സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ | |
---|---|
വിലാസം | |
പുലിക്കുരുമ്പ പുലിക്കുരുമ്പ , പുലിക്കുരുമ്പ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 15 - 2 - 1983 |
വിവരങ്ങൾ | |
ഫോൺ | 0460 2213545, 7592085769 |
ഇമെയിൽ | stjosephp@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13053 (സമേതം) |
യുഡൈസ് കോഡ് | 32021002207 |
വിക്കിഡാറ്റ | Q64456624 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 80 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് സി.എ |
പി.ടി.എ. പ്രസിഡണ്ട് | രാജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | പൗളി ജോർജ് |
അവസാനം തിരുത്തിയത് | |
30-06-2022 | 13053 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 9,10,11 വാർഡുകളിൽപ്പെട്ട പ്രദേശമാണ് പുലിക്കുരുമ്പഗ്രാമം. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്, കോട്ടയംതട്ട്, മൈക്കാട് മലകൾ വടക്കും, അരങ്ങ്, കോഴിക്കുന്ന് മലകൾ കിഴക്കും, മണ്ടളം, മാമ്പളം മലകൾ പടിഞ്ഞാറും, കരയെത്തുംചാൽ മല തെക്കും സ്ഥിതി ചെയ്യുന്ന പുലിക്കുരുമ്പ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്. സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1983 ജൂൺ മാസം ഒന്നാം തീയതി സെന്റ് ജോസഫ് സ് ഹൈസ്കൂൾ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. ഫാദർ ജോസഫ് കൊട്ടുകാപ്പിള്ളിൽ ആയിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. കെ. എസ്. ജോസഫ് ആയിരുന്നു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ ഫിലിപ്പ് ഇരുപ്പക്കാട്ടാണ് .സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രി. ജോസഫ് സി.എ ആണ്. അർപ്പണബോധമുള്ള അധ്യാപകരും നിസ്വാർത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.
2008 ൽ രജത ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിൽ നിന്ന് S S L C കഴിഞ്ഞ നിരവധി കുട്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.തുടർച്ചയായ മൂന്നാം തവണയും ഈ സ്കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചു. ഈ വർഷം 69കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിൽ A+കിട്ടി. 4 കുട്ടികൾക്ക് 9 A+ഉം 6 കുട്ടികൾക്ക് 8 A+ കിട്ടി. മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു.2022 എത്തുമ്പോൾ തുടർച്ചയായി എഴാം തവണയും നൂറ് ശതമാനം വിജയം നേടി . ഈ സ്കൂളിൽ നിന്ന് 55 കുട്ടികൾ പരീക്ഷ എഴുതുകയും 5കുട്ടികൾ ഫുൾ A+, 4 കുട്ടികൾ 9 A+ , 2 കുട്ടികൾ 8 A+ നേടി.
ഭൗതികസൗകര്യങ്ങൾ
കണ്ണൂർ ജില്ലയിലെ പ്രസ്സിദ്ധ ഇക്കോ ടൂറിസ് കേന്ദ്രമായ പൈതൽ മലയുടെയും, പാലക്കയംതട്ട് മലയുടെയും തുടർച്ചയായ മലകളാൽ ചുറ്റപ്പെട്ട് സമതലങ്ങളും, കുന്നുകളും, താഴ്വരകളും, വയലുകളും നിറഞ്ഞ ഫലസമൃദ്ധമായ, പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പുലിക്കുരുമ്പ. ജലലഭ്യത, അനുയോജ്യമായ കാലാവസ്ത, മണ്ണ്, സസ്യജാലങ്ങൾ എന്നിവകൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. കണ്ണൂർ കുടിയാന്മല മേജർ ഡിസ്ട്രിക്റ്റ് റോഡ് ഇതിലേ കടന്നുപോകുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 6 ഡിവിഷനുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളിൽ പ്രവർത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാൻഡ് ഇൻറർനെറ്റോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്മാർട് ക്ലാസ് റൂമും ഈ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് മാനേജ്മെന്റ്, P. T. A. ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സൗകര്യപ്രദമായ സ്റ്റേഡിയം ,ഫലപ്രദമായ ശുദ്ധജലവിതരണ സംവിധാനം, ലൈബ്രറി, വായനാമുറി, എന്നിവയ്ക്കുവേണ്ടി ഒരു സ്വതന്ത്രകെട്ടിടം, ഹൈടെക് സംവിധാനത്തോടുകൂടിയ ഡിജിറ്റൽ ക്ലാസ്സ് മുറികൾ ഇവയെല്ലാം ഒരു പരിധി വരെ ശരിയാക്കുവാൻ സാധിച്ചു. പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയിൽ നിലകൊള്ളുന്ന ഈ വിദ്യാക്ഷേത്രം ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും നിറകുടമായി പരിലസിക്കുന്നു.പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലസ്‌റൂമുകളും ടൈൽസും സീലിംഗും ചെയ്യുകയും എല്ലാ ക്ലാസ് റൂമുകളിലും പ്രൊജക്ടർ സംവിധാനത്തോടു കൂടിയ ഹൈടെക് ഉപകരണങ്ങൾ ക്രമീകരിക്കുകയും ചെയ്തു. എല്ലാ ടീച്ചേഴ്സും ഹൈടെക് ക്ലാസ് റൂം ഉപയോഗിച്ച് കുട്ടികൾക്ക് ആകർഷകവും മികവുറ്റതുമായ വിദ്യാഭ്യാസം നൽകുന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്:2014 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് സിസ്റ്റർ ഷീജ മൈക്കിൾ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു. ഈവർഷം പുലിക്കുരുമ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം പദ്ധതിയും, സ്കാർഫ് ഡേ ആചരണവും ഏറ്റവും മനോഹരമായി നടത്തി. അച്ചടക്കത്തിന്റെ ഭാഗമായി രാവിലെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേക ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നു.
2016-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.24 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.12 കുട്ടികൾ രാജ്യ പുരസ്കാറിന് അർഹരായി. ചാർജ് വഹിക്കുന്നത് ശ്രീ.ആന്റോച്ചൻ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.
.. ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, പരോപകാര പ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയർ റെഡ്ക്രാസ് പ്രവർത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 10 മാർക്ക് ഗ്രേഡ്മാർക്കായി ലഭിക്കും. ചാർജ് വഹിക്കുന്നത് ശ്രീമതി. ത്രേസ്യാമ്മ എഫ്രേം ആണ്. .. ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ: ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു. ചാർജ് വഹിക്കുന്നത് ശ്രീ റോയി അബ്രാഹം ആണ്. .. സോഷ്യൽ സർവീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ പഠനോപകരണങ്ങൾ, യൂണിഫോം, ചികിത്സാ സഹാ യം എന്നിവ നൽകി സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗ് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കുന്നു. .. സഞ്ചയിക: കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവർത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".
സഞ്ചയികയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദർഭങ്ങളിൽ നിക്ഷേപകർക്ക് എടുത്ത് ഉപയോഗിക്കുവാൻ കഴിയുന്നതുമാണ്. കൂടുതൽ തുക നിക്ഷേപിക്കുന്ന കുട്ടികൾ പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്.
.. ദീപിക ചിൽഡ്രൻസ് ലീഗ് : കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷമാക്കി, അവരുടെ വിവിധ കഴിവുകൾ മാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി ഡി.സി.എൽ പ്രവർത്തിക്കുന്നു. ഡി,സി.എൽ-ന്റെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ചെറിയ സംഭാവനകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് കുട്ടികൾ അഗതി മന്ദിരങ്ങളിലും മറ്റും നൽകി വരുന്നു. ചാർജ് വഹിക്കുന്നത് ശ്രീമതി വിജി മാത്യുവാണ്.
ലിറ്റിൽ കൈറ്റ്സ് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ആദ്യത്തെ ഐ. ടി സംരംഭവും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്ന പദ്ധതിയുമായ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പ്രത്യേക ക്ലാസ് എടുക്കുന്നു. കമ്പ്യൂട്ടർ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നു. ശ്രീ ഗിരീഷ് അലോക്ഷ്യസ് കൈറ്റ് മാസ്റ്ററായും, ശ്രീമതി വിജി മാത്യു എന്നിവർ മിസ്ട്രസുമായി പ്രവർത്തിക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി : വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശ്രീമതി വിജിമാത്യു. ശ്രീ ആന്റോച്ചൻ ജോസഫ്, സിസ്റ്റർ ബെറ്റ്സി മാത്യു എന്നിവർ നേതത്വം നൽകുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ: അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളർത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
1. സയൻസ് ക്ലബ്ബ് 2. മാത്തമാറ്റിക് ക്ലബ്ബ് 3. സോഷ്യൽ സയൻസ് ക്ലബ്ബ് 4. ഹെൽത്ത് ക്ലബ്ബ് 5. ഇക്കോ ക്ലബ്ബ്പെൺ കുട്ടികളുടെ എണ്ണം=103 6. ഒറേറ്ററി ക്ലബ്ബ് 7. ഇംഗ്ലീഷ് ക്ലബ്ബ് 8. ഐ.റ്റി ക്ലബ്ബ് 9. വിദ്യാരംഗം കലാസാഹിത്യവേദി 10. സ്പോട്സ് ക്ലബ്ബ് 11, ലിറ്റിൽ കൈറ്റ്സ്
വിവിധ ക്ലബ്പ്രവർത്തനങ്ങൾ കൂടാതെ ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. കായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം നൽകുകയും ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയിൽ പ്രവർത്തിക്കുന്നു. മുഴുവൻ കുട്ടികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാർമികനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു. .. സ്കൂൾ വാർത്തകൾ:
പാഠ്യപ്രവർത്തനങ്ങൾ
ജില്ലയിലെ മികച്ച എയിഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാക്ഷേത്രം. 2008 - ൽ 100 ശതമാനം എസ്. എസ്. എൽ. സി. വിജയം നേടിയ ഈ സ്കൂളിന് കടന്നുപോയ വർഷങ്ങളിലെല്ലാം മികച്ച വിജയം നേടാനായി.2016/17,2017/18, 2018/19 എന്നീ വർഷങ്ങളിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടുവാൻ കഴിഞ്ഞു.കഴിഞ്ഞ വർഷം 69 കുട്ടികൾ പരീക്ഷ എഴുതിയതിൽ പത്ത് ഫുൾ എ പ്ലസ്,നാല് ഒമ്പത് എ പ്ലസ്,ആറ് എട്ട് പ്ലസ് എന്നിവ നേടുവാൻ കഴിഞ്ഞു.2022 ൽ എഴാം തവണയും നൂറ് ശതമാനം വിജയം നേടുകയും 55 ൽ 5 കുട്ടികൾ ഫുൾ A+, 4 കുട്ടികൾ 9 A+, 2 കുട്ടികൾ 8 A+ നേടി.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് മാനേജ്മെന്റിന്റെയും P. T. A. യുടെയും സഹായത്തോടെ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കു വേണ്ടി പ്രത്യേക ക്ലാസ്സുകൾ നടത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള 'മുകുളം'പദ്ധതി കാര്യക്ഷമമായി നടത്തുന്നു. സ്മാർട് ക്ലാസ്റൂം, ലൈബ്രറി , വായനാമുറി , I.T. ലാബ് എന്നിവയുടെ ഫലപ്രദമായ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്നു.
'എൻഡോവ്മെന്റുുകൾ'
1.അദ്ധ്യാപക-രക്ഷകതൃ സംഘടന വക അവാർഡ്: ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്/ഗ്രേഡ് നേടിയ കുട്ടികൾക്ക് കേഷ് അവാർഡ് നൽകുന്നു. 2.കാക്കനാട്ട് ആഗസ്തി മെമ്മോറിയൽ അവാർഡ്: ഈ സ്കൂളിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക്/ഗ്രേഡ് വാങ്ങുന്ന കുട്ടികൾക്ക് നൽകുന്നതിന് കാക്കനാട്ട് സെബാസ്റ്റ്യൻ തന്റെ 3.പടിഞ്ഞാറേക്കൂറ്റ് പത്രോസ് മെമ്മോറിയൽ അവാർഡ്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്/ഗ്രേഡ് വാങ്ങുന്ന SC/ST വിദ്യാർത്ഥികൾക്ക് നൽകുന്നതിന് റവ. ഫാ. ജോസഫ് പടിഞ്ഞേറേക്കൂറ്റ് തന്റെ പിതാവിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്. 4.ആട്ടപ്പാട്ട് ഔസേപ്പ് ആന്റ് മറിയം മെമ്മോറിയൽ അവാർഡ്: ഈ സ്കൂളിൽനിന്നും 9-ാം ക്ലാസ്സിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന കുട്ടിക്ക് നൽകുവാനായി ആട്ടപ്പാട്ട് ജോസഫ് തന്റെ മാതാപിതാക്കളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റ്. 5.ആര്യങ്കാലായിൽ അന്നമ്മ ജോസഫ് മെമ്മോറിയൽ എൻഡോവ്മെന്റ്: ഈ സ്കൂളിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്/ഗ്രേഡ് വാങ്ങുന്ന കുട്ടിക്ക് നൽകുന്നതിന് ആര്യങ്കാലായിൽ ജോസപ് സാർ തന്റെ മാതാവിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവിമെന്റ്. 6.റവ.ഫാ. ജോസഫ് കൊട്ടുകാപ്പിള്ളിൽ മെമ്മോറിയൽ എൻഡോവ്മെന്റ്: ഈ സ്കൂളിന്റെ സ്ഥാപക മാനേജറായ റവ.ഫാ. ജോസഫ് കൊട്ടുകാപ്പിള്ളിയുടെ സ്മരണയ്ക്കായി സ്കൂൾ പി.ടി.എ ഏർപ്പെടുത്തിയത്. സ്കൂളിൽ കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് തുല്യമായി നല്കുന്നു. 7.ശ്രീമതി പി.ജെ. ബ്രിജിത്താമ്മ ടീച്ചർ എൻഡോവ്മെന്റ്: 2011 മാർച്ചിൽ സർവ്വീസിൽ നിന്നും വിരമിച്ച ബ്രിജീത്താമ്മ ടീച്ചർ 9-ാം തരത്തിലെ ടേമിനൽ പരീക്ഷകളിൽ ഏറ്റവും മികവ് പുലർത്തുന്ന ഒരു ആൺക്കുട്ടിക്കും പെൺകുട്ടിക്കും നൽകുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. 8.ശ്രീമതി മേരിക്കുട്ടി തോമസ് ടീച്ചർ എൻഡോവ്മെന്റ്: 2011 മാർച്ചിൽ സേവനത്തിൽ നിന്നും വിരമിച്ച മേരിക്കുട്ടി ടീച്ചർ, 8-ാം തരത്തിലെ ടേമിനൽ പരീക്ഷകളിൽ ഏറ്റവും മികവ് പുലർത്തുന്ന ഒരു ആൺകുുട്ടിക്കും ഒരു പെൺക്കുട്ടിക്കും നൽകുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നു. 9.ബ്രൈറ്റ് സ്റ്റാർ അവാർഡ്: 2010 മുതൽ 2013 വരെ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ച ശ്രീ. ബേബി കെ.ഡി. സാർ ഏർപ്പെടുത്തിയ അവാർഡ്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന 10-ാം ക്ലാസ്സിലെ വിദ്യാർത്ഥിക്ക് 'Memento' യും ക്യാഷ് അവാർഡും നൽകുന്നു. 10.ശ്രീ പി.എൽ. ഫ്രാൻസിസ് മെറിറ്റ് സ്കോളർഷിപ്പ്: 2013 മാർച്ചിൽ സേവനത്തിൽ നിന്നും വിരമിച്ച ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ പി.എൽ. ഫ്രാന്സിസ് സാർ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും മികവ് പുലർത്തുന്ന SC/ST വിഭാഗത്തിൽപ്പെട്ട കുട്ടിക്ക് നല്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. 11.റിനു കുര്യാക്കോസ് കുഴിവേലിപ്പറമ്പിൽ മെമ്മോറിയൽ എൻഡോവ്മെന്റ്: ഈ സ്കൂളിലെ റിനു പിതാവ് കുര്യാക്കോസ് കുഴിവേലിപ്പറമ്പിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്. നല്ല സ്വഭാവ വൈശിഷ്ട്യവും, മൂല്യബോധവും പഠനത്തിൽ മുന്നിട്ടുനിൽക്കുന്നതുമായ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥിക്ക് നല്കുന്നു. 12.ശ്രീ. ത്രേസ്യാമ്മ വി.ഡി.[ലിസമ്മ ടീച്ചർ] എൻഡോവ്മെന്റ്: 2013 മെയ് മാസത്തിൽ സേവനത്തിൽ നിന്നും വിരമിച്ച ലിസമ്മ ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്. സ്കൂളിലെ നിർദനരീയ കുട്ടികളെ സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗിലേക്ക് നൽകുന്നു. 2004-05 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്: കലാരംഗത്തും കായികരംഗത്തും മികവ് പുലർത്തുന്ന കുട്ടികൾക്ക് നൽകുന്നു. 13.ശ്രീ ജോയ് തോമസ് എൻഡോവ്മെന്റ്:2018ൽ സർവീസിൽ നിന്നും വിരമിച്ച ശ്രീ ജോയ് തോമസ് സാർ എല്ലാ വർഷവും ഒമ്പതാം ക്ലാസിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് നൽകുന്ന അവാർഡ് 14, ഇംഗ്ലീഷ് എക്സലൻസ് അവാർഡ്
മാനേജ്മെന്റ്
തലശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന വികാരിയച്ചൻമാരെ നന്ദിയോടെ സ്മരിക്കുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടാണ് . കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി.
സ്കൂൾ വാർത്തകൾ
സ്കൂൾ പ്രവേശനോത്സവം
പുലിക്കുരുമ്പ: പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം നടുവിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷൈനി തേക്കാനത്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗത പ്രസംഗവും, സ്കൂൾ മാനേജർ ഫാ. നോബിൾ ഒാണംകുളം അധ്യക്ഷ പ്രസംഗവും നടത്തി. ജോസഫ് കുന്നേൽ, സിസ്റ്റർ ജിൻസി മാത്യു എന്നിവർ സംസാരിച്ചു.പുതിയതായി എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ പ്രവേശന ഗാനത്തിന്റെ അകമ്പടിയോടെ അധ്യാപർ പൂക്കൾ നൽകി സ്വീകരിച്ചു. അക്കാദമിക പ്രവേശന സൂചകമായി കോപ്പി ബുക്കും പേനയും നൽകി. എല്ലാ കുട്ടികൾക്കും പ്രവേശന സമ്മാനമായി മിൽമ പേടയും നൽകി. ആന്റോച്ചൻ ജോസഫ്, വിജി മാത്യു എന്നിവർ നേതൃത്വം നൽകി.
വിജയോത്സവം
പുലിക്കുരുമ്പ : എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയോത്സവം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാലൻ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ത്രേസ്യാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മെമന്റോയും, 9 A+ നേടിയ കുട്ടികൾക്ക് മെമന്റോയും മറ്റു കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അവാർഡ് ദാന ചടങ്ങിൽ 2018-19 പ്രവർത്തന വർഷത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് വിവിധ വ്യക്തികളും, പൂർവ വിദ്യാർത്ഥികളും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. മുൻ അധ്യാപിക ഉഷാജോൺ, മാനേജ്മെന്റ് പ്രതിനിധി ബിനോയ് വടശ്ശേരിയിൽ,ഷൈനി തേക്കാനത്ത്, ജോസഫ് കുന്നേൽ, സ്മിത തെക്കേമുറി,ആന്റോച്ചൻ ജോസഫ്, ജിൻസി മാത്യു, മെർലിൻ ബാബു എന്നിവർ സംസാരിച്ചു. വിജിമാത്യു , സിസ്റ്റർ ബെറ്റി, റോയി അബ്രാഹം എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിദ്യാരംഗം കലാസാഹിത്യ വേദി
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശ്സ്തവാഗ്മിയും സാഹിത്യകാരനും ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ രാജീവൻ മാഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.വിജി മാത്യു, റോയി അബ്രാഹം, ഡയാന ടോം, എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആന്റോച്ചൻ ജോസഫ്, ഷീജ മൈക്കിൾ. ത്രേസ്യാമ്മ എഫ്രേം എന്നിവർ നേതൃത്വം നൽകി.
വായനാ വാരാചരണം
പുലിക്കുരുമ്പ- സെന്റ്ജോസഫ് ഹൈസ്കൂളിൽ ജൂൺ19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, കവിതാലാപനം, പുസ്തക വായനാ മത്സരം എന്നിവ നടത്തി.എന്റെ ബർത്തഡെ സമ്മാനം ലൈബ്രറി പുസ്തകശേഖരണവും നടത്തി.പുലിക്കുരുമ്പ പബ്ലിക്ക് ലൈബ്രറിയിലെ പുസ്തക പ്രദർശനവും സന്ദർശിച്ചു.
ലഹരി വിരുദ്ധ ദിനം
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ റാലി സ്കൂൾ മാനജർ ഫാ. നോബിൾ ഒാണം കുളം ഫ്ലാഗ് ഒാഫ് ചെയ്യുന്നു.
ലഹരി വിരുദ്ധ റാലി നടത്തി
പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേകം അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. പോസ്റ്റർ പ്രദർശനവും നടത്തി.പുലിക്കുരുമ്പ ടൗണിലേക്ക് റാലിയും നടത്തി.
ചാന്ദ്ര ദിനം
പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ചാന്ദ്ര ദിനത്തോടനുബനിധിച്ച് ഉപഗ്രഹ നിർമ്മാണം, പോസ്റ്റർ രചന, വീഡിയോ അധിഷ്ഠിത ക്വിസ് മത്സരം, ചാന്ദ്രയാൻ വീഡിയോ പ്രദർശനം എന്നിവ നടത്തി.റോയി അബ്രാഹം, ആന്റോച്ചൻ ജോസഫ്, ഗിരീഷ് അലോഷ്യസ്, വിജിമാത്യു എന്നിവർ നേതൃത്വം നൽകി.
കർഷക ദിനം ആചരിച്ചു
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ കർഷക ദിനാചരണം മികച്ച ജൈവകർഷകനും നാടൻ വിത്തിനങ്ങളുടെ പ്രചാരകനുമായ അപ്പച്ചൻ കുരുവിക്കൊമ്പിലിനെ ആദരിച്ചു കൊണ്ട് ആഘോഷിച്ചു. സ്കൂളിൽ പ്രത്യേകം ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് കൃഷിയുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.അപ്പച്ചൻ ചേട്ടൻ വിദ്യാർത്ഥികളുമായി കൃഷിയനുഭവങ്ങൾ പങ്ക് വെച്ചു.വിദ്യാർത്ഥി പ്രതിനിധി എൽസിൻ മരിയ ആശംസകൾ നേർന്ന് സംസാരിച്ചു.
ഒാണാഘോഷം 2019
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ഒാണാഘോഷത്തോടനുബന്ധിച്ച്നടന്ന സാംസ്കാരിക സമ്മേളനം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു. ബ്രദർ ജിബിൻ അധ്യക്ഷത വഹിച്ചു.വികസന ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റ് ചെയർ പേഴ്സൺ ത്രേസ്യാമ്മ ജോസഫ്,സ്കൂൾപ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ്, ഇടവകാ കോർഡിനേറ്റർ ബിനോയ് വടശ്ശേരിയിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ഒാണപ്പാട്ട്, അത്തപൂക്കളം,മാവേലി മത്സരം, വിവിധ ഗെയിമുകൾ തുടങ്ങിയ നടത്തി.മാതാപിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഒാണസദ്യയും നൽകി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുട്ടികളുടെ സംഭാവന പെട്ടിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് നിർവഹിച്ചു.രക്ഷാകർത്തൃ പ്രതിനിധികളായ ജോസഫ് കുന്നേൽ, ഷൈനി തോമസ്, പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ,അധ്യാപകർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അധ്യാപകദിനം
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി കൂടുകയും ഒാരോ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.ക്ലാസുകളും, ഡിസിപ്ലിനും കുട്ടികൾ തന്നെ നിയന്ത്രിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ പുലിക്കുരുമ്പ ഗാന്ധി മെമ്മോറിയിൽ ലൈബ്രറിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും വിദ്യർത്ഥികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നത്തി.പാപ്പിനിശ്ശേരി സിവിൽ എക്സൈസ് ഒാഫീസർ രാജീവൻ ക്ലാസുകൾ നയിച്ചു.പുതിയ തലമുറയുടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ അദ്ദേഹം വിശദികരിച്ചു.ലൈബ്രറി സെക്രട്ടറി ജെയിംസ് ജോസഫ് സ്വാഗതം പറഞ്ഞു. ബ്രദർ ജിബിൻ വട്ടുകുളം അധ്യക്ഷ പ്രഭാക്ഷണം നടത്തി.സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.റോയി അബ്രാഹം നന്ദി രേഖപ്പെടുത്തി. കുഞ്ഞമ്പു, ആന്റോച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കലോത്സവം
പുലിക്കുരുമ്പ: സെന്റ് ജോസഫ് ഹൈസ്കൂളിൽ 2019-20 വർഷത്തെ സ്കൂൾ കലോൽസവം സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് ശ്രീ. ജോസഫ് കുന്നേൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി വിവിധ ഇനങ്ങളിലായി സാഹിത്യ മത്സരങ്ങളും, കലാമത്സരങ്ങളും നടത്തി. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ റെഡ് ഹൗസ് ഒന്നാം സ്ഥാനവും, ബ്ലൂഹൗസ് രണ്ടാം സ്ഥാനവും,ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ നോബിൾ ഓണം കുളം ഉദ്ഘാടാനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ വിജിമാത്യു, കോർഡിനേറ്റർ ആന്റോച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
വയോജനദിനാഘോഷം
പൂലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രായമായവരെ ബഹുമാനിക്കുന്നതിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ലോക വയോജന ദിനം ആദ്യകാല കുടിയേറ്റ കർഷകനായ ആക്കാട്ടയിൽ കൊച്ചൗസേപ്പ് ചേട്ടനെ ആദരിച്ചു കൊണ്ട് ആഘോഷിച്ചു.സ്കൂളിൽ പ്രത്യകം ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ.നോബിൾ ഓണം കുളം അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യാർത്ഥി പ്രതിനിധികളായ ഡയാന ടോം, എൽസിൻ മരിയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ കൊച്ചൗസേപ്പ് ചേട്ടൻ തന്റെ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടുകൾക്ക് നവ്യാനുഭവമായി .സ്കൂൾ പ്രതിനിധി ഗിരീഷ് അലോഷ്യസ് നന്ദിയർപ്പിച്ചു സംസാരിച്ചു.ജിൻസിമാത്യു, ആന്റോച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
അമ്മമാർക്ക് സ്മാർട്ട് ക്ലാസ്
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ അമ്മമാർക്കായി ക്യൂ, ആർ കോഡ് സ്കാൻ, സമഗ്ര പോർട്ടൽ, വിക്ടേഴ്സ് ചാനൽ, മറ്റ് പഠന ബ്ലോഗുകൾ എന്നിവ പരിചയപ്പെടുത്തി. അമ്മമാരുടെ സംശയങ്ങൾ പരിഹരിച്ച് എല്ലാവർക്കും തന്നെ പുതിയ
ആപ്പുകൾ ഉപയോഗിക്കുവാൻ സാധിച്ചു. സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ഐ.ടി കോർഡിനേറ്റർ ആന്റോച്ചൻ ജോസഫ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
നൈതികം
ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുന്നതിനു വേണ്ടി സ്കൂൾ തലത്തിൽ നടതത്തിയ സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു.
പ്രതിഭയ്ക്ക് ആദരവ്
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന നാട്ടിലെ പ്രതിഭകൾക്ക് ആദരവ് എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് പുലിക്കുരുമ്പയിലെ ആദ്യകാല ചിത്രകാരനായ ചിത്രാലയം ബേബിച്ചേട്ടനെ ആദരിച്ചു.സ്കൂളിൽ പ്രത്യേകം ചേർന്ന അസംബ്ലിയിൽ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. നോബിൾ ഒാണം കുളം അധ്യക്ഷത വഹിച്ചു. ബേബി ച്ചേട്ടൻ കുട്ടികൾക്ക് തന്റെ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചു. കുട്ടികൾക്ക് ചിത്ര രചനാ ക്ലാസും നൽകി.വിജി മാത്യു, ആന്റോച്ചൻ ജോസഫ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വൈസ്‍മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം ക്ലാസ്
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ വൈസ്‍മെൻ ക്ലബ്ബ് പുലിക്കുരുമ്പയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി
സൈബർ കുറ്റകൃത്യങ്ങളും കൗമാരവും, മൊബൈൽ ഫോണുകളിലെ പുതിയ ആപ്ലിക്കേഷനുകളിലെ തട്ടിപ്പ് എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി കുടിയാന്മല പോലിസ് സിവിൽ ഒാഫിസർ ഹബീബ് റഹ്‍മാൻ ക്ലാസുകൾ നയിച്ചു.പ്രത്യേകം ചേർന്ന യോഗത്തിൽ വൈസ്‍മെൻ ഇ. ടി ജേക്കബ്സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.സ്കൂൾ സീനിയർ അധ്യാപിക സിസ്റ്റർ ബെറ്റസി ജോസഫ് അധ്യക്ഷത വഹിച്ചു.വൈസ്‍മെൻ ജോസഫ് വെളിയത്ത് നന്ദി പറഞ്ഞു ആന്റോച്ചൻജോസഫ് , സിസ്റ്റർ ജിൻസി, വിജിമാത്യു എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സുകൂൾ മാനേജർ ഫാ നോബിൾ ഓണം കുളം ക്രിസ്മസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ജോസഫ് കുന്നേൽ ആധ്യക്ഷത വഹിച്ചു.സീനിയർ അധ്യാപകൻ റോയി അബ്രാഹം, ആന്റോച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി കരോൾ ഗാനം, പാപ്പാ മത്സരം എന്നിവ സംഘടിപ്പിച്ചു. ആകർഷകമായ സമ്മാനപൊതികളോടുകൂടിയ ക്രിസ്മസ് ട്രിയും ഉണ്ടായിരുന്നു.വിജിമാത്യു, സിസ്റ്റർ ലാലിക്കുട്ടി എം.സി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
വാർഷികംആഘോഷിച്ചു
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ 37-ാമത് വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു.സ്കൂൾ പ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.നോബിൾ ഒാണംകുളം അധ്യക്ഷത വഹിച്ചു.സ്കൂൾ സീനിയർ സ്റ്റാഫ് സിസ്റ്റർ ബെറ്റി തനത് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൽസി പറമ്പേൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ ജോസഫ്,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോളി സജി, നടുവിൽ പഞ്ചായത്ത് മെമ്പർ ഷൈനി തേക്കാനത്ത്,സെന്റ് ജോസഫ് യു.പി സ്കൂൾ പ്രധാനധ്യാപകൻ ഡായി മാത്യു,സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ പ്രധാനധ്യാപിക ഉഷാജോൺ, പി.റ്റി.എ പ്രസിഡണ്ട് ജോസഫ് കുന്നേൽ, മദർ പി.റ്റി.എ പ്രസിഡണ്ട് ഷീന തോമസ്, തങ്കമ്മ ജോസഫ്, ആന്റോച്ചൻ ജോസഫ്,അലീനജോഷി എന്നിവർ സംസാരിച്ചു.സമഗ്ര കൃഷി വികസന പദ്ധതി ജില്ലാ തല അവാർഡ് ജേതാക്കളായ ഉഷാജോൺ, തങ്കമ്മ ജോസഫ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.സാംസകാരിക സമ്മേളനത്തിന്ശേഷം പുല്ലൂസ് 2020 എന്ന പേരിൽ നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത നൃത്ത നൃത്യ ഹാസ്യ കലാപരിപാടികളും അരങ്ങേറി.
സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ
സ്കൂൾ ഫോട്ടോസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
... ശ്രീ. കെ.എസ്. ജോസഫ് ... ശ്രീ. കെ.എ. ജോസഫ് ... ശ്രീ. മാത്തുക്കുട്ടി സക്കറിയ ... ശ്രീ. പി.വി. ജോസഫ് ... ശ്രീ. എം.എം. വർക്കി ... ശ്രീ. എ.ജെ. ജോസഫ് ... ശ്രീ. കെ.ജെ. വർഗീസ് ... ശ്രീ. എ. ഡി. ജോസഫ് ... ശ്രീ. ബേബി കെ ഡി
- ..... ശ്രീ ജോയ് തോമസ്
ശ്രീമതി ഉഷാജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
-കണ്ണുര് നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
{126}
<googlemap version="0.9" lat="12.155472" lon="75.464401" zoom="13" width="350" height="350" selector="no" controls="none">
12.154423, 75.465195, ST JOSEPH'S HIGH SCHOOL
PULIKURUMBA
</googlemap>
{{#multimaps:12.121798226028098, 75.52004532714423 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13053
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ