ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ ഹരിതാഭമാർന്ന ഒരു കലാലയമാണ്. പ്രകൃതിയെ അറിയാനും പരിചരിക്കാനും കുട്ടികളെപ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തലമുറക്ക് മാത്രം ഓർക്കാൻ കഴിയുന്ന മാവിൻ ചുവട്ടിലിരുന്നുള്ളപഠനവും കളികളും ഉഞ്ഞാലാട്ടവും ഈ കലാലയം ഇന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനവും ,മനോഹരമായ പൂന്തോട്ടവും എടുത്ത് പറയേണ്ടത് തന്നെ .പച്ചക്കറി കൃഷിക്കും കുട്ടികളെ പ്രേരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. അജേഷ് ജെ.സി കുമാർ, ദീപക് ജോൺ, സിജിമോൾ,ദീപ്തി എന്നിവർ നേതൃത്വം നൽകുന്നു.