ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38002 (സംവാദം | സംഭാവനകൾ) (.)

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ അടൂർ മുൻ‍സിപ്പാലിറ്റിയിലെ പന്നിവിഴയിലാണ് റവ. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ്സ് മുതൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.




സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ
Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor
വിലാസം
പന്നിവിഴ

റവ. ഡോ. സി.ടി.ഇ.എം.സെന്റ്. തോമസ് വി.എച്ച്.എസ്.എസ്., പന്നിവിഴ
,
ആനന്ദപ്പള്ളി പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04734 229600
ഇമെയിൽst.thomas.pan38002@gmail.com
കോഡുകൾ
സ്കൂൾ കോഡ്38002 (സമേതം)
വി എച്ച് എസ് എസ് കോഡ്904022
യുഡൈസ് കോഡ്32120100109
വിക്കിഡാറ്റQ87595431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ42
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ267
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ49
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ267
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദു എലിസബത്ത് കോശി
പ്രധാന അദ്ധ്യാപികബിന്ദു. ടി. എസ്.
പി.ടി.എ. പ്രസിഡണ്ട്രാജേഷ്. ആർ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പകല
അവസാനം തിരുത്തിയത്
10-01-202238002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ വായിക്കാം.


ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

H.S. വിഭാഗം

  • MGOCSM - Mar Gregorio's Orthodox Christian Students Movement [1]
  • വിദ്യാരംഗം സാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    ലഹരിവിരുദ്ധ ക്ലബ്ബ്
    ഹരിത ക്ലബ്ബ്
    പരിസ്ഥിതി സംഘം
    മാതൃഭൂമി നന്മ ക്ലബ്ബ്
    മനോരമ നല്ലപാഠം ക്ലബ്ബ്
    ട്രാഫിക് ബോധവത്കരണ ക്ലബ്ബ്
    സ്പോർട്ട്സ് ക്ലബ്ബ്

V.H.S. വിഭാഗം

  • Production Cum Training Centre
  • On Job Training
  • Career Guidance and Counseling centre
  • Career Fest
  • Entrepreneur Club
  • Dairy Club
  • Environment Club
  • മനോരമ നല്ലപാഠം ക്ലബ്ബ്
  • Health Club

മാനേജ്മെന്റ്

ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 എം. ജോർജ്ജ് കുട്ടി 1985 1986
2 സി.കെ. ഫിലിപ്പ് 1986 1989
3 ജോർജ്ജ് വർഗ്ഗീസ് 1989 2000
4 ഫാ. സി. തോമസ് അറപ്പുരയിൽ 2000 2004
5 വിൻസി ജോർജ്ജ് 2004 2011
6 ഡാർലി പാപ്പച്ചൻ 2011 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
  2. ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
  3. റെയ് ജോർജ്ജ് (എഞ്ചിനീയർ)
  4. ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)

വഴികാട്ടി

അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. {{#multimaps:9.1626626,76.7493691|zoom=13}}