ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ
വിലാസം
അഴിയിടത്തുച്ചിറ

അഴിയിടത്തുച്ചിറ പി.ഒ.
,
689113
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0469 2631757
ഇമെയിൽazhiyidathuchiraghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37060 (സമേതം)
യുഡൈസ് കോഡ്32120900506
വിക്കിഡാറ്റQ87592589
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതങ്കമണി വി ദാമോദരൻ
പി.ടി.എ. പ്രസിഡണ്ട്രഘുമോൻ വി ടി
എം.പി.ടി.എ. പ്രസിഡണ്ട്ശശികല
അവസാനം തിരുത്തിയത്
15-01-2022Subhapv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1904 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. 1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. തങ്കമണി വി ദാമോദരൻ ആണ് .

ഭൗതികസൗകര്യങ്ങൾ

1.കമ്പ്യൂട്ടർ ലാബ്( ഡസ്ക്ടോപ്പ്,ലാപ്ടോപ്,പ്രൊജക്ടർ) 2. വിശാലമായ ക്ളാസ്റൂ൦ 3. ആവശ്യത്തിന്ശുചിമുറികൾ 4.ലൈബ്രറി 5.സയൻസ് ലാബ് 6.വിശാലമായ സ്കൂൾകോമ്പൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവൃത്തി പരിചയ ക്ലബ് .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗൂഗിൾമാപ്പിൽ കാണുക