ടി ഡി എച്ച് എസ് എസ്, തുറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

എൻ സി സി    ---    സ്കൂൾ എൻ സി സി  ശ്രീ സോഫായി സർ നേതൃത്വം  നൽകുന്നു. ഇതിൽ ഫസ്റ്റ് ഇയർ ,സെക്കന്റ് ഇയർ വിഭാഗങ്ങളിലായി 100 കുട്ടികൾ അംഗങ്ങളാണ് . ഇതിൽ 50  ആൺകുട്ടികളും ,50 പെൺകുട്ടികളുമാണ് . രണ്ടു വിഭാഗങ്ങളിലുമായി 80 പരേഡ്  ഓരോ അക്കാദമിക വർഷവും നടത്തുന്നുണ്ട് . എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 .30  മുതൽ 5 .30  വരെയാണ് പരേഡ് .നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക്‌ NAC (നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് )സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസ് എസ്  എൽ സി പരീക്ഷയിൽ 10 % ഗേയ്സ് മാർക്ക് ലഭിക്കും . എല്ലാ കുട്ടികൾക്കും ATC (ആന്വൽ ട്രെയിനിങ് ക്യാമ്പ് ) ഉണ്ട് .ഇതിൽ പങ്കെടുത്തവർക് എ സർട്ടിഫിക്കറ്റ് ലഭിക്കും ,കൂടാതെ  എസ് എസ്  എൽ സി പരീക്ഷയിൽ 5 % ഗേയ്സ് മാർക്ക് ലഭിക്കും. NCC  യിൽ അംഗങ്ങളായവർക്കു പോലീസ് ,മറ്റു സേനാവിഭാഗങ്ങളിലും ജോലി സാധ്യത ഉണ്ട്.    സ്വാതന്ത്രദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയ ഉത്സവങ്ങൾ സമുചിതമായി ആചരിക്കുന്നു

*സ്കൗട്ട് ആൻഡ് ഗൈഡ്‌സ്  - ജ്യോതി ടീച്ചർ, മഞ്ജു ടീച്ചർ , ദിവ്യ ടീച്ചർ  എന്നിവർ നേതൃത്വo  നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സ്സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികളെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും , അവർക്കു രാജ്യപുരസ്കാർ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സ്കൂളിലെ പച്ചക്കറി തോട്ടം പരിപാലിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട് . കുട്ടികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. സുനാമി കാലത്തു ഇവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂൾ അഭിമാനത്തോടെ നോക്കി കണ്ടു.  കോവിഡ് മഹാമാരി കാലത്തും മാസ്ക്, നിർമിക്കാനും , അത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കാനും നമ്മുടെ ഈ കൊച്ചു കൂട്ടുകാർക്കു കഴിഞ്ഞു.


പരിസ്ഥിതി ക്ലബ്  -- സ്കൂളിലെ പരി സ്ഥിതി ക്ലബ്   കൺവീനർ ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം  എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്.  ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു  ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ്


* സംസ്‌കൃതം ക്ലബ് --- ടി ഡി സ്കൂൾ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി രവിത ടീച്ചർ നേതൃത്വ o  നൽകുന്നു . 50 ൽ പരം കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സംസ്‌കൃതം ക്ലബ്ബിന്റെ അഭിമുമുഖ്യത്തിൽ എല്ലാ വർഷവും ഗുരുപൂർണിമ ദിനം സമുചിതമായി കൊണ്ടാടുന്നു . തുടർച്ചയായി 12 വര്ഷം ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്തു കൊണ്ട് ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ സംസ്‌കൃത നാടകത്തിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥാമാക്കുന്നു


സ്പോർട്സ് ക്ലബ് --- ടി ഡി സ്കൂൾ കായികാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നേതൃത്വ o  നൽകുന്നു . കുട്ടികൾക്ക് ഫുട്ബോൾ ,ക്രിക്കറ്റ്, സൈക്ലിംഗ് മുതലായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മഹാമാരി കാലത്തും കായിക വിദ്യാഭ്യാസം ഓൺലൈൻ മാർഗം നൽകി ശ്രദ്ധ പിടിച്ചു പറ്റാൻ  കായികാദ്ധ്യാപികയ്ക്കു കഴിഞ്ഞിട്ടുണ്ട് . ഇൻഡോ നേപ്പാൾ കപ്പിന് വേണ്ടി mini ഫുട്ബാൾ  മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആരോമൽ എന്ന കുട്ടിയെ പങ്കെടുപ്പിക്കാനായി. യോഗ ,warm up  പ്രവർത്തനങ്ങൾ ഓൺലൈനായി ടീച്ചർ  നൽകി വരുന്നു


** ATL LAB ---കേന്ദ്ര ഗവൺമെന്റിൻറെ അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി 1500 sq . feet -ൽ 2019 -ൽ ടി ഡി എ ച്ച്  എസ്  എസ്  -ൽ ATL  ലാബ് സ്ഥാപിതമായി . കുട്ടികളിലെ ശാസ്ത്രആശയങ്ങളെ വികസിപ്പിക്കുന്നതിനും ,സമൂഹത്തിനു ഗുണകരമായ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കുന്നതിനും സഹായകമായ രീതിയിൽ ടെക്നോളജിയെ ഉപയോഗിക്കുവാനുള്ള ഒരു അവസരം  നൽകുന്ന ഒരു സംരംഭം ആണിത് . സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപിക ശ്രീജ ടീച്ചർ ഇതിനു നേതൃത്വo  നൽകുന്നു. 3D പ്രിൻറർ, ഡ്രോൺ , തുടങ്ങി നൂതന സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ ലാബ് . ഈ ഉപകരണങ്ങളുടെ പ്രവർത്തനം ടെക്‌നീഷ്യൻ വന്നു ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട്

** ആർട്സ് ക്ലബ് --- work experience  അദ്ധ്യാപിക ശ്രീമതി സുജാത ടീച്ചർ , ചിത്രകലാദ്ധ്യാപകൻ ശ്രീ സുരേഷ് സർ  എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു . കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്ന പ്രവർത്തനങ്ങളുമായി ഇവർ സദാ ജാഗരൂകരാണ് . ഇരുവരും കുട്ടികളിൽ വിവിധ കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വാട്ടർ കളർ, ക്രയോൺ ,പെൻസിൽ  ഷേഡിങ്  തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. WE  അധ്യാപികയാവട്ടെ ചിത്രശലഭം , സ്റ്റാർ , കൊക്ക് , ഗ്ലാസ് സ്റ്റാൻഡ്  എന്നിവ ഉണ്ടാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി ..കുട്ടികളെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയ മേളകളിൽ പങ്കെടുപ്പിച്ചു sslc പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ ടീച്ചറിന്കഴിഞ്ഞു


എനർജി ക്ലബ്  --- ഊർജ്ജ സംരക്ഷണം എന്നത് സമകാലികമായ കാര്യമാണ്. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ എനർജി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം, ഉപന്യാസരചന, ചിത്രരചനാ മത്സരം എന്നിവ നടത്തി വരാറുണ്ട്. കുട്ടികളുടെ ഒരു നല്ല പങ്കാളിത്തം എനർജി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്*

വിമുക്തി ക്ലബ് ---- ചുറ്റുപാടുകളുടെയും , കൂട്ടുകെട്ടിന്റെയും സമ്മർദം മൂലം കുട്ടികളിൽ ലഹരി ഉപയോഗം കൂടിവരുന്നതായി കാണപ്പെടുന്നുണ്ട് . ഇതിനെ പ്രതിരോധിക്കാൻ രൂപപ്പെടുത്തിയ ഈ ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളാണ് . ലഹരിക്ക്‌ അടിമപ്പെടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി അവർക്കു ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നു . സെമിനാറുകൾ സംഘടിപ്പിക്കുന്നു . ശ്രീമതി സീതാലക്ഷ്മി ടീച്ചർ ഇതിനു നേതൃത്വവും നൽകിവരുന്നു. എക്സ് സൈസ്  വിഭാഗത്തിന്റെ പരിപൂർണ സഹകരണം സ്കൂൾ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട് .

മലയാളം ക്ലബ് - മാതൃഭാഷയെ  പരിപോഷിപ്പിക്കാൻ  ഉതകുന്ന എല്ലാ പ്രവർത്തനങ്ങളും ഈ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ  നടത്തിവരുന്നു. കോവിഡ് മഹാമാരി കാലത്തും കുട്ടികളിലെ സർഗ്ഗവാസനകളെ തൊട്ടുണർത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ക്ലബ് കൺവീനർ രശ്മി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ വായന പരിപോഷിപ്പിക്കാനായി നല്ല വായന എന്ന പ്രോഗ്രാം ശ്രീ സന്ദീപ്  സർ നടത്തി വരുന്നു.ടി ഡി സ്കൂളിലെ മലയാള വിഭാഗം ,  മലയാള ഭാഷയുടെ പ്രാധാന്യം  കുട്ടികളിൽ എത്തിക്കാനായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി വെബ്ബിനാർ സീരീസ്  സംഘടിപ്പിക്കുകയുണ്ടായി . ഓൺലൈൻ പഠനത്തിന്റെ മടുപ്പു ഒഴിവാക്കാൻ കവിത നിഴൽനാടകമാക്കി അവതരിപ്പിച്ചു ശ്രീ സന്ദീപ് സർ സംസ്ഥാനതലത്തിൽ അഭിനന്ദനം ഏറ്റുവാങ്ങി . നിഴൽ നാടകം കവി വീരാൻകുട്ടി കാണുകയും , സ്രഷ്ടാക്കളെ അഭിനന്ദിക്കുകയും ചെയ്തു.



** സോഷ്യൽ സയൻസ് ക്ലബ് ---- ടി ഡി സ്കൂളിലെ മറ്റു വിഷയാടിസ്ഥാന ക്ലബ്ബുകളിൽ നിന്നും വളരെ വ്യത്യസ്‌തവും ,പുതുമയാർന്നതുമായ പ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി ഗീത ടീച്ചറിന്റെ നേതൃത്വ ത്തിൽ  നടത്തിവരുന്നത്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ദിനാചരണങ്ങളുടെ ഭാഗമായി നടത്തിവരുന്നു. അതിൽ പ്രധാനപ്പെട്ടത് നിയമസഭാ ഇലക്ഷൻ  രീതിയിലാണ് സ്കൂളിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നുള്ളതാണ് . പഠനം ഓൺലൈൻ ആയ സന്ദർഭത്തിലും ധാരാളം പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി ഈ ക്ലബ് ടി ഡി സ്കൂളിന്റെ യശസ്സ് ഉയർത്തി .


** ഹിന്ദി ക്ലബ് ---കുട്ടികളുടെ സർഗാത്മക വാസനകളെ പോഷിപ്പിക്കുന്നതിനുതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ശ്രീമതി പുഷ്പ ടീച്ചർ നേതൃത്വo  നൽകുന്ന ഹിന്ദി ക്ലബ് നടത്തിവരുന്നു . ഇതിന്റെ ഭാഗമായി ദക്ഷിണ ഹിന്ദി പ്രചാരസഭയുടെ പരീക്ഷകൾ ക്കുള്ള സൗജന്യ പരിശീലനം നടത്തിവരുന്നു

**വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്താറുണ്ട്  

34028 FOOD FEST.jpeg

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം