സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
"ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത് "
കുട്ടികളുടെ കായികവും മാനസികവും സാമൂഹ്യവുമായ വളർച്ചയ്ക്കും വികാസത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് സ്കൂൾ സ്പോർട്സ് ക്ലബ്ബ്കാഴ്ചവയ്ക്കുന്നത്. അതുവഴി കുട്ടികളിലെ നേതൃത്വപാടവവും കൂട്ടായി പ്രവർത്തനങ്ങളും വ്യക്തിത്വ വികാസവും ലിംഗസമത്വം ഉറപ്പുവരുത്താൻ സ്പോർട്സ് ക്ലബ്ബിനെ സാധിച്ചു പോയിരുന്നുണ്ട്.
അവധിക്കാലങ്ങൾ വ്യത്യസ്തങ്ങളായ കളികളും അതിനോടനുബന്ധിച്ച് ക്യാമ്പുകളും ഉണ്ട് . പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു. ധാരാളം കുട്ടികൾ ഈ ക്യാമ്പുകൾ പങ്കെടുത്ത പോരുന്നു. മത്സര ഇനങ്ങളായ കൊക്കോ, കബഡി, ബോൾ ബാഡ്മിൻറൻ എന്നിവയിൽ സ്പോർട്സ് ക്ലബ് അംഗങ്ങൾ ധാരാളം സമ്മാനങ്ങൾ നേടാറുണ്ട്.
ഉപജില്ല, ജില്ലാ, സംസ്ഥാനതല നടക്കുന്ന കായിക മത്സരങ്ങളിൽ സ്കൂൾ ക്ലബ്ബിൻറെ പ്രാതിനിധ്യം ഉറപ്പാക്കാറുണ്ട്. അതിവിപുലമായ സ്പോർട്സ് ഡേ സ്കൂൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട്.
യോഗ, കരാട്ട, തുടങ്ങിയ കായിക ഇനങ്ങളിലൂടെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ലഹരി തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും അവരുടെ ചിന്തകളെ വഴിതിരിച്ചു വിടുന്നതിനു സ്പോർട്സ് ക്ലബ്ബ് തനതായ പങ്ക് നിർവഹിക്കുന്നു.