എസ്. വി. ഹൈസ്കൂൾ പുല്ലാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്. വി. ഹൈസ്കൂൾ പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പുല്ലാട് പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 0469 2660311 |
ഇമെയിൽ | hmsvhs@gmail.com |
വെബ്‍സൈറ്റ് | http://www.svhs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 37036 (സമേതം) |
യുഡൈസ് കോഡ് | 32120600520 |
വിക്കിഡാറ്റ | Q87592144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 429 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് രമേഷ് |
പി.ടി.എ. പ്രസിഡണ്ട് | പി ജി അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി ലതിൻ |
അവസാനം തിരുത്തിയത് | |
29-01-2022 | Pcsupriya |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ.തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..
ചരിത്രം
1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- ഹരിതസേന
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി.
എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ്
മാനേജ്മെന്റ്
സ്ക്കൂൾ മാനേജർമാർ
ക്രമ നമ്പർ | പേര് | റിമാർക്സ് |
---|---|---|
1 | വൈദ്യൻ എൻ നാരായണ പണിക്കർ | 1883-1966 |
2 | ഡോക്ടർ ചന്ദ്രിക പണിക്കർ | |
3 | ശ്രീമതി ശാന്ത പിള്ള | |
4 | ശ്രീമതി ലളിത ഗോപിനാഥ് |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
എൻ രാമൻ പിളള| | 1947 - 31-03-1965 |
എൻ എസ്സ് സുമതിയമ്മ | 01-04-1965 - 31-03-1974 |
വി റ്റി നാരായണപിള്ള | 01-04-1974 - 31-03-1981 |
പി ഒ ജോയ് | 31-04-1981 - 31-03-1984 |
കെ സുകുമാരിയമ്മ | 01-04-1984 - 31-05- 1984 |
റ്റി പി രാജപ്പൻ നായർ | 01-06-1985 - 31-05-1987 |
പി സി മാമ്മൻ | 01-06-1987 - 31-03-1992 |
എം ഡി ദേവരാജൻ | 01-04-1992 - 31-03-1994 |
റയ്ച്ചലമ്മ സ്കറിയ | 01-04-1994 - 31-03-1995 |
പി സാവിത്രി | 01-04-1995 - 31-03-1996 |
പി കെ വിജയമ്മ | 01-04-1996 - 31-03-1997 |
കെ റ്റി തോമസ്സ് | 01-04-1997 -31-05-1997 |
വത്സമ്മ വർഗ്ഗീസ്സ് | 01-06-1997 - 31-03-2000 |
ബി രാധാമണിയമ്മ | 01-04-2000 - 31-03-2004 |
വി ശോഭ | 01-04-2000 - 31-03-2009 |
റ്റി. എം സുജാത | 01-04-2009 -31-05-2017 |
ആർ വിജയൻ | 01-06-2017 -31-03-2019 |
എസ് രമേഷ് | 01-04-2019 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
- ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
- അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്
നേട്ടങ്ങൾ
സ്കൂൾ ഹൈടെക് പദ്ധതി
സംസ്ഥാന സർക്കാരിന്റെ 4 മിഷനുകളാണ്-ഹരിതകേരളം,ആർദ്രം,ലൈഫ് ,വിദ്യാഭ്യാസം.ഇതിൽവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ ഹൈടെക് പദ്ധതികൂടുതൽ വായിക്കുക. .
2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി
മികവുകൾ
ആയിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. കൂടുതൽ വായിക്കുക
ഭൗതികം:- ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക
പരിശീലന മികവ്:- വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്.
കായികം:- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കല:- കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.
സേവനം:- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. കൂടുതൽ വായിക്കുക
പഠന വിനോദ യാത്ര:- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു.
-------------------------------------------------------------------------------------------------------------------------------------------------
ഫോട്ടോ ഗ്യാലറി
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
37036-126.JPG
സ്ക്കൂൾ സൊസൈറ്റി
C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്
എസ് വീ എച്ച് എസ് സൊസൈറ്റി സി എസ് നമ്പർ 2725 ന്റെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. പഠനത്തിന് ആവശ്യമായ പുസ്തകവിതരണം, സ്റ്റേഷനറി, എന്നിവയിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടുതൽ വായിക്കുക
ശതാബ്ദി ആഘോഷം
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം
ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പുല്ലാട്, ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം- പുല്ലാടിന്റേയും സമീപ പ്രദേശങ്ങളുടെയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പരിവർത്തനത്തിന് ശംഖൊലി മുഴക്കിക്കൊണ്ട് 1921 മെയ് 23 ന് സ്ഥാപിതമായ ശ്രീ വിവേകാനന്ദ ഹൈസ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുകയാണ്. 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം പാഠ്യ- പാഠ്യേതര മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഈ നാടിന് തിലകക്കുറിയായി പരിശോഭിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ അതിനായി യശ:ശരീരനായ വൈദ്യൻ. എൻ നാരായണ പണിക്കർ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ആ ലക്ഷ്യം ഇതിലൂടെ അനസ്യൂതം ആയി പ്രയാണം തുടരുന്നു.2021ൽ നൂറുവർഷം പൂർത്തിയാക്കുന്ന ഈ വിദ്യാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് 2020 ഫെബ്രുവരി 22-ന് തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളുടെ ഉദ്ഘാടനം 2020ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ആറന്മുള എംഎൽഎ ശ്രീമതി വീണ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട എംപി. ശ്രീ ആന്റോ ആൻറണി നിർവഹിച്ച. സ്കൂൾ വാർഷിക ആഘോഷങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ശ്രീമദ് സ്വാമി ചിദ്ഭവാനന്ദ സരസ്വതി( ജ്ഞാനാനന്ദ ആശ്രമം, അയിരൂർ) അനുഗ്രഹ പ്രഭാഷണം നടത്തി. Rev.ബർ സ്ലിബി റമ്പാൻ( സെൻറ് തോമസ് ഇൻറർനാഷണൽ പിൽഗ്രിം സെൻറർ, തിരുവിതാംകോട്) വിദ്യാലയ സ്മരണ പങ്കുവച്ചു. പൂർവ അധ്യാപകൻ ശ്രീ. എം ജി മുരളീധരൻ നായർ, വൈദ്യൻ. എൻ. നാരായണപ്പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. ആർ കൃഷ്ണകുമാർ( കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) സമ്മാനദാനം നിർവഹിച്ചു. ശ്രീമതി ലളിതാ ഗോപിനാഥ്( സ്കൂൾ മാനേജർ), ശ്രീ. മോൻസി കിഴക്കേടത്ത്( കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), ശ്രീ അജയകുമാർ വല്യൂഴത്തിൽ( ബ്ലോക്ക് പഞ്ചായത്ത് അംഗം, കോയിപ്രം), കോയിപ്രം പഞ്ചായത്ത് അംഗങ്ങളായ ശ്രീ. പി ജി അനിൽകുമാർ, ശ്രീ. ഷിബു കുന്നപ്പുഴ, പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി പി വി ശാന്തമ്മ, തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ജയകുമാർ കെ, പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനില. ബി ആർ, ഹെഡ്മാസ്റ്റർ ശ്രീ. എസ് രമേഷ്, പിടിഎ പ്രസിഡണ്ട് ശ്രീ കെ ജി അശോകൻ, മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശോഭ എം ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഉച്ചഭക്ഷണ പദ്ധതി
ഭാരത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. തുടർന്ന് 1998 ൽ സർക്കാർ ആശുപത്രിയിലെ അംഗീകൃത വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി രമണി പി ആ നിയമിതയായി. പാചക തൊഴിലാളിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി വർഷത്തിൽ രണ്ടുതവണ വൈദ്യ പരിശോധന നടത്താറുണ്ട്. പാചകരംഗത്ത് തന്റെ മികവ് തെളിയിച്ച രമണി തന്നെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരുന്നത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ശുചിത്വം, രേഖകൾ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ടുതവണ സ്കൂൾ സന്ദർശിക്കാറുണ്ട്. സ്കൂൾ കിണറ്റിലെ സാമ്പിൾ ജലം ഗവൺമെൻറ് അംഗീകൃത ലാബുകളിൽ നിന്ന് പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റും സൂക്ഷിക്കാറുണ്ട്. ഇതുകൂടാതെ ഭക്ഷണ,സാമ്പിളും,ജലവും പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് പ്രതിനിധി വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും അതിനോടു ചേർന്നു കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് വേണ്ട സൗകര്യങ്ങളോടുകൂടിയ പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും,വാത്സല്യവും,കരുതലും മൂലം അധ്യാപകർ തന്നെ ഉത്തരവാദിത്വത്തോടെ ഭക്ഷണം നൽകുന്നു.ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വിപുലമായ സംഭരണ മുറിയും തയ്യാറാക്കിയിട്ടുണ്ട്..
-----------------------സ്റ്റാഫ്---------------------
പേര് | തസ്തിക | മൊബൈൽനമ്പർ |
---|---|---|
*********************ടീച്ചിംങ്ങ് സ്റ്റാഫ്*********************** | ||
എസ് രമേഷ് | ഹെഡ്മാസ്റ്റർ | 9447868554 |
വി ആർ ഉഷ | സീനിയർ അസി: | 9497257060 |
പി എസ് ഗീതാ ദേവി | എച്ച് എസ് ടി | 9567344525 |
ലാൽജി കുമാർ കെ | എച്ച് എസ് ടി | 9496211097 |
സുധീർ ചന്ദ്രൻ | എച്ച് എസ് ടി | 9400425600 |
എൻ ആർ അശോക് കുമാർ | എച്ച് എസ് ടി | 9447595568 |
ജി രേണുക | എച്ച് എസ് ടി | 9745017792 |
ബിന്ദു കെ നായർ | എച്ച് എസ് ടി | 9495113660 |
സിന്ധു സി | എച്ച് എസ് ടി | 9497615418 |
ജയശ്രീ എൻ | എച്ച് എസ് ടി | 9495537494 |
സുരേഷ് കുമാർ ജി | ഫിസി:എഡ്യൂ: | 9495115472 |
ജയലക്ഷ്മി പി | എച്ച് എസ് ടി | 9447579208 |
സുപ്രിയ പി സി | എച്ച് എസ് ടി | 9946668628 |
ആർ രഞ്ജിനി | യു പി എസ് ടി | 9446716475 |
കെ ജി ശ്രീലത | യു പി എസ് ടി | 9497229092 |
ജയ ആർ | യു പി എസ് ടി | 9447114710 |
ദേവജ ബി | യു പി എസ് ടി | 9744051919 |
അനില കുമാരി ടി എൽ | യു പി എസ് ടി | 9496806631 |
അഖിൽ എസ് എൽ | യു പി എസ് ടി | 9447991235 |
സുമാ ദേവി ജി | യു പി എസ് ടി | 9495113159 |
ശ്രീജ എൻ നായർ | യു പി എസ് ടി | 9544931068 |
ശാരിക പിറ്റി | ഐഇഡിസിആർടി | 9562212152 |
*******************നോൺ ടീച്ചിംങ്ങ് സ്റ്റാഫ്****************** | ||
റൂബിഷ് കുമാർ റ്റി ആർ | ക്ലർക്ക് | 8086520500 |
കെ പ്രസന്നകുമാർ | ഒ എ | 994694394 |
ശ്രീജിത്ത് ജി | ഒ എ | 9847114107 |
ബിജു ടി നായർ | എഫ് ടി എം | 9447042480 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
എൻ രാമൻ പിളള| | 1947 - 31-03-1965 |
എൻ എസ്സ് സുമതിയമ്മ | 01-04-1965 - 31-03-1974 |
വി റ്റി നാരായണപിള്ള | 01-04-1974 - 31-03-1981 |
പി ഒ ജോയ് | 31-04-1981 - 31-03-1984 |
കെ സുകുമാരിയമ്മ | 01-04-1984 - 31-05- 1984 |
റ്റി പി രാജപ്പൻ നായർ | 01-06-1985 - 31-05-1987 |
പി സി മാമ്മൻ | 01-06-1987 - 31-03-1992 |
എം ഡി ദേവരാജൻ | 01-04-1992 - 31-03-1994 |
റയ്ച്ചലമ്മ സ്കറിയ | 01-04-1994 - 31-03-1995 |
പി സാവിത്രി | 01-04-1995 - 31-03-1996 |
പി കെ വിജയമ്മ | 01-04-1996 - 31-03-1997 |
കെ റ്റി തോമസ്സ് | 01-04-1997 -31-05-1997 |
വത്സമ്മ വർഗ്ഗീസ്സ് | 01-06-1997 - 31-03-2000 |
ബി രാധാമണിയമ്മ | 01-04-2000 - 31-03-2004 |
വി ശോഭ | 01-04-2000 - 31-03-2009 |
റ്റി. എം സുജാത | 01-04-2009 -31-05-2017 |
ആർ വിജയൻ | 01-06-2017 -31-03-2019 |
എസ് രമേഷ് | 01-04-2019 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
- ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
- അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ല - പത്തനംതിട്ട റൂട്ടിൽ പുല്ലാട് ജംഗ്ഷനിൽനിന്ന് 100 മീറ്റർ വടക്ക് മാറി പുല്ലാട് - വെണ്ണിക്കുളം റോഡ്സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
- കോഴഞ്ചേരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം.
{{#multimaps:9.356102, 76.676806| zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37036
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ