സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൗട്ട് & ഗൈഡ്സ്:2014 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് സിസ്റ്റർ ലാലിക്കുട്ടി എം. സി ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു. ഈവർഷം പുലിക്കുരുമ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം പദ്ധതിയും, സ്കാർഫ് ഡേ ആചരണവും ഏറ്റവും മനോഹരമായി നടത്തി. അച്ചടക്കത്തിന്റെ ഭാഗമായി രാവിലെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേക ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നു.
Rajya purskar winners
                 2016-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.24 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.12 കുട്ടികൾ രാജ്യ പുരസ്കാറിന് അർഹരായി. ചാർജ് വഹിക്കുന്നത് ശ്രീ.ആന്റോച്ചൻ  ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.2023-ൽ 11 ഗൈഡ്സും ,3 സ്കൗട്ട്സും രാജ്യ പുരസ്കാറിന‍ർഹരായി.