സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 9,10,11 വാർഡുകളിൽപ്പെട്ട പ്രദേശമാണ് പുലിക്കുരുമ്പഗ്രാമം. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്, കോട്ടയംതട്ട്, മൈക്കാട് മലകൾ വടക്കും, അരങ്ങ്, കോഴിക്കുന്ന് മലകൾ കിഴക്കും, മണ്ടളം, മാമ്പളം മലകൾ പടിഞ്ഞാറും, കരയെത്തുംചാൽ മല തെക്കും സ്ഥിതി ചെയ്യുന്ന പുലിക്കുരുമ്പ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.