ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വായനശീലം വളർത്തുന്നതിനും നൂതന അറിവുകൾ നേടുന്നതിനും പ്രചോദനമേകി വിദ്യാരംഗം ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വായനദിനാചരണം സംഘടിപ്പിച്ചു. കൈരളി ടി.വി. മുൻപോഗ്രാം കോ ഓർഡിനേറ്ററും (കുട്ടി പട്ടുറുമാൽ പോഗ്രാം) സാമൂഹിക പ്രവർത്തകനുമായ ഉല്ലാസ് കോവൂർ വായനദിന പ്രഭാഷണം നടത്തി. ഗ്രന്ഥശാലകളും പുതു തലമുറയും എന്ന വിഷയത്തിൽ NSS കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺ ജെ.ജി പ്രബന്ധം അവതരിപ്പിച്ചു. ലോകമാതൃഭാഷാദിനത്തിൽ ഡോ.സി ഉണ്ണികൃഷ്ണന്റെ നേത്യത്വത്തിൽ മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. വയലാർ ദിനത്തിൽ മുളങ്കാട് എന്ന കവിതയിലെ അശ്വമേധം എന്ന ഭാഗം ആർദ്ര സന്തോഷ് ആലപിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി 2021 അടൂർ ഉപജില്ലാമത്സരത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം നടത്തി. കവിതാലാപനത്തിൽ കുമാരി ആർദ്ര സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകളെ വളർത്തുവാൻ ഉതകുന്ന തരത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചാണ് ഈ വിദ്യാലയത്തിലെ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദി 2021 അടൂർ ഉപജില്ലാമത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനി കുമാരി ആർദ്ര സന്തോഷ് കവിതാലാപനത്തിനുള്ള സമ്മാനം ഏറ്റു വാങ്ങുന്നു.