ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ വിഭാഗം
ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച്

പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പൻ അച്ചൻ ദാനമായി നൽകിയ 4.5 ഏക്കർ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയാൽ 1983 സെപ്തംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി.എം.ജേക്കബ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സ് മാനേജരായും അന്നത്തെ എം.എം.സി. കറസ്പോണ്ടന്റ് ആയ ശ്രീ. കെ.സി. ചെറിയാൻ ലോക്കൽ മാനേജരുമായ മാനേജ്മെന്റ് വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആരംഭത്തിൽ ടീച്ചർ - ഇൻ- ചാർജ്ജ് ആയിരുന്ന ശ്രീമതി വിൻസി ജോർജ്ജ് പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചു. 1986 ൽ ഈ വിദ്യാലയത്തിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 2000 ഡിസംബർ മാസത്തിൽ വി.എച്ച്.എസ്.ഇ വിഭാഗവും ഈ വിദ്യാലയത്തിൽ ആരംഭിച്ചു.