എസ്. വി. ഹൈസ്കൂൾ പുല്ലാട്/C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്

സ് വീ എച്ച് എസ് സൊസൈറ്റി സി എസ് നമ്പർ 2725 ന്റെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. പഠനത്തിന് ആവശ്യമായ പുസ്തകവിതരണം, സ്റ്റേഷനറി, എന്നിവയിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾ,അധ്യാപകർ, ഓഫീസ് സ്റ്റാഫ് എന്നിവർ ഇതിൽ അംഗങ്ങളാണ്. സഹകരണസംഘങ്ങൾ അനുവർത്തിച്ചുവരുന്ന നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ. സൊസൈറ്റിക്ക് കമ്മറ്റി അംഗങ്ങൾ തെരഞ്ഞെടുക്കുന്ന സെക്രട്ടറിക്കാണ് ഭരണചുമതല. പ്രസിഡണ്ട്,സ്കൂൾ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് ആണ്.എല്ലാ സാമ്പത്തിക വർഷ അവസാനത്തിലും സൊസൈറ്റി യോഗം കൂടി വരവുചെലവുകൾ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സെക്രട്ടറി അവതരിപ്പിക്കുകയും യോഗ അവസാനം ചായ സൽക്കാരത്തോടെപിരിയുകയും ചെയ്യുന്നു. ഇപ്പോഴത്തെ സെക്രട്ടറി അദ്ധ്യാപകൻ അഖിൽ എസ് എൽ ആണ്.