സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

ശാസ്ത്ര പരീക്ഷണങ്ങൾ
ശാസ്ത്ര പരീക്ഷണങ്ങൾ

എല്ലാ വർഷവും  ചാന്ദ്ര ദിനത്തിനോടനുബന്ധിച്ച് നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. സെമിനാർ , വീഡിയോ പ്രസന്റേഷനുകൾ വഴി കുട്ടികൾക്ക് ബഹിരാകാശത്തെ കുറിച്ചും ശാസ്ത്രലോകത്തെ കുറിച്ചും അവബോധം വളർത്തിയെടുക്കുവാനും കൗതുകം ഉണർത്തുവാനും സാധിച്ചു .കുട്ടികളെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുവേണ്ടി പോസ്റ്റർ നിർമ്മാണം ,പെൻസിൽ ഡ്രോയിങ് , പ്രസംഗം , ക്വിസ് മത്സരങ്ങൾ ഊർജ്ജസ്വലമായി നടത്തിവരാറുണ്ട്. എന്നാൽ ഈ വർഷം  covid19 ന്റെ പശ്ചാത്തലത്തിൽ  വളരെയേറെ പരിമിതികൾ ഉണ്ടെങ്കിലും അതെല്ലാം മറികടന്ന്  ഓൺലൈൻ ആയി ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ  സാധിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പരിപാടിയുടെ മുഖ്യ ആകർഷണം  എന്ന് പറയുന്നത് ഈ പരിപാടിയുടെ  മുഖ്യ അതിഥിയായി എത്തിയ മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ.ജി മാധവൻ നായർ സർ തന്നെയായിരുന്നു . സർ ഓൺലൈനായി നൽകിയ മുഖ്യ പ്രഭാഷണം തന്നെയായിരുന്നു. ഈ പ്രഭാഷണം കുട്ടികളിൽ ശാസ്ത്രലോകത്തെ കുറിച്ച് വളരെയേറെ കൗതുകമുണർത്തുന്ന തായിരുന്നു .ഗൂഗിൾ ഫോം വഴിനടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക്  ഇ- സർട്ടിഫിക്കറ്റുകൾ നൽകി.

ഊർജ്ജ സംരക്ഷരണ ബോധവത്ക്കരണ ചിത്രരചന
ഊർജ്ജ സംരക്ഷരണ ബോധവത്ക്കരണ ചിത്രരചന
വിദ്യാർത്ഥി പരീക്ഷണങ്ങൾ
വിദ്യാർത്ഥി പരീക്ഷണങ്ങൾ
ചാന്ദ്രദിനം
ചാന്ദ്രദിനം

സയൻസ് ഊർജ്ജ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും എച്ച് എസ് ,യു പിയിലെ തെരഞ്ഞെടുത്ത കുട്ടികളെ അതിലം ഗങ്ങളാക്കി ഇ.എം.സി ചാവക്കാട് ഗ്രൂപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ഊർജ്ജ ഉപഭോഗ സർവേ നടത്താൻ സാധിച്ചു. അതിലൂടെ ഊർജ്ജ ഉപയോഗത്തെ കുറിച്ച് പഠിക്കാനും അത് നിയന്ത്രിക്കാനും കുട്ടികളെ പരിശീലിപ്പിച്ചു .എല്ലാ കുട്ടികളും ഊർജ്ജ പ്രതിജ്ഞ ചൊല്ലി. ഭാവിയിലെ ഊർജ ക്ഷാമം തടയുന്നതിനായി കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു .അതിൽ വിജയികളായ കുട്ടികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിക്കുവാനും സാധിച്ചു. YIP ( യൂത്ത് ഇന്നോവേറ്റീവ് പ്രോഗ്രാം) ൽ രജിസ്ട്രേഷൻ നടത്തി. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര പുസ്തകം  പരിചയപ്പെടുത്തൽ, ശാസ്ത്രജ്ഞനെ  പരിചയപ്പെടുത്തൽ, ശാസ്ത്രപരീക്ഷണം എന്നീ മത്സരങ്ങളിൽ ബി ആർ സി തലത്തിൽ കുട്ടികൾ  മത്സരിച്ചു. എല്ലാവർഷവും ശാസ്ത്രമേള യോടനുബന്ധിച്ച് ആദ്യഘട്ടമായി സ്കൂൾ തല ശാസ്ത്ര മേള നടത്തി .അതിൽ വിജയികളായി തിരഞ്ഞെടുത്ത കുട്ടികളെ നല്ല രീതിയിൽ പരിശീലിപ്പിച്ച് ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കാനായി ഒരുക്കാറുണ്ട്. ശാസ്ത്രവിഷയങ്ങളോട് താല്പര്യം വളർത്തിയെടുക്കുവാൻ പാഠ്യ വിഷയങ്ങളോട നുബന്ധിച്ച് പരീക്ഷണങ്ങൾ സയൻസ് ലാബിൽ നടത്തിവരാറുണ്ട്.