നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം

Schoolwiki സംരംഭത്തിൽ നിന്ന്
08:13, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
വിലാസം
പ്രമാടം

പത്തനംതിട്ട
,
മല്ലശ്ശേരി പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം30 - 5 - 1949
വിവരങ്ങൾ
ഫോൺ04682335681
ഇമെയിൽnetajihspramadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38062 (സമേതം)
എച്ച് എസ് എസ് കോഡ്3100
യുഡൈസ് കോഡ്32120300303
വിക്കിഡാറ്റQ87595986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപ്രമാടം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഡി ഇ ഒ
സ്കൂൾ വിഭാഗംഹയർ സെക്കന്ററി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ588
പെൺകുട്ടികൾ597
ആകെ വിദ്യാർത്ഥികൾ1185
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ209
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിലീപ് ആർ
പ്രധാന അദ്ധ്യാപകൻകെ ജയകുമാർ
പി.ടി.എ. പ്രസിഡണ്ട്ബി ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ആർ
അവസാനം തിരുത്തിയത്
14-03-2022Cpraveenpta
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലുൾപ്പെടുന്ന പ്രമാടത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ

ചരിത്രം

നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2021 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 225 കുട്ടികളിൽ 73 പേർ ഫുൾ എ പ്ലസും 36 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം. 2 കുട്ടികൾ 1200 ൽ 1200 മാർക്കും നേടിയതോടെ പത്തനംതിട്ട ജില്ലയിൽ ഒന്നിലേറെപ്പേർ മുഴുവൻ മാർക്ക് നേടുന്ന ഒരേയൊരു സ്കൂൾ ആയി നേതാജി. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കാണാൻ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു തുടർന്ന് വായിക്കുക

മാനേജ്മെന്റ്

ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു . റിട്ട. അധ്യാപകൻ കൂടിയായ ശ്രീ. ബി. രവീന്ദ്രൻ പിള്ളയാണ് ഇപ്പോഴത്തെ മാനേജർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.സി ഫിലിപ്പ് 1950 1963
2 ശ്രീ.കെ .കെ സോമശോഖരൻ 1963 1988
തുടർന്ന് കാണുക
3 ശ്രീ.സി കെ മാത്തുണ്ണി 1988 1988
4 ശ്രീ..ത്രിവിക്രമൻ നായർ 1988 1992
5 ശ്രീമതി.മേരിജോൺ 1992 1995
6 ശ്രീമതി.ആനന്ദവല്ലിയമ്മ 1995 1996
7 ശ്രീമതി.പാറുക്കൂട്ടിയമ്മാൾ 1996 1996
8 ശ്രീ വി ശശികുമാർ 1996 1999
9 ശ്രീ ആർ മൂരളീധരൻ ഭട്ടതിരി 1999 2000
10 ശ്രീ എ. ഇ. ഗീവർഗീസ് 2000 2001
12 ശ്രീ ജെ പ്രസന്ന കുമാർ 2001 2002
13 ശ്രീ എൻ കെ മുരളീധരൻ 2002 2007
14 ശ്രീമതി. പി. എ. മോളിക്കുട്ടി 2007 2014
15 ശ്രീ.മോഹൻ കെ ജോർ‍ജ് 2014 2016
16 ശ്രീ.എൻ. രവികുമാർ 2016 2018
17 ശ്രീ.ജയകുമാർ. കെ 2018 --

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് വിഭാഗം
1 കെ.എസ്. ധർമ്മരാജൻ അറ്റാഷെ (ആർടിഡി), ഇന്ത്യൻ എംബസി, റിയാദ്, സൗദി അറേബ്യ
2 കെ അച്യുതൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ (ആർടിഡി), കൊച്ചി
3 ഡോ. സുവർണ കുമാർ പ്രിൻസിപ്പൽ, ഗവ. കോളേജ്, ചിറ്റൂർ, പാലക്കാട്
തുടർന്ന് കാണുക
4 ഡോ. എം. മിനി പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, ഗവ. വെറ്ററിനറി, കോളേജ്, മണ്ണുത്തി, തൃശൂർ
5 ഡോ. ആർ. സുനിൽ കുമാർ പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, സുവോളജി, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
6 വിൽസൺ ജോൺ ഡയറക്ടർ, തെറാപ്പി സേവനങ്ങൾ, ഗ്ലെൻവ്യൂ ടെറസ്, ചിക്കാഗോ, യുഎസ്എ
7 മനോജ് ജാതവേദർ സാഹിത്യകാരൻ & മാനേജർ, കേരള സെറാമിക്സ്, കുന്ദേര, കൊല്ലം
8 ഡോ. പി. പ്രസന്നകുമാരി സീനിയർ സയന്റിസ്റ്റ് (ആർടിഡി), റബ്ബർ ബോർഡ് റീസർച്ച് സെന്റർ, പുതുപ്പള്ളി, കോട്ടയം
9 അഡ്വ എൻ. സതീഷ് കുമാർ അഡ്വ എൻ. സതീഷ് കുമാർ, സീനിയർ ടെക്നിക്കൽ മാനേജർ, ഫഖ്രോ ഇൻഷുറൻസ് സർവീസസ്
10 ഡോ വി ആർ ബാനർജി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ (ആർടിഡി), പത്തനംതിട്ട
11 പ്രൊഫ. വിൽസൺ പി. കോശി ഡിപ്പാർട്ട്‌മെന്റ് മേധാവി (ആർടിഡി), കൊമേഴ്‌സ്, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
13 ടി ആർ സുഭാഷ് ചീഫ് ന്യൂസ് എഡിറ്റർ,മലയാള മനോരമ,കോട്ടയം
14 അജയകുമാർ കെ ഓപ്പറേഷൻസ് മാനേജർ

പ്രൈംസ്റ്റാർ എനർജി FZE,യു.എ.ഇ

15 സജി ഈസോ TEEDEE ഇന്റർനാഷണൽ FZE

ജബെൽ അലി ഫ്രീസോൺ

16 ഡോ സി എസ് ശൈലജ സീനിയർ സയന്റിഫിക് ഓഫീസർ

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി

17 റോബിൻ പീറ്റർ ജില്ലാപഞിചായത്ത് മെമ്പർ
18 നവനീത് എൻ പ്രമാടം പ്ഞ്ചായത്ത് പ്രസിഡന്റ്
20 ശ്രീനിധി.ആർ വിഎൽഎസ്ഐ ഡിസൈൻ എഞ്ചിനീയർ, INTEL കോർപ്പറേഷൻ, ബാംഗ്ലൂർ
21 ശാന്ത പി കവി കടമ്മനിട്ട രാമകൃഷ്ണന്റെ സഹധർമ്മിണി

നേട്ടങ്ങൾ

2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു.

  • എസ്.എസ്.എൽ.സി പരീക്ഷയിൽ 225 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
  • 76 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി
തുടർന്ന് വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

അവലംബം

[1] [2]