==

==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
വിലാസം
പന്തളം

689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04734 252620
ഇമെയിൽpandalamnss2009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38093 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ജി കുറുപ്പ്
അവസാനം തിരുത്തിയത്
31-01-2022Nssghspdm
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .

വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .


ചരിത്രം

വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്.സർവ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പന്തളത്തേതും ഉൾപ്പെടുന്നു. വിദ്യാ്ർ‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെൺകുട്ടികൾക്കു മാത്രമായി വിദ്യാലയം തുടങ്ങി..യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെൺകുട്ടികൾക്കായി എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ൽ അന്നത്തെ എൻ.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തിൽ വേലായുധൻ നായരാണ് തറക്കല്ലിട്ടത് ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായരും ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .അനിത ജി കുറുപ്പ് ആണ് .

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു  ഒരു ബാസ്കറ്റ് ബോൾ കോർട്ടും  സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ  കായികാധ്യാപനകനെ കൂടാതെ  പുറമെ നിന്ന് വിദഗ്ദ്ധർ  പരിശീലനം നൽകുന്നു .  



പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
ജെ. ആർ. സിയുടെപ്രവർത്തനങ്ങൾക്ക്   നേതൃത്വം നൽകുന്നത് ശ്രീമതി  ജി ഗിരിജാ ജി നായരാണ് 
  • എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .കുട്ടികളുടെ സർജന്റ് മാനസി എസ് നായരുമാണ് .
  • ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും ജയലക്ഷ്മിയുമാണ്
  • നേർക്കാഴ്ച
  • ക്ലാസ് മാഗസിൻ.
  • എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.
1 ദീപം
2 നിറദീപം
3 ഇമ
4 ദർപ്പണം
5 പത്മതീർത്ഥം
6 മയൂഖം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം .
  • സയൻസ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് , പഠനയാത്രകൾ , സയൻസ് മാഗസിൻ- ഭൂമിക
  • പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.



മാനേജ്മെൻറ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ ആണ് സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലാവധി
1 കുഞ്ഞുലക്ഷ്മിഅമ്മ
2 കെ.കമലമ്മ
3 എൻ ഗോപാലക്കുറുപ്പ്
4 കെ സുധാകരൻ പിള്ള
5 ജെ.ലകഷ്മിക്കുട്ടിയമ്മ
6 ചന്ദ്രിക ദേവി ആർ
7 കെ ജി നാരായണ പിള്ള
8 കെ രത്നമ്മ
8 എൻ.ഇന്ദിരാദേവി 1984-1986
9 പി.പ്രസന്നകുമാരി 1986-1991
9 പി.രാധാബായി കുഞ്ഞമ്മ 1991-1993
10 ബി.രാധാമണിഅമ്മ 1993-1995
11 സി.എൽ.പത്മകുമാരി 1995-1997
12 പി.എൻ.വിജയമ്മ 1997-2000
13 എം.ലളിതമ്മ 2000-2004
14 ബി ശ്രീകുമാരി 2004-2008
15 ബി. രേണുകാദേവികുഞ്ഞമ്മ 2008
16 പി വത്സല കുമാരി 2009
17 ലെസിത നായർ 2010-2011
18 പി ആർ ലളിതകുമാരി 2011
19 എസ് ശ്രീലത 2011-2017
20 അനിത എം പിള്ള 2017-2018
21 പി എസ്  ഗീതാകുമാരി 2018-2019
22 അനിത ജി കുറുപ്പ് 2019-----
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'
1. വസന്തകുമാരി ( റിട്ട.ഡി ഇ ‌‌‌‌‌ഒ നെയ്യാറ്റിൻകര)
2. ഗീതാകുമാരി   (എസ്സ്. ജി. ഒ) ബി എസ്സ് എൻ എൽ പന്തളം
3. ലസിതാനായർ  (എൻ.എസ്.എസ്. എച്ച്.എസ്.ചൂരക്കോട്
4.   മിനി   എസ്സ്.ബി.റ്റി   പന്തളം
5. ഡോ. അമ്രതാമാലിനി   (14 റാങ്ക് എസ്സ്..എസ്സ്.എൽ.സി)
6.   ഡോ.ലേഖ
7.      ഡോ.അശ്വതി
8. ഡോ.രേവതി



  • .

വഴികാട്ടി

{{#multimaps:9.22327,76.67962|zoom=13}} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • .
  • എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ വഴി 18 km ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം

|} {{#multimaps:9.222823,76.662104| zoom=15}}

                     ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==