പരിശീലനം/സ്കൂൾവിക്കി ഓൺലൈൻ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കിയിലെ ഓരോ പ്രവർത്തനവും ചെയ്യുന്നതിനാവശ്യമായ സഹായകഫയലുകളിലേക്കുള്ള കണ്ണി താഴെ നൽകിയിട്ടുണ്ട്.

ക്ലാസ്സ്നമ്പർ പ്രവർത്തനം കുറിപ്പ് സഹായക ഫയലിലേക്കുള്ള കണ്ണി
1 ആമുഖം
  • സ്കൂൾവിക്കി പരിചയപ്പെടൽ
2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
  • വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ
  • ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ
  • സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ
3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
  • പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.
  • കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ
  • ശ്രദ്ധേയമായ ചിത്രങ്ങൾ
4 മാതൃക നിരീക്ഷണം
  • ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന് വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
5 അംഗത്വം
  • സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.
  • അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.
  • നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ക്രമീകരണങ്ങൾ പരിശോധിക്കാം.
6 ഉപയോക്തൃ പേജും സംവാദം പേജും
  • അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം
  • ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.
  • സംവാദം ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം
7 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌
  • ടൈപ്പുചെയ്യുന്നതിന് വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം
  • Voice Typing, Google Handwriting, Inscript Keyboard ........
8 തിരുത്തൽ ( Visual Editor )
  • കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ
  • പുതിയ ഉപയോക്താവിന് കണ്ടുതിരുത്തൽ സങ്കേതമായിരിക്കും സൗകര്യപ്രദം
9 താൾ തിരിച്ചുവിടൽ
  • സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് ഗൂഗിൾ സെർച്ചിലും മറ്റും സ്കൂൾ കണ്ടെത്താൻ സഹായിക്കും.
  • സമ്പൂർണ്ണ പേരിനു പുറമെ, സ്കൂൾ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുന്നുവെങ്കിൽ അവയിൽ നിന്നും തിരിച്ചുവിടാവുന്നതാണ്
10 അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
  • ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം
  • തിരത്തലിനിടയിൽ അബദ്ധം സംഭവിക്കുമോ എന്ന ഭയം വേണ്ടതില്ല, ആവശ്യമില്ലാത്ത മാറ്റങ്ങളെല്ലാം തിരസ്ക്കരിക്കാം. ഏതെങ്കിലും മാറ്റം തിരുത്താനാവുന്നില്ലെങ്കിൽ, Schoolwiki Help Desk ന്റെ സഹായം തേടുക
11 ഉപതാൾ ചേർക്കൽ
  • പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.
  • ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം
12 പട്ടികചേർക്കൽ
  • കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നത് വളരെ ലളിതമാണ്.

(മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ പരിചയപ്പെടുത്തുന്നില്ല.)

13 തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
  • ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.
14 ചിത്രം അപ്‍ലോഡ് ചെയ്യൽ
  • ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ മനസ്സിലാക്കണം.
15 ചിത്രം താളിൽ ചേർക്കൽ
  • ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കൽ
16 തലക്കെട്ട് മാറ്റാം
  • വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.
  • സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
  • തലക്കെട്ട് മാറ്റം സ്വയം ചെയ്യരുത്, State Help Desk സഹായം തേടണം
17 മൂലരൂപം തിരുത്തൽ
  • ചില സന്ദർഭങ്ങളിൽ കണ്ടുതിരുത്തൽ ഫലപ്രദമാവാതെ വരാറുണ്ട്. External HTML കോഡുകൾ ചേർത്തിട്ടുള്ള സന്ദർഭങ്ങളിൽ കണ്ടുതിരുത്താൻ സാധിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ മൂലരൂപം തിരുത്തൽ പ്രയോജനപ്പെടുത്താം.
18 അവലംബം ചേർക്കൽ
  • ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
19 വഴികാട്ടി ചേർക്കൽ
  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • HTML കോഡുകൾ ഉപയോഗിക്കാതെ Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
20 ലൊക്കേഷൻ ചേർക്കൽ
  • Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.
21 മായ്ക്കൽ ഫലകം
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
  • മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം.
  • പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത്.
22 അനാവശ്യ ഫോർമാറ്റിംഗ്
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.
  • നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.
  • പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ
2.15 pm FAQs
  • തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.
  • FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം
2.55 pm ശബരീഷ് സ്മാരക പുരസ്കാരം
  • സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ
3.45 pm അഭിപ്രായങ്ങൾ
  • സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.