ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുവാനും അവരെ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശ ജാഥ നടത്തിയും വിത്ത് വിതരണം ചെയ്തും വൃക്ഷത്തെ നട്ടും പരിസ്ഥിതി സംരക്ഷണ സമ്മേളനം നടത്തിയും സ്കൂളിലെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു. ഈ സ്കൂളിൽ 250 ഓളം വൃക്ഷത്തൈകൾ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് സംരക്ഷിച്ചു വരുന്നു. ഇനിയും കൂടുതൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു.

പരിസ്ഥിതി സംരക്ഷണ സന്ദേശ ജാഥ