എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴജില്ല യിൽ കാർത്തികപ്പളളിതാലൂക്കിൽ ഹരിപ്പാടിനും തോട്ടപ്പളളിയ്ക്കും മധ്യേയായ്‍ കരുവാറ്റ എന്ന സ് ഥലത്ത് നാഷണൽ ഹൈവേയ്ക്ക് അഭിമുഖമായി സ് ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്.
എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ ഗ്രാമപഞ്ചായത്ത് കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - 05 - 1924 |
വിവരങ്ങൾ | |
ഫോൺ | 0479 2492232 |
ഇമെയിൽ | 35036alappuzha@gmail.com |
വെബ്‍സൈറ്റ് | www.nsshsskaruvatta |
കോഡുകൾ | |
സ്കൂൾ കോഡ് | 35036 (സമേതം) |
എച്ച് എസ് എസ് കോഡ് | 04038 |
യുഡൈസ് കോഡ് | 32110200760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 388 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 586 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 247 |
പെൺകുട്ടികൾ | 265 |
ആകെ വിദ്യാർത്ഥികൾ | 576 |
അദ്ധ്യാപകർ | 22 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു എൽ |
പ്രധാന അദ്ധ്യാപിക | ശ്രീദേവി കെ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ശ്രീ മന്നത്ത് പത്മാനാഭൻ സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന്ദിരമാണ് കരുവാറ്റഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം, സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന് നിർവഹിച്ചു. ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്. ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതൽ ഇതിനോടും സഹകരിച്ചും പ്രവർത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്കർ ,ഇല്ലിക്കുളത്തു കൃഷ് ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത് അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന്ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാം സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതേങ്ങ തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട് , 1103 ൽ രാഷ് ട്രപിതാവായ മഹാത്മാഗാന്ധി തിരുവിതാകൂർ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ജാഫർഖാൻ,കെ.പി.എസ് മേനോൻ , കേ. വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ വളളത്തോൾ തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എൻ .എസ് .എസ് ജനറൽസെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവർണർ .എൻ.എൻ .വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ സി.അച്ചുതമേനോൻ ,മുൻ മന്ത്രി ശ്രീ ടി .കെ .ദിവാകാരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ ശ്രീ കൈനികര കുമാരപിളള സാർ ആയിരുന്നു ഈ സരസ്വതി മന്ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് ,മാത് സ് ക്ലബ് ,ആർട്ട്സ് ക്ലബ്, ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്
- പഠനയാത്രകൾ
- നേർക്കാഴ്ച
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ . കൈനിക്കര കുമാരപിളള
- വി. മാധവൻ നായർ
- .പി.വാസുദേവക്കുറുപ്പ്
- .ജി.കുട്ടൻ പിളള
- .എം.ന്രായണ മേനോൻ
- .വി.ടി.ഗോപാലപിളള
- .എൽ.പൊന്നമ്മ
- കെ.വാസുദേവൻ പിളള
- കവിയൂർ ശ്രീധരൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ തകഴി ശിവശങ്കരപിളള , സ്വാമി മംഗളാനന്ദൻ , ചെങ്ങാരപ്പളളി നാരായണൻപോറ്റി , ഡോ. ബാബു വിജയനാഥ് ,പ്രൊഫ .അലക്സാണ്ട ർ , ഡോ.സി.ബി.സി.വാര്യർ ,ഡോ. ആർ. രാഘവപ്പണിക്ക ർ,ഡോ.ജി.കെ.വാര്യർ , അഗ്രി.ഡയറക്ടർ പി.എസ്. ശങ്കർ
പദ്മശ്രീ പി .നാരായണക്കുറുപ്പ്
വഴികാട്ടി
- കരുവാറ്റ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത്(കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷൻ )
- കരുവാറ്റയിൽ സ്ഥിതിചെയ്യുന്നു
- ദേശീയപാത 66ന് കിഴക്ക് ഭാഗത്ത്