സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട് | |
---|---|
വിലാസം | |
വെസ്റ്റ് മങ്ങാട്‍ സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്‍ , 680542 , തൃശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04885275550 |
ഇമെയിൽ | stjoseph.stcyrils@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജി ജെകബ് |
പ്രധാന അദ്ധ്യാപകൻ | ജീജി വർഗ്ഗീസ് സി |
അവസാനം തിരുത്തിയത് | |
30-01-2019 | 24025 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ആന്റ് സെന്റ് സിറിൽസ് ഹൈസ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു. 1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാർത്ഥികൾ പയ്യൂരെ വറതാശാൻ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തിൽ അധ്യയനമാരംഭിച്ചു. പ്രതിവർഷം ഓരോ ക്ളാസുകളായി ഉയർത്തിയ ഈ പാഠശാല 1935 ൽ 176 വിദ്യാർത്ഥികളായതോടെ ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. 1943 വരെ 13 വർഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിൻ കീഴിൽ ഊർജ്ജസ്വലമായി പ്രവർത്തനം തുടർന്നു. 1943 ൽ സ്കൂൾ മേനേജ്മെന്റ് സ്ഥാനം കുത്തൂർ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റർക്ക് കൈമാറി . 1981 ൽ അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.1983 ൽ ഹൈസ്കൂളായതിനു ശേഷം റവ.ഫാദർ ജോൺ ഇരുമേടായിരുന്നു പ്രധാനധ്യാപകൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1986 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു.
1998 നവംബർ 3 ന് അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂൾ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവർഗ്ഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജർ സ്ഥാനം ഏറ്റെടുത്തു. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ രൂപത സ്ഥാപിതമായപ്പോൾ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യൻ മോസ്റ്റ് റവ. ഡോക്ടർ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കൂറിലോസ് മെത്രാൻ തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം മാർ യൂലിയോസ് തിരുമേനിയ്ക്ക് മേനേജർ സ്ഥാനം കൈമാറി.
-
പഴയ School10th batch
-
Old syllabus
-
Old syllabus
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പർ പ്രൈമറിക്കും ലോവർ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
-
School assemble
-
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കരാട്ടെ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്മാർട്ട് ക്ലാസ്
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടു അനിബന്ധിച് ഉധ്യാനം നിർമിക്കുന്നു
-
പരിസ്ഥിതി ദിനo
-
പരിസ്ഥിതി ദിനറാലി
ENGLISH CLUB
The English club is is now proccesing by our English teachers. English teachers:Jensy k.s,Anju jose
The English club works every particular day without absence. The English club gives different activities.At last year youth festival conducted English poetry,story writing,essay writing etc.... Last year youth festival in English story writing,Rnitu KC has the first and second,was taken by Abhiram R.The English club gives different activities to children that will improves their language.
SPORTS CLUB
കായികാദ്ധ്യാപകൻ ശ്രീ. ഹാന്റോ തരകന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു. 2017-18 ഹാരിസ് ജോർജ് ആർച്ചറിയിൽ രണ്ടാം സ്ഥാനം സ്റ്റേറ്റ് ലെവലിൽ നേടി ..
-
കുറിപ്പ്1
SCIENCE
-
ബിയോളജി പ്രോയോഗങ്ങൾക്കായി ഉഭയോഗിക്കുന ഉപകരണങ്ങൾ --1
-
കെമിസ്ട്രി പ്രയോഗങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ --2
ഫിസിക്സ്,ബയോളജി ,കെമിസ്ട്രി പ്രവർത്തനങ്ങൾക്കു ഈ ലാബിനു സൗകര്യമുണ്ട് .ശാസ്ത്ര മേളക്കായി മോഡലുകൾ നിര്മിക്കുവാനും ഈ ലാബിനു സൗകര്യമുണ്ട്.കഴിഞ്ഞ വർഷം ശാസ്ത്ര മേളക്കായി മോഡലുകൾ ഉണ്ടാക്കാൻ ഈ ലാബ് ഉപയോഗിച്ചിരുന്നു.പ്രവർത്തനങ്ങൾക്കുള്ള ടെസ്റ്റ് ട്യൂബുകളും,ഫ്ലാസ്കുുമെല്ലാം ഇവിടെ ലഭ്യമാണ്.ലാബ് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. സ്പേസ് വീക്കിനോട് അനുബന്ധിച് സ്കൂളിൽ ക്വിസ് മത്സരവും കുട്ടികൾക്ക് ചൊവ്വയിൽ ക്യൂരിയോസിറ്റി ലാൻഡ് ചെയ്തതും കാണിച്ചുകൊടിത്തിരുന്നു,ഭൂമിയുടെ ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ,ആസ്ട്രോനട്ട് ചന്ദ്രനിൽ വണ്ടി ഓടിച്ചുo നടക്കുന്നതും കാണിച്ചുകൊടുത്തു .അതു കണ്ടു അതിനോട് അനുബന്ധിച്ച ക്വിസ് മത്സരമാണ് നടത്തിയത് . ഓരോ പെരിയഡുകൾ കഴിമ്പോൾ ഓരോ രണ്ടു ക്ലാസ്സിലെ കുട്ടികളെ വിളിച്ചു കാണിച്ചു കൊടുത്തു .ഓരോ വർഷവും വേറെ വേറെ ടീചെര്മാര്ക്കാണ് ഈ ഡ്യൂട്ടി കൊടുക്കുന്നത് .
ഈ വർഷത്തെ സയൻസ് വീക്ക് ഇൻചാർജ് :ജിഷ ജെ
LITTLE KITES
ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ കൂട്ടായ്മ 2017 ആണ് സ്ഥാപിച്ചത്.ക്വിസ് മത്സരം നടത്തുകയും സെലെക്റ്റായ കുട്ടികൾക്കാണ് പരിശീലനവും മറ്റു പ്രവർത്തനങ്ങളും നൽകുന്നത്.എല്ലാ ബുധനാഴ്ചകളല്ലിനാണ് കൈറ്റ്സ് പരിശീലനവും,,പ്രവർത്തനങ്ങളും ചെയുന്നത്.സെനിയാഴ്ചകളിലും പരിശീലനം നടത്താറുണ്ട്.ലിറ്റിൽ കൈറ്റ്സ് ഇൻചാർജ ആയ ടീചെര്മാരുണ്ട്. ലിറ്റൽ കൈറ്റ്സ് ഇൻചാർജ്:ലിൻസി,സീമ, സ്‌കൂൾ ഐ.ടി കോർഡിനേറ്റർ:ജെൻസി കെ.സ് ലിറ്റൽ കിറ്റസിന്റെ കോർസിനും മറ്റു കാര്യങ്ങൾക്കും ലിറ്റൽ കൈറ്റ്സ് ഇൻചാർജായ ടീച്ചേഴ്‌സാണ് പോവുക.
SCHOOL CLEANING
കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ ശേഷം നമ്മുടെ സ്കൂളിലെ ടീച്ചർമാർ എല്ലാം സ്കൂൾ വൃത്തിയാക്കി. സ്കൂളിലെ ടീച്ചർമാരും മറ്റു പണിക്കാരും ചേർന്നാണ് സ്‌ക്കൂൾ വൃത്തിയാക്കിയത്. പത്താം ക്ലാസ്സിൽ വെള്ളം കയറിയിരുന്നു . പത്തിലെ എല്ലാ ഡിവിഷനുകളും വൃത്തിയാക്കി .സ്കോളിന്റെ പരിസ്‌ത്രത്തുള്ള വലുതായ പുല്ലുകൾ പറിച്ചു വൃത്തിയാക്കി . പത്തിലെ എല്ലാ ഡിവിഷനുകളും ടീചെര്മാരാണ് വൃത്തിയാക്കിയത് .
ഓണാഘോഷം
-
ഓണാഘോഷം school
മാനേജ്മെന്റ്
1998 നവംബർ 3 ന് അഭിവന്ദ്യ പിതാവ് മാർ പിലക്സിനോസ് കാലം ചെയ്യുകയും മരണ പത്രപ്രകാരം സ്കൂൾ മാനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത സ്ഥാപിതമായപ്പോൾ രൂപതാധ്യക്ഷൻ മോസറ്റ്. റവ. ഡോക്ടർ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്കൂൾ മാനേജ്മെന്റ് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കുറിലോസ് തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസറ്റ്. റവ. എബ്രഹാം മാർ യൂലിയോസ് മാനേജർ സ്ഥാനം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. റൈറ്റ് റവ. മോൺ ഐസക് കോച്ചേരിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1935-1972 | കെ.കെ. ഇട്ടൂപ്പ് | ||
1972-1977 | കെ.പി സൂസന്ന | ||
1977-1983 | കെ.പി. മാത്തിരി | ||
1983-1986 | ഫാ . ജോൺ ഇരുമേട | ||
1986-1993 | സി.ജെ. പീറ്റർ | ||
1993-2002 | എം.റ്റി.ആന്റണി | ||
2002-2007 | സിസ്റ്റർ ആനി ഉമ്മൻ | ||
2007-2008 | സില്ല .കെ.ഇട്ടൂപ്പ് | ||
2008-2011 | മോഹിനി .കെ.പി | ||
2011-2015 | കെ എെ ലില്ലി | ||
2015-2019 | ജീജി വർഗ്ഗീസ് സി | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൗലോസ് മാർ മിലിത്തിയോസ്(ശ്രേഷ്ഠ കാതോലിക്കാബാവ)
-
old student
പൗലോസ് മാർ മിലിത്തിയോസ് സ്രേഷ്ട കാതോലിക്ക ഭാവ നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .അദ്ദേഹം നമ്മുടെ സ്കൂളിലെ സ്മാർട്ട് ക്ലാസ്സിന്റെ ഉത്ഘാടനത്തിനായി വന്നതാണ് .
-
for more details scan QR code click the link
-
സ്കൂൾ കാണുന്നതിന് വേണ്ടി qr കോഡ് സ്കാൻ ചെയ്യുക click the link
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.699406" lon="76.061096" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.680176, 76.04805 west magad school 10.683213, 76.050625, west mangad school compound </googlemap>