ഉപയോക്താവിന്റെ സംവാദം:Pcsupriya

Schoolwiki സംരംഭത്തിൽ നിന്ന്

നമസ്കാരം Pcsupriya !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 14:57, 2 ഫെബ്രുവരി 2019 (UTC)

ഇൻഫോബോക്സ്

സുപ്രിയടീച്ചർ, സ്കൂൾ താളിലെ പഴയ ഇൻഫോബോക്സ് എഡിറ്റ് ചെയ്ത് പുതിയ പരാമീറ്ററുകൾ ചേർക്കുന്നതിലും നല്ലത് പഴയതിനെ മൊത്തം മാറ്റുന്നതാണ്. അല്ലെങ്കിൽ ചില പരാമീറ്ററുകൾ വിട്ടുപോകാൻ സാധ്യതയുണ്ട്. ഇനിമുതൽ സ്കൂളുകൾക്ക് {{Infobox School}} എന്ന ഫലകം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ടീച്ചർ തിരുത്തിയ ഇൻഫോക്സുകളെല്ലാം {{Infobox AEOSchool}} എന്ന ഫലകമാണ്. ഇത് നാം ഇനിമുതൽ ഉപയോഗിക്കുന്നതല്ല. അതിനാൽ ഈ കോഡ് പകർത്തി സ്കൂൾ താളിൽ ചേർക്കുകയും ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുക. ഇൻഫോബോക്സിലെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഗൂഗിൾഫോം തയ്യാറാക്കുന്നുണ്ട്. വിശദാംശങ്ങൾ പിന്നാലെ തരുന്നതായിരിക്കും.
വിശ്വസ്തതയോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 22:09, 14 ഡിസംബർ 2020 (IST)

ചിത്രങ്ങൾക്ക് പകർപ്പവകാശ ടാഗുകൾ നൽകുക

സുപ്രിയടീച്ചർ, അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് നിർബന്ധമായും പകർപ്പവകാശ വിവരങ്ങൾ ചേർക്കണം. ശ്രദ്ധിക്കുമല്ലോ.
വിശ്വസ്തതയോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:44, 18 ഡിസംബർ 2020 (IST)

ഹെഡ്ഢർ ടാബുകൾ

സുപ്രിയടീച്ചർ, സ്കൂൾ താളുകൾക്ക് ഹെഡ്ഢർ ടാബുകൾ നൽകുമ്പോൾ ഓരോ ടാബിലും അതത് ഹെഡ്ഢർ ഫലകത്തിന്റെ /Pages എന്ന ഫലകം കൂടി നൽകേണ്ടതാണ്. ഈ പട്ടിക നോക്കുക. ഓരോ ഹെഡ്ഢർ ഫലകത്തിന്റെ നേർക്കും അത് ചേർക്കുമ്പോഴും ഉണ്ടാകുന്ന ഉപതാളു(ടാബുകൾ)കളിലേക്ക് ചേർക്കേണ്ടുന്ന Pages ഫലകം കാണിച്ചിട്ടുണ്ട്. അവ പ്രസ്തുത ഉപതാളുകളിൽ നിർബന്ധമായും ചേർക്കേണ്ടതാണ്.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 22:33, 22 ഡിസംബർ 2020 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 09:13, 27 ഫെബ്രുവരി 2024 (IST)