അഴീക്കോട് എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്


അഴീക്കോട് എച്ച് എസ് എസ്
വിലാസം
അഴീക്കോട്

പി.ഒ.അഴീക്കോട്
കണ്ണൂർ
,
670009
സ്ഥാപിതം02 - 02 - 1954
വിവരങ്ങൾ
ഫോൺ04972771049
ഇമെയിൽazhikodehs008@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലസിത എൻ
അവസാനം തിരുത്തിയത്
04-04-201813017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ.

ചരിത്രം

കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.


1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അച്യുതൻ നായരും രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമൻ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളിൽ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപികൻ ശ്രീ.പി.എം. ഗിരീഷ്. രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ. ധർമ്മൻ. കണ്ണൂർ ജില്ലയിലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.

വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്.

ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന് കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്സ്
  • എൻ.സി.സി
  • സയൻസ് ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഫോക്‌ലോർ ക്ലബ്

                                                     'ഒാണപ്പ‌ുലരിയുടെ ആരവവുമായി               
                                                   അഴീക്കോട് എച്ച് എസ് എസ്''''
അഴീക്കോട്:  അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ  മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള  സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി.
alt text

ഐ ടി ക്ലബ്

ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ 17 -08-2017 ന് സ്കൂൾ വിനോദയാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പെയിന്റിങ്ങ് HS മത്സരം നടത്തി.
ഒന്നാം സ്ഥാനം - കാർത്തിക സതീഷ് [ 8-C]
രണ്ടാം സ്ഥാനം - ഷഹാന .ഇ .പി [8-D]

   ഒന്നാം സ്ഥാനം ലഭിച്ച ചിത്രം
alt text


ഉപജില്ലാ കായികമേള....

ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിന് മികച്ചനേട്ടം ..

alt text

കണ്ണൂർ റവന്യൂ ജില്ലാ കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിൽ വെള്ളിമെഡൽ നേടിയ ആകാശ് സുരേഷ്.

alt text


മാനേജ്മെന്റ്

അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ പത്മനാഭൻ നമ്പ്യാർ മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. കെ അച്ച്യുതൻ നായർ {1950-1969}
  • എം. പാർവ്വതി {1969-1982}
  • ശ്രീമതി. പി. പാർവ്വതികുട്ടി {1982-1985}
  • ശ്രീ.എം.കെ.പവിത്രൻ {1985-1986}
  • ശ്രീ. പി. ഭാസ്ക്കരൻ {1986-1989}
  • ശ്രീ. സി.സി. ജയചന്ദ്രൻ {1989-1991}
  • ശ്രീ. ഒ. നാരയണൻ {1991-1996}
  • ശ്രീമതി.എം.കെ കനകധാര (1996-1997)
  • ശ്രീമതി. ഭാനുമതി

.ശ്രീ.രവീന്ദ്രൻ

.ശ്രീ.രഘൂത്തമൻ

  • ശ്രീമതി.ശാന്ത
  • ശ്രീമതി. സാവിത്രി
  • ശ്രീമതി. വി ഭവാനി
  • ശ്രീമതി.ശോഭനവല്ലി
  • ശ്രീമതി.കെ ടി വിമലകുമാരി
  • ശ്രീമതി.സൂസമ്മ ജോസഫ്
  • ശ്രീ കെ വി ചന്ദ്രൻ
  • ശ്രീ പി എം ഗിരീഷ്
  • ശ്രീമതി. എൻ ലസിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബൈജു രവീന്ദ്രൻ

.സതീഷ് കുമാർ

13017*

വഴികാട്ടി

{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}


"https://schoolwiki.in/index.php?title=അഴീക്കോട്_എച്ച്_എസ്_എസ്&oldid=424262" എന്ന താളിൽനിന്ന് ശേഖരിച്ചത്