സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പാഴ്വസ്തുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ ളുടെ നിർമ്മാണം-
പാഴ്വസ്തുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ ളുടെ നിർമ്മാണം-

School ECO Clubന്റെ ആഭിമുഖ്യത്തിൽ 10 കുട്ടികൾ Bio compost നിർമ്മാണം നടത്തി. അവർ കഴിച്ച ഉച്ച ഭക്ഷണാവശിഷ്ടങ്ങൾ പച്ച ബിന്നിൽ നിക്ഷേപിച്ച് 45 ദിവസത്തിനു ശേഷം തുറന്ന് നല്ല ഒരു വളം നിർമ്മിച്ചു. സ്കൂളിലെ പച്ചക്കറി കൃഷി, ഔഷധ തോട്ടം, പൂന്തോട്ടം എന്നിവയ്ക്ക് ഈ വളം ഉപയോഗിക്കുന്നു. LP വിഭാഗം കുട്ടികൾ മരത്തിന്റെ ആത്മകഥ, UP വിഭാഗക്കാർ ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, HS വിഭാഗക്കാർ പാള കൊണ്ടുള്ള ഉൽപന്നങ്ങൾ തയ്യാറാക്കി. ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വീഡിയോ നിർമ്മിച്ചു. ECO friendly ഉൽപന്നങ്ങൾ നിർമ്മിക്കാൻ work Experience teacher ന്റെ സഹായത്തോടെ പരിശീലനം നൽകുന്നു.

പച്ചക്കറിത്തോട്ടം-

പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോഗ്രഫി മൽസരവും പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. സ്കൂളിലെ തണൽ വ്യക്ഷങ്ങളെ   സംരക്ഷിക്കാനും ചെടികളെ നശിപ്പിക്കാതിരിക്കാനും വേണ്ട ബോധവൽക്കരണം നടത്തിവരുന്നു. മഷി നിറച്ച പേനകൾ ഉപയോഗിക്കാനുള്ള പ്രോത്സാഹനം നൽകുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറക്കാനും കടലാസ്, തുണി ബാഗുകൾ ഉപയോഗിക്കാനും നിർദ്ദേശം നൽകുന്നു. സ്കൂൾ പരിസരത്തിൽ പയറ് ,വാഴ, മരച്ചീനി, ചേമ്പ് എന്നിവ കൃഷി ചെയ്ത് വരുന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയ പ്പെടുത്തുന്നു. നിലം ഒരുക്കുവാനും , കുഴിയെടുക്കുവാനും , വിത്ത് കുഴിച്ചിടാനും , വളപ്രയോഗം നടത്തുവാനും , കീടനാശിനി ഉപയോഗിക്കാനും വേണ്ട പരിശീലനം കർഷക അവാർഡ് ജേതാവ് ചാത്തേട്ടൻ നൽകി വരുന്നു.

പച്ചക്കറിത്തോട്ടം-

കാർഷിക വിഭവങ്ങൾ ശേഖരിച്ച് ഉച്ച ഭക്ഷണ പരിപാടിയിലേക്ക് നൽകി വരുന്നു. ക്ലബ്ബംഗങ്ങൾ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കുന്ന കാർഷിക വിഭവങ്ങൾ ഉച്ച ഭക്ഷണ പരിപാടിയിലേക്ക് നൽകുന്നു. അധ്യാപകരും അവരുടെ വീടുകളിലെ കാർഷിക വിഭവങ്ങൾ സംഭാവന ചെയ്ത് കുട്ടികൾക്ക് മാതൃകയാകുന്നു. പൂന്തോട്ട നവീകരണത്തോടനുബന്ധിച്ച് ചെടി ചട്ടികളിലെ മണ്ണ് മാറ്റി വളം ചേർത്ത പുതിയ മണ്ണ് ക്ലബ്ബംഗങ്ങൾ നിറച്ചു വെച്ചിട്ടുണ്ട്. കുട്ടികൾ വീടുകളിൽ നിന്ന് ഔഷധ സസ്യങ്ങൾ ശേഖരിച്ച് സ്കൂളിൽ ഔഷധ തോട്ടം നിർമ്മിക്കുന്നു.