സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം മാത്രമല്ല കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ്. കുട്ടികളിലെ സർഗ്ഗവാസനകളെ വളർത്തുകയും കാലാഭിരുചികളിൽ പരിശീലനം നൽകുകയുമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം. കലയുമായി ബന്ധപ്പെട്ട് നിരവധി സോദാഹരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഉപജില്ല -ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന കലാ -സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുണ്ട്.
LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്.
വായനദിനാചരണം "വാഗർത്ഥം " എന്ന പേരിൽ സമുചിതമായി ആചരിച്ചു .എഴുത്തുകാരനും അധ്യാപകനുമായ ശശി മാഷ് ഓഡിയോ പുസ്തകം പ്രകാശനം ചെയ്തു .അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ വീഡിയോ- വാഗർത്ഥം
ഒന്നും ഒന്നും ചേർന്ന് ഇമ്മിണി ബല്യ ഒന്ന് സൃഷ്ടിച്ച കഥാകാരൻ , സാധാരണക്കാരന്റെ ഭാഷയിൽ അസാധാരണ സൃഷ്ടികൾ മലയാളത്തിന് സമ്മാനിച്ച സുൽത്താൻ - ബഷീർ അനുസ്മരണ വീഡിയോ
വായന ദിനാചരണത്തിൽ ഒതുക്കാതെ ജീവിതത്തിലെ ഒരു ശീലമാക്കൂ എന്ന ചിന്ത കുട്ടികളിൽ വളർത്താൻ ഭാഷാധ്യാപകരുടെ വായനാദിന സന്ദേശം വീഡിയോ ലിങ്ക് : ഭാഷാദ്ധ്യാപകർ ഒരുക്കുന്ന വായനാദിനസന്ദേശം
വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരെ അനുസ്മരിക്കുന്നു വീഡിയോ ലിങ്ക് : കുട്ടി പ്രതിഭകളുടെ അവതരണങ്ങൾ