എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ ആണ് സ്കൂളിൽ നടന്നു വരുന്നത് .എല്ലാവർഷവും ആരംഭത്തിൽതന്നെ വിദ്യാർഥികളെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തയ്യാറാക്കുകയും ചെയ്യുന്നു .75കുട്ടികൾ അംഗങ്ങളായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സാഹിത്യക്വിസ്, രാമായണക്വിസ്, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.പി എൻ പണിക്കരുടെ ചരമദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സമുചിതമായി ആചരിക്കുന്നു.