ടി ഡി എച്ച് എസ് എസ്, തുറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി ഡി എച്ച് എസ് എസ്, തുറവൂർ | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , തിരുമലഭാഗം പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0478 2562361 |
ഇമെയിൽ | 34028alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34028 (സമേതം) |
എച്ച് എസ് എസ് കോഡ് | 04027 |
യുഡൈസ് കോഡ് | 32111000406 |
വിക്കിഡാറ്റ | Q87477557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 435 |
ആകെ വിദ്യാർത്ഥികൾ | 901 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 541 |
ആകെ വിദ്യാർത്ഥികൾ | 1035 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ ജി |
പ്രധാന അദ്ധ്യാപകൻ | നന്ദകുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | സോജകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ എസ് പ്രഭു |
അവസാനം തിരുത്തിയത് | |
23-01-2022 | HM34028alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ
തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.
ചരിത്രം
1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL , ലൈബ്രറി , സയൻസ് ലാബ് , പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു
- എൻ സി സി --- സ്കൂൾ എൻ സി സി സോഫായി സർ നേതൃത്വം നൽകുന്നു. ഇതിൽ ഫസ്റ്റ് ഇയർ ,സെക്കന്റ് ഇയർ വിഭാഗങ്ങളിലായി 100 കുട്ടികൾ അംഗങ്ങളാണ് . ഇതിൽ 50 ആൺകുട്ടികളും ,50 പെൺകുട്ടികളുമാണ് . രണ്ടു വിഭാഗങ്ങളിലുമായി 80 പരേഡ് ഓരോ അക്കാദമിക വർഷവും നടത്തുന്നുണ്ട് . എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 .30 മുതൽ 5 .30 വരെയാണ് പരേഡ് .നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക് NAC (നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് )സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 10 % ഗേയ്സ് മാർക്ക് ലഭിക്കും . എല്ലാ കുട്ടികൾക്കും ATC (ആന്വൽ ട്രെയിനിങ് ക്യാമ്പ് ) ഉണ്ട് .ഇതിൽ പങ്കെടുത്തവർക് എ സർട്ടിഫിക്കറ്റ് ലഭിക്കും ,കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ 5 % ഗേയ്സ് മാർക്ക് ലഭിക്കും. NCC യിൽ അംഗങ്ങളായവർക്കു പോലീസ് ,മറ്റു സേനാവിഭാഗങ്ങളിലും ജോലി സാധ്യത ഉണ്ട്.
- *സ്കൗട്ട് ആൻഡ് ഗൈഡ്‌സ് - ജ്യോതി ടീച്ചർ, മഞ്ജു ടീച്ചർ , ദിവ്യ ടീച്ചർ എന്നിവർ നേതൃത്വo നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സ്സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികളെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും , അവർക്കു രാജ്യപുരസ്കാർ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സ്കൂളിലെ പച്ചക്കറി തോട്ടം പരിപാലിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട് . കുട്ടികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. സുനാമി കാലത്തു ഇവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂൾ അഭിമാനത്തോടെ നോക്കി കണ്ടു. കോവിഡ് മഹാമാരി കാലത്തും മാസ്ക്, നിർമിക്കാനും , അത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കാനും നമ്മുടെ ഈ കൊച്ചു കൂട്ടുകാർക്കു കഴിഞ്ഞു.
- പരിസ്ഥിതി ക്ലബ് -- സ്കൂളിലെ പരി സ്ഥിതി ക്ലബ് ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്. ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ്
- സംസ്‌കൃതം ക്ലബ് --- ടി ഡി സ്കൂൾ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി രവിത ടീച്ചർ നേതൃത്വ o നൽകുന്നു . 50 ൽ പരം കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സംസ്‌കൃതം ക്ലബ്ബിന്റെ അഭിമുമുഖ്യത്തിൽ എല്ലാ വർഷവും ഗുരുപൂർണിമ ദിനം സമുചിതമായി കൊണ്ടാടുന്നു . തുടർച്ചയായി 12 വര്ഷം ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്തു കൊണ്ട് ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ സംസ്‌കൃത നാടകത്തിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥാമാക്കുന്നു
- സ്പോർട്സ് ക്ലബ് --- ടി ഡി സ്കൂൾ കായികാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നേതൃത്വ o നൽകുന്നു . കുട്ടികൾക്ക് ഫുട്ബോൾ ,ക്രിക്കറ്റ്, സൈക്ലിംഗ് മുതലായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മഹാമാരി കാലത്തും കായിക വിദ്യാഭ്യാസം ഓൺലൈൻ മാർഗം നൽകി ശ്രദ്ധ പിടിച്ചു പറ്റാൻ കായികാദ്ധ്യാപികയ്ക്കു കഴിഞ്ഞിട്ടുണ്ട് . ഇൻഡോ നേപ്പാൾ കപ്പിന് വേണ്ടി mini ഫുട്ബാൾ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആരോമൽ എന്ന കുട്ടിയെ പങ്കെടുപ്പിക്കാനായി. യോഗ ,warm up പ്രവർത്തനങ്ങൾ ഓൺലൈനായി ടീച്ചർ നൽകി വരുന്നു
-
-
** ATL LAB ---കേന്ദ്ര ഗവൺമെന്റിൻറെ അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി 1500 sq . feet -ൽ 2019 -ൽ ടി ഡി എ ച്ച് എസ് എസ് -ൽ ATL ലാബ് സ്ഥാപിതമായി . കുട്ടികളിലെ ശാസ്ത്രആശയങ്ങളെ വികസിപ്പിക്കുന്നതിനും ,സമൂഹത്തിനു ഗുണകരമായ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കുന്നതിനും സഹായകമായ രീതിയിൽ ടെക്നോളജിയെ ഉപയോഗിക്കുവാനുള്ള ഒരു അവസരം നൽകുന്ന ഒരു സംരംഭം ആണിത് . സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപിക ശ്രീജ ടീച്ചർ ഇതിനു നേതൃത്വo നൽകുന്നു. 3D പ്രിൻറർ, ഡ്രോൺ , തുടങ്ങി നൂതന സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ ലാബ് . ഈ ഉപകരണങ്ങളുടെ പ്രവർത്തനം ടെക്‌നീഷ്യൻ വന്നു ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട്
** ആർട്സ് ക്ലബ് --- work experience അദ്ധ്യാപിക ശ്രീമതി സുജാത ടീച്ചർ , ചിത്രകലാദ്ധ്യാപകൻ ശ്രീ സുരേഷ് സർ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു . കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്ന പ്രവർത്തനങ്ങളുമായി ഇവർ സദാ ജാഗരൂകരാണ് . ഇരുവരും കുട്ടികളിൽ വിവിധ കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വാട്ടർ കളർ, ക്രയോൺ ,പെൻസിൽ ഷേഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. WE അധ്യാപികയാവട്ടെ ചിത്രശലഭം , സ്റ്റാർ , കൊക്ക് , ഗ്ലാസ് സ്റ്റാൻഡ് എന്നിവ ഉണ്ടാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി ..കുട്ടികളെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയ മേളകളിൽ പങ്കെടുപ്പിച്ചു sslc പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ ടീച്ചറിന് കഴിഞ്ഞു .
മാനേജ്മെന്റ്
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | എൻ നാരായണ കമ്മത്ത് | |
2 | പി എൻ രാമചന്ദ്ര ഷേണായ് | |
3 | പി കെ ഹരിചന്ദ്ര മല്ലൻ | |
4 | എൻ കെ രാമാനന്ദൻ | |
5 | എൻ അച്യുത കമ്മത്ത് | |
6 | ജി കൃഷ്ണ നായ്ക്കൻ | |
7 | കെ ജി നരസിംഹ പൈ | |
8 | ആർ ഗോപിനാഥ പ്രഭു | |
9 | കെ പി വൃന്ദാദേവി ഷേണായ് | 1998-1999 |
10 | എം വിലാസിനി ഭായ് | 2000-2004 |
11 | ||
12 | എസ് നന്ദകുമാർ | 2009- onwards |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല | മികവ് |
---|---|---|---|
1 | കെ ആർ ഗൗരിയമ്മ | രാഷ്ട്രീയം | കേരളത്തിൽ മന്ത്രിപദം അലങ്കരിച്ച ആദ്യ വനിത |
2 | ശ്യാം പുഷ്ക്കരൻ | തിരക്കഥാകൃത്ത് | മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തിരക്കഥ രചനയ്ക്ക് സംസ്ഥാനഅവാർഡ് ലഭിച്ചു |
3 | തുറവൂർ വിശ്വംഭരൻ | വിദ്യാഭ്യാസ -സാംസ്‌ക്കാരിക രംഗം | മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ,,
റേഡിയോയിൽ ഭാരത പര്യടനം എന്ന പ്രോഗ്രാം അവതരിപ്പിചിരുന്നു |
4 | അബ്ദുൽ ഗഫൂർ ഹാജി | രാഷ്‌ടീയ സാമൂഹിക പ്രവർത്തകൻ | കെ പി സി സി സെക്രട്ടറി |
5 | റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ | ആത്മീയം | |
6 | അരവിന്ദ് കുമാർ പൈ | അദ്ധ്യാപകൻ | ഒരു വർഷം മൂന്ന് റെക്കോർഡുകൾ |
7 | ദിലീപ് കണ്ണാടൻ | രാഷ്ട്രീയ സാമൂഹിക രംഗം |
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ..തുറവൂർ.' ബസ്റ്റാന്റിൽ നിന്നും (രണ്ടു കിലോമീറ്റർ)
ബസ് - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.769624,76.305728|zoom=8}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34028
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ