സഹായം Reading Problems? Click here


ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ

Schoolwiki സംരംഭത്തിൽ നിന്ന്
(38002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ
Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor
വിലാസം
ആനന്ദപ്പള്ളി പി.ഒ,
പത്തനംതിട്ട

പന്നിവിഴ
,
691525
സ്ഥാപിതം15 - 09 - 1983
വിവരങ്ങൾ
ഫോൺ04734229600, 220969
ഇമെയിൽst.thomas.pan38002@gmail.com, 0422vhsspnvza@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
ഉപ ജില്ലഅടൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഅർദ്ധ‍ സർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം137
പെൺകുട്ടികളുടെ എണ്ണം67
വിദ്യാർത്ഥികളുടെ എണ്ണം204
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു എലിസബത്ത് കോശി
പ്രധാന അദ്ധ്യാപകൻഡാർലി പാപ്പച്ചൻ
പി.ടി.ഏ. പ്രസിഡണ്ട്ആനന്ദപ്പള്ളി സുരേന്ദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പൻ അച്ചൻ ദാനമായി നൽകിയ 4.5 ഏക്കർ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയാൽ 1983 സെപ്തംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി.എം.ജേക്കബ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സ് മാനേജരായും അന്നത്തെ എം.എം.സി. കറസ്പോണ്ടന്റ് ആയ ശ്രീ. കെ.സി. ചെറിയാൻ ലോക്കൽ മാനേജരുമായ മാനേജ്മെന്റ് വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആരംഭത്തിൽ ടീച്ചർ - ഇൻ- ചാർജ്ജ് ആയിരുന്ന ശ്രീമതി വിൻസി ജോർജ്ജ് പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചു. 1986 ൽ ഈ വിദ്യാലയത്തിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 2000 ഡിസംബർ മാസത്തിൽ വി.എച്ച്.എസ്.ഇ വിഭാഗവും ഈ വിദ്യാലയത്തിൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

H.S. വിഭാഗം

 • MGOCSM - Mar Gregorio's Orthodox Christian Students Movement [1]
 • വിദ്യാരംഗം സാഹിത്യവേദി
 • ക്ലബ്ബ് പ്രവർത്തനങ്ങൾ
  ലഹരിവിരുദ്ധ ക്ലബ്ബ്
  ഹരിത ക്ലബ്ബ്
  പരിസ്ഥിതി സംഘം
  മാതൃഭൂമി നന്മ ക്ലബ്ബ്
  മനോരമ നല്ലപാഠം ക്ലബ്ബ്
  ട്രാഫിക് ബോധവത്കരണ ക്ലബ്ബ്
  സ്പോർട്ട്സ് ക്ലബ്ബ്

V.H.S. വിഭാഗം

 • Production Cum Training Centre
 • On Job Training
 • Career Guidance and Counseling centre
 • Career Fest
 • Entrepreneur Club
 • Dairy Club
 • Environment Club
 • മനോരമ നല്ലപാഠം ക്ലബ്ബ്
 • Health Club

മാനേജ്മെന്റ്

ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1. എം. ജോർജ്ജ്കുട്ടി (1985-86)
 2. സി.കെ.ഫിലിപ്പ് (1986-89)
 3. ജോർജ്ജ് വർഗ്ഗീസ് (1989-2000)
 4. ഫാ.സി.തോമസ് അറപ്പുരയിൽ (2000-2004)
 5. വിൻസി ജോർജ്ജ് (2004-2011)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
 2. ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
 3. റെയ് ജോർജ്ജ് (എഞ്ചിനീയർ)
 4. ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)

വഴികാട്ടി