ജി.എച്.എസ്.എസ് ചാലിശ്ശേരി
ജി.എച്.എസ്.എസ് ചാലിശ്ശേരി | |
---|---|
വിലാസം | |
ചാലിശ്ശേരി ചാലിശ്ശേരി പി.ഒ, , പാലക്കാട് 679 536 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | HS 0466 2255750 HSS 0466 2255888 |
ഇമെയിൽ | ghsschalissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീത ജോസഫ് |
പ്രധാന അദ്ധ്യാപകൻ | രാധ എം |
അവസാനം തിരുത്തിയത് | |
04-08-2018 | 20001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്
ചരിത്രം
1957-ൽ ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. ജോസഫ് മുണ്ടശ്ശേരി ആണ് സ്ക്കൂളിന് തറക്കല്ലിട്ടത്. 1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.
തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
SSLC യിൽ 5% മുതൽ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂൾ 2001 മുതൽ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എത്തി നിൽക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലൈബ്രറി
- Sangeetha Class
- Karate
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- NSS പ്രവർത്തനങ്ങൾ.
പ്രധാന ലിങ്കുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- നിർമ്മലാംബിക തമ്പുരാട്ടി
- രാധ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.071469, 76.077017}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|