എസ്. വി. ഹൈസ്കൂൾ പുല്ലാട്/സേവനം
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.