എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ് ത്ര ക്ലബ്ബ്

വളരെ രസകരമായ ഒരു വിഷയമാണ് ഗണിതം. ഏറ്റവും പ്രഗൽഭ മതിയായ ഗണിതശാസ്ത്രജ്ഞയാണ് നമ്മുടെ പ്രകൃതി. നമ്മുടെ ചുറ്റുപാടുമുള്ള വിസ്മയ ദൃശ്യങ്ങൾ കണക്കുകൂട്ടിയാണ് പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത് .മൃഗങ്ങളിൽ പോലും ഗണിത ബോധം അന്തർലീനമാണ് കോഴി കുഞ്ഞുങ്ങളിൽ ഏതെങ്കിലും ഒന്നിനെ നഷ്ടപ്പെട്ടാൽ തള്ളക്കോഴി ബഹളം വെച്ച് നടക്കുന്നത് കാണാം .മനുഷ്യനിലും ഈ ഗണിത ബോധം ശക്തമായി ഒളിഞ്ഞിരിപ്പുണ്ട് .എന്നാൽ ചില കുട്ടികൾക്ക് ഗണിതത്തോട് അകൽച്ചയാണ് കുട്ടികളിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതം ആസ്വാദ്യകരമായി അനുഭവപ്പെടുന്നതിന് മുള്ള ഒരു വേദിയാണ് മാത് സ് ക്ലബ്ബ്.

മാത് സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

പഠനോപകരണ നിർമ്മാണം

ഗണിത പതിപ്പ്

ഗണിത മാഗസിൻ

ഫോട്ടോ ക്വിസ്

ഗണിത ക്വിസ്

പാറ്റേൺ

പസ്സിൽസ്

ഗണിതക്കേളികൾ

ഗണിതപ്പാട്ട്

ഗണിതലാബ്

ജാമിതീയ ചിത്രങ്ങൾ

ശാസ്ത്രജ്ഞരുടെ കുറിപ്പുകൾ

ഗണിത പ്രദർശനം

ഗണിതമേള

ഗണിതോത്സവം

എല്ലാ വെള്ളിയാഴ്ചയും1pm മുതൽ1:30pm വരെയാണ് മാത് സ് ക്ലബ്ബിലെ അംഗങ്ങൾ ഒത്തുചേരുന്നത്. പ്രധാന അധ്യാപകനും ഗണിത അധ്യാപകരും ഓരോ ക്ലാസിലെയും തെരഞ്ഞെടുത്ത കുട്ടികളും ചേർന്നതാണ് ഈ ക്ലബ്ബ് .ഓരോ യോഗത്തിലും ഗണിത പ്രവർത്തനങ്ങൾ അവതരിപ്പിച്ച കുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാറുണ്ട്. എല്ലാ മാസവും ഗണിത അസംബ്ലിയിൽ ഗണിത പതിപ്പ് പ്രകാശനം ചെയ്യുന്നുണ്ട് .എല്ലാ വർഷവും കുട്ടികളെ ഗണിത മേളകളിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്


.കൂടുതൽ കുട്ടികളും ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട് .2017-2018 ൽ Arya sateesh എന്ന കുട്ടി Number Chart നിർമാണത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു മികച്ച നിലവാരം പുലർത്തി .2019- 2020ൽ VIII A ലെ Subish Raj എന്ന കുട്ടി still model ൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു .മികവ് ഉത്സവത്തിൽ മാത് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ പ്രദർശനവും ഗണിത ക്വിസും ഉണ്ടായിരുന്നു.