ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗ്രന്ഥശാല
ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ ഗ്രന്ഥശാല നൂറുകണക്കിന് പുസ്തകങ്ങളാൽ സമ്പുഷ്ടമാണ്. സാഹിത്യം ,ചരിത്രം ,സാംസ്കാരികം ,ശാസ്ത്രം ,ബാലസാഹിത്യം ,ഭാഷാപഠനം തുടങ്ങി വിവിധ മേഖലകളായി തിരിച്ചു കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യാനുസരണം വിതരണം ചെയ്യുകയും വായനയുടെ അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും നടത്തുന്നു.ദിനാചരണങ്ങൾ മികവാർന്ന രീതിയിൽ വിശിഷ്ട അതിഥികളുടെ സാനിധ്യത്തിൽ സംഘടിപ്പിക്കുന്നു.മലയാളം ടീച്ചർ ദീപ കെ പിള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . .....................ഈ ഗ്രന്ഥശാലയെ കുറിച്ച് ഒരു വിദ്യാർത്ഥിയുടെ വരികൾ ഇതോടൊപ്പം ചേർക്കുന്നു .....
പുസ്തകം സ്കൂൾ അകം നിറയുന്നു . നിറമുള്ള പുസ്തകം , വിടരുന്ന ചിന്തകൾ, വിരിയുന്ന നന്മകൾ . ചിന്ത വിടർത്തും , അറിവ് പടർത്തും , നന്മപുലർത്തും , അറിവിന്റെ ലോകം ഈ പുസ്തകശാല . നിലക്കാത്ത അറിവിന്റെ , നിറയുന്ന ലോകം എൻ ഗ്രന്ഥശാല .
ആദർശ് class:9.A