അഴീക്കോട് എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്
എല്ലാ സയൻസ് അധ്യാപകരും 8,9,10 ക്ളാസ്സിലെ 254 വിദ്യാർത്ഥികളും സയൻസ് ക്ളബ്ബിലെ അംഗങ്ങളാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ സൃഷ്ടികൾ, ലഘു പരീക്ഷണങ്ങൾ ക്ളബ്ബിന്റെ വ്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ ദിനങ്ങൾ; ചാന്ദ്ര ദിനം, അന്താരാഷ്ട്ര മോൾ ദിനം, മേരി ക്യൂറി, സി വി രാമൻ തുടങ്ങിയ ശാസ്ത്ര പ്രതിഭകളുടെ ജന്മ ദിനം ഓർമ്മപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ചാർട്ട് പ്രദർശനം, കാർട്ടൂൺ രചന, ശാസത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവയിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തിയിട്ടുണ്ട്.