാബലിയെ വരവേൽക്കുന്നത്. ഓണം കേരളീയരുടെ ഒരു ഉത്സവമാണ്.തിരുവോണത്തിനാണ് കൂടുതൽ പ്രാധാന്യം ഉള്ളത്. കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചെഴുതുന്ന ഉത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേതമന്യെ ഈ ഉത്സവം ആഘോഷിക്കുന്നു.ഓണത്തിന് മലയാല മണ്ണിന്റെ മഹാബലി തമ്പുരാന് കേരമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്.തിരുവോണ ദിവസം വരുന്ന മാവേലി തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങൾ ആരംഭിക്കുകയാണ്.'അത്തം പത്തോണം' എന്ന ചൊല്ല് മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു.ചിങ്ങത്തിലെ അത്തനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്.