"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഒരു കണ്ണി ശെരിയാക്കി)
വരി 70: വരി 70:
== പരിസ്ഥിതി ദിനം 2018==
== പരിസ്ഥിതി ദിനം 2018==


== [[ഇപ്പോഴുള്ള അദ്ധ്യാപകർ‍‍]]==
== [[{{PAGENAME}}/ഇപ്പോഴുള്ള അദ്ധ്യാപകർ‍‍|ഇപ്പോഴുള്ള അദ്ധ്യാപകർ‍‍]]==


==മികവുകൾ==
==മികവുകൾ==

12:04, 22 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ
വിലാസം
കട്ടച്ചിറ

നീലിപ്പിലാവ്. പി.ഒ,
കട്ടച്ചിറ
,
689663
സ്ഥാപിതം05 - 04 - 1957
വിവരങ്ങൾ
ഫോൺ04735255877
ഇമെയിൽgthskattachira1@gmail.com
കോഡുകൾ
സ്കൂൾ കോഡ്[[38046

‌]] ([https://sametham.kite.kerala.gov.in/38046

‌ സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈലജ എ.ജി
അവസാനം തിരുത്തിയത്
22-01-2021Adithyak1997

[[Category:38046

‌]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയുടെ കിഴക്ക് സംരക്ഷിത വനത്താൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് ക‍ട്ടച്ചിറ. ഇവിടുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ കട്ടച്ചിറ


ചരിത്രം

ടാലന്റ് ഹണ്ട്

പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . അപ്പോഴാണ് കട്ടച്ചിറയിലുള്ള വേങ്ങനിൽക്കുന്നതിൽ ആദിച്ചൻ എന്ന വ്യക്തി കുഞ്ഞുങ്ങളുടെ യാത്രാ ബുദ്ധിമുട്ട് മനസിലാക്കി കട്ടച്ചിറ നിവാസികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം ദാനമായി നൽകി. സ്ഥലവാസികൾ ,ജനപ്രതിനിധികൾ മുതിർന്ന പൗരൻമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി അവിടെ ഒരു എൽ.പി.സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിതുയർത്തി. പുല്ലുമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഇത് . 1956 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു., 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത് . കേശവൻ മാഷ് , തങ്കപ്പൻ മാഷ് , ദേവകി ടീച്ചർ തുടങ്ങിയഅദ്ധ്യാപകരായിരുന്നു പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത് ആ കാലഘട്ടത്തിൽ സ്കൂളിനെ നയിച്ചത് . ക്രമേണ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർന്നു. തുടർവിദ്യാഭ്യാസം വഴിമുട്ടിനിന്ന കുട്ടികൾകളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റുകയാണ് എന്ന് മനസ്സിലാക്കിയ ജില്ലാഭരണകൂടം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1984-ൽ അന്നത്തെ MLA ആയിരുന്ന ശ്രീ. കെ.കെ. നായർ സാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. ജില്ലാ കളക്ടർ ശ്രീ. റാംസിംഗ് IAS ഹൈസ്കൂൾ കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം നിർവ്വഹിച്ചു . 1986-87 അദ്ധ്യയന വർഷം ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. വാഹനസൗകര്യം ഇല്ലാത്തതിനാൽ മണിയാർ വരെ ബസിൽ എത്തുന്ന അധ്യാപകർ വനത്തിൽ കൂടി 7 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച സ്കൂളിൽ എത്തുന്ന അവസ്ഥയായിരുന്നു. പിന്നീട് അധ്യാപകർക്കായി ക്വാർട്ടേഴ്സ് നിർമ്മിച്ചെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അധികമാരും അവിടെ താമസിച്ചിട്ടില്ല .കാലക്രമേണ ഈ ക്വാർട്ടേഴ്സ് വന്യമൃങ്ങളുടെ ആ ക്രമണത്താലും സാമൂഹ വിരുദ്ധരുടെ പ്രവർത്തികളാലും നശിപ്പിക്കപ്പെട്ടു. കുട്ടികൾക്കു ഭീഷണിയായി സ്കൂൾ പരിസരത്ത് നിൽക്കുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്ന പി.ററി.എ യുടെ അപേക്ഷ പ്രകാരവും ബഹു : ജില്ലാ കളക്ടർ പി.ബി.നൂഹ് IAS ന്റെ നിർദ്ദേശപ്രകാരവും ബഹു : പത്തനംതിട്ട ഡി ഇ ഒ തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് 2020 -ൽ കെട്ടിടംപൊളിച്ചു മാറ്റാനുള്ള അനുമതി തന്നിട്ടുണ്ട്. അതിനുള്ളനടപടികൾ പുരോഗമിക്കുന്നു. 1995 വരെയും SSLC പരീക്ഷ ക്ക് centre ഇല്ലായിരുന്നു. കിലോമീറ്റർ ദൂരെയുള്ള മണിയാർ ഹൈസ്കൂളിൽ ൽ കാൽനടയായി എത്തിയായിരുന്നു കട്ടച്ചിറയിലെ കുട്ടികൾ പത്താം ക്ലാസ് എഴുതിയിരുന്നത്.ഇന്ന് കട്ടച്ചിറയിലെ ഏക സർക്കാർ സ്ഥാപനമാണ് ഗവ.ട്രൈബൽ ഹൈ സ്കൂൾ. ഈ പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഏക മാർഗ്ഗമായി ഇന്ന് ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ എൽ. പി. വിഭാഗം ഹൈസ്കൂളിൽ നിന്നും കുറച്ച് അകലയായിയാണ് സ്ഥിതി ചെയ്യുന്നത് ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആണ്.

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 3 ക്ലാസ്സ് മുറികളുടെ ഭൗതീക സൗകര്യം ഉയർത്തി ലാപ്‌ടോപ്പ്, പ്രൊജക്ടർ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം 2018

ഇപ്പോഴുള്ള അദ്ധ്യാപകർ‍‍

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

'* സുരക്ഷാ ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* ഫോറസ്റ്റ് ക്ലബ്

   വിദ്യാർത്ഥികളിൽ വനം പരിസ്തിഥി ആഭിമുഖ്യം വളർത്തുന്നതിനായി കട്ടച്ചിറ ഗവ: ട്രൈബൽ ഹൈ സ്ക്കുളിൽ ഫോറസ്റ്റ് ക്ലബ് പ്രവർത്തനം നടത്തി വരുന്നു. വനയാത്ര നടത്തുക,പക്ഷി മ്യഗാദികളെ നിരീക്ഷിക്കുക , വനം പരിസ്ഥിതി വിഷയ സംബന്ധിച്ച പ്രശ്നോത്തരി , പാട്ടുകൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വനത്തിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും വനസംരക്ഷണത്തിൽ അവരുടെ പങ്കു നിർവഹി ക്കുന്നതിനും ഫോറസ്റ്റ് ക്ലബ് മുഖ്യ പങ്കു വഹിക്കുന്നു , ദേശീയ - അന്തർദേശീയ വനം, പരിസ്ഥിതി ദിനങ്ങൾ സമുചിതമായി ക്ലബിന്റ നേതൃത്വതിൽ ആചരിച്ചു. റാന്നി ഫോറസ്റ്റ് ഡി വി ഷനിലെ ഓഫീസർമാർ വിവിധ വിഷയങ്ങളെ പറ്റി സെമിനാർ നടത്തുകയുണ്ടായി

മുൻ സാരഥികൾ =

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെന്നടി ചാക്കോ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി