പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട | |
---|---|
വിലാസം | |
പി.എസ്.എൻ.എം. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ , , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 0471 2436025 |
ഇമെയിൽ | psnmhsspkda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43039 (സമേതം) |
എച്ച് എസ് എസ് കോഡ് | 01035 |
യുഡൈസ് കോഡ് | 32141000803 |
വിക്കിഡാറ്റ | Q64037234 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീതാകുമാരി. എസ് |
പ്രധാന അദ്ധ്യാപിക | സന്ധ്യ. എസ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു. ബി |
അവസാനം തിരുത്തിയത് | |
12-01-2022 | 43039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം കോർപ്പറേഷനോടു ചേർന്ന് പേരൂർക്കടയുടെ ഹൃദയഭാഗത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതും കുടപ്പനക്കുന്ന് പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്നതും ആയ കുടപ്പനക്കുന്ന് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. 1908-ം ആണ്ട് മുൻ മുഖ്യമന്ത്രി ശ്രി. പട്ടംതാണുപിളള ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ ആരംഭിച്ച എൽ.പി സ്‍കൂൾ ആണു ഇന്ന് ഹയർസെക്കന്ററി സ്‍കൂൾ ആയി രൂപാന്തരം പ്രാപിച്ചത് . മഹാനായ പി. എസ് നടരാജപിള്ളയുടെ പതിനേഴാം വയസ്സിൽ തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച സുന്ദരവിലാസം വിദ്യാലയമാണ് പിൽക്കാലത്ത് പി. എസ്. എൻ. എം. ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളായി മാറിയത്. പി.എസ്.നടരാജപിളള സാറിന്റെ ഗുരുനാഥനായിരുന്ന ശ്രി. ഹാർവിയുടെ നാമഥേയം നിലനിർത്തുവാൻ വേണ്ടി സ്‍കൂളിനോട് ചേർന്ന ഗ്രാമത്തിനു ഹാർവിപുരം എന്ന പേരു നൽകി അവിടുത്തെ സാമുഹികവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. പി.എസ് നടരാജപിളളയും പട്ടംതാണുപിളളയും രാഷ്ടിയത്തിൽ പ്രവേശിച്ചതോടു കൂടി ഈ സ്‍കൂളും സ്ഥലവും ഗവൺമെന്റിന് കൈമാറുകയാണുണ്ടായത്. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഹൈസ്കൂളിനു മൂന്നു സ്‍മാർട്ട് ക്ളാസുമുറികളും ഹയർസെക്കണ്ടറിക്കു നാല് സ്‍മാർട്ട് ക്ളാസുമുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബുകളുടെ പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം.
- കലാ - കായിക രംഗങ്ങൾ
- ശാസ്ത്ര - സാങ്കേതിക രംഗങ്ങൾ
ഉദ്യോഗസ്ഥ വൃന്ദം
അപ്പർ പ്രൈമറി / ലോവർ പ്രൈമറി അദ്ധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ
ഹയർ സെക്കന്ററി അധ്യാപകർ
അനധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയ മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയ നിരവധി പേർ ഇന്ന് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്‍കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വർഷം | പേര് |
01/04/2006 - 31/05/2007 | ശ്രീ. എം. പി. മോഹനൻ |
01/06/2007 - 31/03/2008 | ശ്രീ. ശക്തിധരൻ |
01/04/2008 - 31/03/2011 | ശ്രീമതി. ലാലാ.പി.കോശി |
01/04/2011 - 31/05/2012 | ശ്രീമതി. രാജലക്ഷ്മിഅമ്മ. പി |
01/06/2012 - 31/03/2013 | ശ്രീ.ലൂക്കോസ്.ആർ |
01/04/2013 - 01/07/2016 | ശ്രീമതി. കുമാരി ശ്രീദേവി. ജി |
27/07/2016 - 04/01/2017 | ശ്രീമതി. രാജശ്രീ. ജെ |
05/01/2017 - 30/04/2017 | ശ്രീ. സാംക്കുട്ടി. ടി. പി |
01/06/2017 - 31/12/2018 | ശ്രീ. ഉണ്ണി. എ |
01/01/2019 - 31/05/2019 | ശ്രീമതി. അനിത |
01/06/2019 - 31/05/2020 | ശ്രീമതി. ശൈലജ. എസ് |
01/06/2020 - 30/04/2021 | ശ്രീ. പ്രദീപ് കുമാർ. ബി. |
01/07/2021 - | സന്ധ്യ . എസ് |
സ്‍കൂളിന്റെ മുൻ പ്രിൻസിപ്പാളുമാർ :
വർഷം | പേര് |
---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5389075,76.9635039 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43039
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ