ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ | |
---|---|
വിലാസം | |
വെയിലൂർ ഗവൺമെൻറ് ഹൈസ്കൂൾ വെയിലൂർ , വെയിലൂർ , ശാസ്തവട്ടം പി.ഒ. , 695305 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ജൂൺ 1 - ജൂൺ - 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2423180 |
ഇമെയിൽ | ghsvlr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43002 (സമേതം) |
യുഡൈസ് കോഡ് | 32140300806 |
വിക്കിഡാറ്റ | Q64036542 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അഴൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 350 |
പെൺകുട്ടികൾ | 341 |
ആകെ വിദ്യാർത്ഥികൾ | 691 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ഭായ് എ എസ് |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
18-04-2024 | 43002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയിലൂർ ഹൈസ്കൂളായത്. 1960-1961 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിന് സമർപ്പിച്ച് ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1963-ൽ യു.പി.സ്കൂളായി ഉയർത്തി. 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ചരിത്രം
1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയിലൂർ ഹൈസ്കൂളായത്.കോഴിമട ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂൾ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാൽ അധ്യാപകരുടെ എണ്ണം കൂടിയപ്പോൾ ശമ്പളം നൽകാൻ മാനേജുമെൻറിന് കഴിയാതായി.കാലക്രമത്തിൽ ശമ്പളം ഉച്ചഭക്ഷണത്തിൽ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടിൽ ഏറെകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-1961 കാലഘട്ടത്തിൽ സർക്കാരിന് സമർപ്പിച്ച് ആ വർഷത്തിൽ തന്നെ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ൽ യു.പി.സ്കൂളായി ഉയർത്തി.(ആദ്യ യു.പി.സ്കൂളിൽ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ എജൻസികളുടെ സഹായത്തിൽ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ്മുറികൾ
- എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- എൽ സി ഡി പ്രൊജക്ടർ
- ഐ ടി ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
- മാത്‍സ് ലാബ്
- വിശാലമായ കളിസ്ഥലം
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്‍ലെറ്റുകൾ
- സ്കൂൾ ബസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ. സി
- ബാന്റ് ട്രൂപ്പ്.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പോർട്സ് &ഗെയിംസ് ക്ലബ്
- കരാട്ടേ
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രഥമാധ്യാപകർ | വർഷം |
---|---|
എസ് നാരായണ സ്വാമി ശർമ | 1990-1993 |
കെ ശ്യാമളാദേവി | 1993-1994 |
എം കെ മുസ്തഫ കമാൽ | 1994-1995 |
ഡി തങ്കസ്വാമി | 1995-1995 |
കെ പി പുഷ്കലാമ്പാൽ | 1995-1995 |
ആർ ഡി പദ്‌മകുമാരി | 1996-1998 |
എം അബ്ദുൽ അസീസ് | 1998-2000 |
അബ്ദുൽ റഷീദ് | 2000-2003 |
സി എസ് വിജയലക്ഷ്മി | 2003-2006 |
ഒ എം മഹേശ്വരി അമ്മ | 2006-2006 |
വി ജെ സൂസ | 2006-2007 |
എസ് എസ് ജലീജ | 2007-2008 |
എം ലൈലാ ബീവി | 2008-2010 |
ഡി ജസ്റ്റിൻ ഗോമസ് | 2010- 2012 |
സുപ്രഭ എം കെ | 2012- 2012 |
നവാസ് ഇ | 2012- 2019 |
ടോണി ആന്റണി | 2019- 2019 |
ലതാ ദേവി | 2019- 2020 |
പുഷ്പി കെ ടി | 2020- 2021 |
അനിതാഭായ് എ എസ് | 2021-
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾഅംഗീകാരങ്ങൾവഴികാട്ടികണിയാപുരം - ചിറയിൻകീഴ് റോഡിൽ കോട്ടറക്കരി ജംങ്ങഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 500 m മുന്നോട്ട് വരുമ്പോൾ ഇടതു വശത്ത് .
പുറംകണ്ണികൾ |
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43002
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ