ഗവ.എച്ച് .എസ്.എസ്.കതിരൂര്

18:23, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) (.)
ഗവ.എച്ച് .എസ്.എസ്.കതിരൂര്
വിലാസം
കതിരൂർ

കതിരൂര്.പി.ഓ
തലശ്ശേരി, കണ്ണൂര്
,
670642
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ04902306180
ഇമെയിൽ14015ghskadirur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.സുപ്രഭ, ശ്രീമതി.ഹീര
പ്രധാന അദ്ധ്യാപകൻശ്രീമതി.ജ്യോതി കേളോത്ത്
അവസാനം തിരുത്തിയത്
18-02-201914015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജ്യോതിർഗമയ,ശ്രദ്ധ,നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് HOPE, അവധിക്കാല പരിശീലനങ്ങൾ കളിയരങ്ങ്, നക്ഷത്രകൂടാരം , ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ,യോഗ, എന്നിവയും കിണർ റിചാർജിങ്. മാലിന്യ സംസ്കരണം,ജൈവ വൈവിധ്യ പാർക്ക്,ബയോഗ്യാസ് പ്ലാന്റ്,കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, ,വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാമ്പുകൾ, സുസ്സജമാ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ,, സുസ്സജമായ കമ്പ്യൂട്ടർലാമ്പുകൾ, ഒാപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎ യുടെ നേതൃത്വത്തിൽ അഭ്യുതായകാംശികളായ നാട്ടുകാരും പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.

ചരിത്രം

പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കുടാളിയിലും 1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ. കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതി ൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി. കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .

 

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA , MRRTV എന്നീ ലാബുകളുണ്ട്. ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 44 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2018 - 19 അദ്ധ്യയനവർഷം

2019 ജനുവരി 25: നവീകരിച്ച കളരി ഉദ്ഘാടനം കതിരൂർ: കതിരൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കളരിയുള്ള അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് കതിരൂർ സ്കൂൾ എന്ന് അദ്ദേഹം ഓർമ്മിപിച്ചു. എസ്.എസ്.എ അനുവദിച്ച  സയൻസ് പാർക്കിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി ജയ ബാലൻ നിർവ്വഹിച്ചു. കളരി - കരാട്ടെ - യോഗ പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് എ അനൂപ് നിർവ്വഹിച്ചു. ഫുട്ബോൾ ടീം ലോഞ്ചിങ്ങ് ജില്ല' പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ടി റംല നിർവ്വഹിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻറ് എം. ഷീബ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടൻറ് ഷിമി കെ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ലഹിജ വി, വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത എ, ശ്രീജിത്ത് ചോയൻ, സുപ്രഭ പി.കെ, ഹീര കെ.എസ്, ജ്യോതി കേളോത്ത്, സദാശിവൻ ഗുരിക്കൾ, സുമേഷ് സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ വൈസ് പ്രസിണ്ടൻറ് പി.പി ശ്രീധരൻ സ്വാഗതവും സി.ജലചന്ദ്രൻ നന്ദിയും പറഞ്ഞു.

 
നവീകരിച്ച കളരി ഉദ്ഘാടനം നിർവ്വഹിക്കുന്നു
 
സയൻസ് പാർക്കിൽ











2019 ജനുവരി 16: മികച്ച പി ടി എ അവാർഡ് ജി.വി.എച്ച്.എസ് കതിരൂരിന് വിദ്യാഭ്യാസ ജില്ലയിൽ മികച്ച പി ടി എയ്ക്കുളള പുരസ്ക്കാരം ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും കൂത്തുപറമ്പ് നഗരസഭ ചെയർമാൻ ശ്രീ എം സുകുമാരനിൽ നിന്ന് പി ടി എ പ്രസിഡന്റ് സുരേഷ് പുത്തലത്തും പ്രധാന അധ്യാപിക ശ്രീമതി ജ്യോതി കേളോത്തും ഏറ്റുവാങ്ങി. ഡി ഇ ഒ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂത്തുപറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ എച്ച് എം ബാബു വി വി സ്വാഗതവും എച്ച് എം ഫോറം സെക്രട്ടറി സി.പി സുധീന്ദ്രൻ നന്ദിയുെ പറഞ്ഞു.

 
മികച്ച പി ടി എയ്ക്കുളള പുരസ്ക്കാരം സ്വീകരിക്കുന്നു


2018 സപ്തംമ്പർ 28:വാർഷിക രക്ഷാകർത്ത പൊതുയോഗവും എൻഡോവ്മെൻട് വിതരണവും കതിരൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറെ വാർഷിക രക്ഷാകർത്ത പൊതുയോഗത്തിൽ വെച്ച് ടി.ടി.റംല (ജില്ല പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയര്പേഴ്സൺ)കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു.എം.പി.ദേവു അമ്മ സ്മാരക എൻഡോവ്മെന്റും ദേവകീറാം എൻഡോവ്മെന്റും പ്ലസ് വൺ വിദ്യാത്ഥിനി മാളവിക രാജേഷ് ഏറ്റുവാങ്ങി. ബാലകഷ്ണൻ നമ്പ്യാർ എൻഡോവ്മെന്റ് പത്താംതരം വിദ്യാർത്ഥിനി അഥീന എ യും ഏറ്റുവാങ്ങി. വി.എം.വേണു അധ്യക്ഷനായി. ശ്രീജിത്ത് ചോയൻ, സുപ്രഭ പി.കെ, ഹീ ര കെ.എസ്, ജ്യോതി കേളോത്ത്, ടി.എം.ശശി, ജലചന്ദ്രൻ സി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ടന്റായായി സുരേഷ് പുത്തലത്തിനേയും വൈസ് പ്രസിഡന്റായി പി.പി.ശ്രീധരനേയും തെരഞ്ഞെടുത്തു.

2018 സപ്തംമ്പർ 8: വാർത്താവയന മത്സരം
തലശ്ശേരി നോർത്ത് സബ്ജില്ലാതല വാർത്താവയന മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തൽ പ്ലസ്സ് വണ്ണിലെ ആര്യനന്ദ ഓന്നാം സ്ഥാനം നേടി
2018 സപ്തംമ്പർ 5: അധ്യാപകദിനം
അധ്യാപകദിനത്തിൽ എച്ച്.എസ്സ്, എച്ച്.എസ്സ്, എസ്സ്, വി.എച്ച്.എസ്സ്.ഇ വിഭാഗത്തിലെ പ്രഥമാധ്യാപകരെ കുട്ടികൾ പൊന്നട അണിയിച്ച് ആദരിച്ചു
2018 ആഗസ്റ്റ് 30: നാഷണൽ സയൻസ‍് സെമിനറ‍‍ിനാർ
നാഷണൽ സയൻസ‍് സെമിനറ‍‍ിനാജി്ല്ലാതല മത്സരത്തില‍്‍ നമ്മുടെ വിദ്യാലയത്തിലെ സൂര്യ.എൻ കുട്ടി എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൾ സ്കൂൾ സയൻസ‍് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ നാഷണൽ അവാർഡ് ജേതായ ശ്രീ.കെ എം ശിവകൃഷ്ണൻ മാസ്റർ സമ്മാനദാനം നിർവ്വഹിച്ചു.
2018 ആഗസ്റ്റ് 23: ദുരിത ബാധിതർക്ക് കൈതാങ്ങ്
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്സ്.എസ്സ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 70,000 യുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ സുപ്രഭ ടീച്ച‍ർ എം.എൽ.എ എ.ൻ. ഷംസീറിന് കൈമാറി
2018 ആഗസ്റ്റ് 20: ദുരിത ബാധിതർക്ക് കൈതാങ്ങ്
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടായി 50,000 യുടെ ചെക്ക് സ്കൂൾ ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് കതിരൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ കൈമാറി.

 
പ്രസിഡന്റിന് കൈമാറുന്നു
 
ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ കൈമാറുന്നു


2018 ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ്


കതിരൂർ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ. എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംവസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി.


 
നേഹ തന്റെ സമ്പാദ്യം ഏൽപ്പിക്കുന്നു
 
സ്വാതന്ത്രദിനാഘോഷം


2018 ആഗസ്റ്റ് 14: നാഷണൽ സയൻസ‍് സെമിനറ‍‍ിനാർ
നാഷണൽ സയൻസ‍് സെമിനറ‍‍ിനാർ സബ് ജി്ല്ലാതല മത്സരത്തില‍്‍ വിജിയിച്ച് ജി്ല്ലാതല മത്സരത്തില‍്‍ പങ്കെടുക്കാൻ അർഹത നേടി
2018 ആഗസ്റ്റ് 13:ഊടും പാവും

സ്കൂളിന്റേയും കതിരൂർ ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ തറിയുടെ പെരുമയും പാരമ്പര്യവും പുതുതലമുറയിൽ എത്തിക്കുന്നതിനും കൈത്തറി ഉല്പന്നങ്ങൾ പരിചയപ്പെടുത്ത‍ുന്നതിനും വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ കൈത്തറി പ്രദർശനമേള 'ഊടും പാവും' സംഘടിപ്പിച്ചു. മേളയോടനുബന്ധിച്ച് നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ, വിദഗ്ദരുടെ ക്ലാസ്, വിവിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

 
കൈത്തറി പ്രദർശനമേള 'ഊടും പാവും'
 
നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനവേളയിൽ








2018 ആഗസ്റ്റ് 9: ഹിരോഷിമ, നാഗസാക്കി ദിനം:
ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി
2018 ജൂലൈ 22 :ബോധവൽക്കരണം
രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസുകൾ സഘടിപ്പിച്ചുു
2018, ജൂലൈ 5: ബഷീർ ദിനം.
ബഷീർ ദിനത്തിൽ വലിയ ക്യാൻവാസിൽ ബഷീർ കഥാപാത്രങ്ങളെ ചിത്രീകരിച്ചു.
2018, ജൂൺ 26:ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൽ ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ സി.ഡി പ്രദർശനം നടത്തി. ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല കതിരൂർ ടൗണിൽ ഒരുക്കുകയുണ്ടായി.ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചങ്ങലയ്ക്കിടയിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളും പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയ സിഗരറ്റുകളും ചങ്ങലയെ ആകർഷകമാക്കി.
2018, ജൂൺ 19: വായനാദിനം
2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.

2018, ജൂൺ 12: പ്രവേശനോത്സവം

നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.

2017 - 18 അദ്ധ്യയനവർഷം

2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്:
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ, കതിരൂരിൽ അവധിക്കാല ക്യാമ്പ്' 'നക്ഷത്രക്കൂടാരം 2017' ന്റെ ഉദ്‌ഘാടനം ശ്രീ. ശ്രീജിത്ത് ചോയൻ നിർവഹിച്ചു. ഏപ്രിൽ 3ന് ആരംഭിച്ച ക്യാമ്പിൽ മാജിക്, ചിത്രകലാ, നാടകം, സംഗീതം, സിനിമ, ഏറോബിക്സ്, പാചകം, നാടൻപാട്ട്‌, ഒറിഗാമി പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും ഉൾപ്പെടുന്നു.
2017, മെയ് 6 :പൂർവ്വ വിദ്യാർത്ഥി സംഗമം :
പൂർവ്വ വിദ്യാർത്ഥി സംഗമം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ് നിവ്വഹിച്ചു

 


2017 ജൂൺ 28:മഴയാത്ര
2017 വർഷത്തിൽ മഴയാത്രയുടെ ഭാഗമായി പാലക്കയം തട്ട് പരിസ്ഥിതി ക്ലബ് അൻമ്പത് കുട്ടികളെയും കൂട്ടി സന്ദർശിച്ചു.
2017, ജൂലൈ 5 ബഷീർ ദിനം :
2017 ൽ ബഷീർ ദിനത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടന്നു.
2017, ജൂലൈ 11: ലോക ജനസംഖ്യാ ദിനം
ക്വിസ്, ഉപന്യാസരചന
2017, ജൂലൈ 21:ചാന്ദ്രദിനം
സിഡി പ്രദർശനം, ക്വിസ്, സ്കിറ്റ്എന്നിവ സംഘടിപ്പിച്ചു
2017 ആഗസ്റ്റ് 6 ഹിരോഷിമാദിനം:
2017 ആഗസ്റ്റ് 6ന് തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി പ്രശസ്ത ചിത്രക്കാരൻ പൊന്ന്യം സനൽ ഉദ്ഘാടനം ചെയ്തു.വൈകുന്നേരം പ്ലക്കാർഡുമേന്തി കതിരൂർ ടൗണിൽ കുട്ടികൾ റാലി നടത്തുകയുണ്ടായി.‌
2017 ആഗസ്റ്റ് 31: ഒാണാഘോഷം
ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി.
2017, സെപ്തംബർ 5:
ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ 2017 സെപ്തംബർ 15:ബോധവൽക്കരണ ക്ലാസുകൾ
2017 ൽ മലബാർ ക്യാൻസർ സെന്റരിന്റെ ആഭിമുഖ്യത്തിൽ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി.
2017 ഒക്ടോബർ 7: മോക്ക് പാർലമെന്റ്
2017 ൽ പാർലമെന്ററി അഫയേഴ്സ് ഡിപാർട്ട്മെന്റ് ഘടനയും പ്രവർത്തനവും കുട്ടികളിലെത്തിക്കുന്നതിന് മോക്ക് പാർലമെന്റ് നടത്തുകയുണ്ടായി. നമ്മുടെ ജില്ലയിൽ നാല് സ്കൂളുകൾ പങ്കെടുത്തു. അതിലൊന്ന് നമ്മുടെ സ്കൂളായിരുന്നു. പാർലമെന്റ് വിലയിരുത്താൻ വന്ന ഡിപ്പാർട്ട് മെന്റ് ഉദ്യോഗസ്ഥൻ നല്ല അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.
2017, ഒക്ടോബർ 12:ജനറൽ പി.ടി.എ യോഗം
പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ
2017, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി
2017, ഒക്ടോബർ 28: സ്ക്കൂൾതല കായികമേള
2017, ഒക്ടോബർ 128. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു.
2017, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു.

2016 - 17 അദ്ധ്യയനവർഷം

2016, ജൂൺ 1: പ്രവേശനോത്സവം
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം.
2016, ജൂൺ 5:പരിസ്ഥിതി ദിനം

 
വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ)

ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു.
2016, ജൂൺ 19:വായനാദിനം
നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം.
2016, ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം
ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു.
2016, ജൂൺ 26:തിരക്കഥാ ശിൽപശാല
ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട്
2016, ജൂലൈ 4:നോമ്പുതുറ
തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം.
2016,, ജൂലൈ 5: ബഷീർ ദിനം.
വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ പരിചയപ്പെടൽ
2016,, ജൂലൈ 8:മഴയാത്ര
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര.
2016, ജൂലൈ 11: ലോക ജനസംഖ്യാ ദിനം
ക്വിസ്, ഉപന്യാസരചന
2016, ജൂലൈ 21:ചാന്ദ്രദിനം
സിഡി പ്രദർശനം, ക്വിസ്
2016 ഓഗസ്ത് 8:
ഹാ൪ഡ്വെയ൪ ക്ലിനിക്ക് ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം.
2016, ഓഗസ്ത് 11:
ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച് റാലി
2016, ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം
സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി
2016, ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം
വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം
2016, ഓഗസ്ത് 20: മണ്ണിനെ അറിയുക
നബാർഡ്- കണ്ണൂർ ആകാശവാണി മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ
2016, ഓഗസ്ത് 23:നാഷണൽ സയൻസ് സെമിനാര്
എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല നാഷണൽ സയൻസ് സെമിനാറിൽ ക അശ്വിനി (9G) അശ്വിനി A ഗ്രേഡ് നേടി

 
പൂർവ്വാധ്യാപകരെ ആദരിക്കൽ

2016, സെപ്തംബർ 5:
ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ
2016, സെപ്തംബർ 9:ഓണാഘോഷം
പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ
2016, സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം
സ്ഥലം എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം, പൂർവ്വ വിദ്യാർത്ഥികൾ എന്നിവര് പങ്കെടുത്തു
2016, ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം<
പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ
2016, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി
2016, ഒക്ടോബർ 18: സ്ക്കൂൾതല കായികമേള
2016, ഒക്ടോബർ 18,19. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു.
2016, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു.
2016, ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള
പയ്യന്നൂരില് വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.
2016, നവംമ്പ൪ 5:ജില്ലാതല കായികമേള
ജില്ലാതല കായികമേളയില് മത്സരിച്ച ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി
2016, നവംബർ 30,ഡിസംമ്പര് 1,2: സബ് ജില്ലാ കലോത്സവം
തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ ഏകദേശം 3500റോളം വിദ്യാത്ഥികള് കലോത്സവത്തില് പങ്കെടുത്തു. ഹൈസ്കൂള്,ഹയ൪ സെക്ക൯്ററി വിഭാഗത്തില് രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള് അറബിക്ക് വിഭാഗ ത്തില് ഒന്നാം സ്ഥാനം നേടി.

 
സബ് ജില്ലാ കലോത്സവം ലോഗോ

2016, ഡിസംമ്പര് 14-17:
തലശ്ശേരിയില് വച്ച് നടന്ന ജില്ലാ കലോത്സവത്തില് ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള് അറബിക്ക് വിഭാഗത്തില് മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി
2016, ഡിസംമ്പര് 23:വികസന സമിതി രൂപികരണം
വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു
2017, നക്ഷത്രകൂടാരം ഏപ്രിൽ 3-21
അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു.

നേട്ടങ്ങൾ

1) 2017-18 വർഷത്തെ ബെസ്റ്റ് പി.ടി എ ബഹുമതിയുടെ രണ്ടാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ .തേടിയെത്തി.
2)മലിനീകരണനിയന്ത്രണ ബോർഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയം അവാർഡ് നേടിയിട്ടുണ്ട്
3)2014-15 വർഷത്തെ പി.ടി എ ക്കുലള്ള സംസ്ഥാന ബഹുമതിയുടെ മൂന്നാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി
4)വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു
5) ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ നേടി
6)2017-18 വർഷം നാഷണൽ സയൻസ് സെമിനാറിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും, സുകുമാർ അഴിക്കോട് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, സി വി രാമൻ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനവും, എെ എസ്ആർ ഒ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ (ദക്ഷിണ മേഖല)ഒന്നാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ അശ്വിനി.കെ എന്ന വിദ്യാർത്ഥി നേടുകയുണ്ടായി. അശ്വിനി കൈരളി ചാനൽ അശ്വമേധത്തിൽ പങ്കെടുത്ത് ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപിനെ പരാജയപ്പെടുത്തുകയുണ്ടായി.
7)2017-18 വർഷം സംസ്ഥാന പ്രസംഗ മത്സരത്തിൽ ശ്രദ്ധ സി രഞ്ജിത്ത് ഒന്നാം സ്ഥാനം നേടി,
8)2017-18 വർഷം സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ മെറ്റൽ എൻഗ്രേവിങ്ങിൽ ശ്രീരാഗ് സി രണ്ടാം സ്ഥാനം നേടി.
9)2017-18 വർഷം വിദ്യരംഗം കവിതലാപനത്തിൽ ആര്യനന്ദ കെ സംസ്ഥാനത്തിൽ പങ്കെടുത്തു.
10)2017-18 വർഷം സംസ്ഥാന തലത്തിൽ മൂകാഭിനയത്തിൽ പങ്കെടുത്തു.
11)2017-18 വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100%വും എച്ച് എസ് എസിൽ 98% വി എച്ച് എസ് ഇ യിൽ 95% വിജയം നേടുകയുണ്ടായി.എസ് എസ് എൽ സി പരീക്ഷയിൽ 27 കുട്ടികൾക്ക് ഫുൾ എ പ്ലസും, പ്ലസ് ടു പരീക്ഷയിൽ 13 കുട്ടികൾക്ക് ഫുൾ എ പ്ലസും ലഭിച്ചു.

 
മികവിനുള്ള ട്രോഫി
 
മികവിനുള്ള ആദരം സ്വീകരിക്കുന്നു,


വിശേഷ വാ൪ത്തകൾ

1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ നമ്മുടെ സ്കൂളിലെ കലാധ്യാപകനായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്' ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
2)സ്കൂൾകലാധ്യാപകനായിരുന്ന ശ്രീ കെ എം ശിവകൃഷ്ണൻ ദേശീയ അധ്യാപകഅവാർഡ് നേടിയിട്ടുണ്ട് 3)IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ മുൻ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്.
4)IT@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ ഹാന്റി ക്യാം ഉപയോഗിച്ച് G V H S S കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.
5)സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ച 'THE WAVE' എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്. 6)പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.
7)പ൦ന പ്രവ൪ത്തനങ്ങളടെയും വിവിധ ക്ലബുകളുടെയും പ്രവ൪ത്തനങ്ങളുടെയും ഭാഗമായി കുട്ടികളുടെ സിംഹമുദ്ര(അശോകസ്തംഭത്തിന്റെ) മാത്രക സകൂളിൽ നി൪മ്മിച്ചിട്ടുണ്ട് 8)സ്കൂളിൽ ഓപ്പൺ എയ൪ ക്ലാസ്സ് റൂം ഉണ്ട്

സാമൂഹിക പ്രവ൪ത്തനങ്ങൾ

കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
വേറിട്ട ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്നും പുതുമസൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ സ്കൂൾ. എല്ലാസൗഭാഗ്യങ്ങളും നൽകി ചിലരെ ഭൂമിയിലേക്ക് അയക്കുമ്പോൾ ആ ശക്തി നമ്മളിൽ ഒരു ദൗത്യം കൂടി ഏൽപ്പിക്കുന്നു. അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങാവുക അതാണ് HOPE ന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 10 വർഷമായി HOPE ന്റെ കൈത്താങ്ങ് നിർധനരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായിട്ടുണ്ട്. മുൻ പ്രധാന അദ്ധ്യാപകനായ സഹദേവൻ മിന്നിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാറുണ്ട്.
സ്നേഹഭവനത്തിൽ ഇഫ്ത്താർ വിരുന്ന്
കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹഭവനത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഇഫ് ത്താർ സ്നേഹസംഗമം നടത്തിവരുന്നു. ഈയൊരു പരിപാടിയിലൂടെ മതങ്ങൾക്കതീതമായി കുട്ടികളുടെ ഇടയിൽ ഒത്തൊരുമയുണ്ടാക്കാനും മാതാപിതാക്കളോട് സ്നേഹമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ നിർമ്മിച്ച പലഹാരങ്ങളും അവർ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും അവർക്ക് നൽകുകയുണ്ടായി.
കൈതാങ്ങ്
സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ‌ ഭക്ഷണം വിതരണം നടത്തുകയുണ്ടായി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലും ടൗണിലും വിശപ്പടക്കാനാവത്ത മനുഷ്യർക്ക് പറ്റാവുന്ന ദിവസങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. NSS വളണ്ടിയർമാർ അവരുടെ വീട്ടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതി അവരുടെ ഒരു നേരത്തെ വിശപ്പടക്കാൻ ആയി.
സാന്ത്വന സ്പർശം
ബന്ധുകളിൽ നിന്നും അന്യരാക്കപ്പെട്ട് അനാഥമന്ദിരത്തിൽ എത്തിപ്പെട്ട പാവം മനുഷ്യന് കാരുണ്യത്തിന്റെ കൈതാങ്ങവാൻ നമ്മുടെ കുട്ടികൾ എപ്പോഴും ഒരുക്കും.നോമ്പുകാലത്ത് അവർ സ്വരുപിച്ച പണം IRPC കണ്ണൂരിലെ സാന്ത്വനകേന്ദ്യത്തിൽ അവരുടെ അൽപ്പം ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു.

കായിക പ്രവ൪ത്തങ്ങൾ


സ്കൂൾ കായിക മേള
സ്കൂൾ കായിക മേളയും വർണ്ണാഭമായി തന്നെ നടക്കുകയുണ്ടായി. ഫ്ലോഗ് ഹോസ്റ്റിംഗ്,ദീപ ശിഖ പ്രയാണം, വെളളരിപ്രാവിനെ പറത്തൽ, ബാന്റ് വാദ്യം,എന്നിവയോടെ നടന്ന ഉദ്ഘാടന പരിപാടിയും രാണ്ടാം ദിവസം നടന്ന സമാപന പരിപാടിയും ആകർഷകമായിരുന്നു. സബ്‌ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുകയുണ്ടായി.
കളരി പരിശീലനം:
പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. .കായികാദ്ധ്യപകനായിരുന്ന കതിരൂർ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടിൽ എൻ കുഞ്ഞിരാമൻ നായർ എന്ന കളരിമാഷായിരുന്നു ആദയഘട്ടത്തിൽ പരിശീലനം നൽകിയത്.എൺപതുകളുടെ ആദ്യ അധ്യാപകൻ വിരമിച്ചതോടെ കളരി പഠനവും അവസാനിച്ചു.കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്.അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്.കതിരൂരിന്റെ കളരി പാരമ്പര്യം കണക്കിലെടുത്ത് ജില്ല പഞ്ചായത്തും പി ടി എയും ചേർന്ന് വിദ്യാർത്ഥികളിൽ കളരി പഠനം നടത്തി വരുന്നുണ്ട്.
കരാട്ടെ പരിശീലനം
വിദ്യാർത്ഥിനികൾക്ക് ജില്ലാ പഞ്ചായത്തും പി ടി എ യും ചേർന്ന് കരാട്ടെ പരിശീലനവും നടത്തി വരുന്നു.

പ്രധാന പ്രൊജക്ടൂകൾ


കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട്
കായിക ‍ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് . കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും .
ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ

 
ജോതിർഗമയ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ രൂപം നൽകിയ നൂതന പദ്ധതിയാണ് ജോതിർഗമയ. 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷൽ കോച്ചിങ്ങ് ക്ലാസുകൾ, കേമ്പുകൾ ,സ്ററഡിടൂർ എന്നിവ നടത്തുക‍യുണ്ടായി.ആത്മാർത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു.

വിവിധ ക്ലബ്ബുകൾ


1 ഇംഗ്ലീഷ് ക്ലബ്
2 സയൻസ് ക്ലബ്
3 ലിറ്റിൽ കൈറ്റ്സ്
4 കാർഷിക ക്ലബ്
5 സോഷ്യൽ സയൻസ് ക്ലബ്
6 ഹെൽത്ത് ക്ലബ്
7 വിദ്യാരംഗം കലാസാഹിത്യ വേദി
8 പരിസ്ഥിതി ക്ലബ്

മുൻ സാരഥികൾ

എച്ച്.എസ്സ്
1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി
2.ശ്രീ ദിവാകരൻ നായർ
3.ശ്രീ പത്മനാഭ റാവു
4.ശ്രീമതി പി .ടി .നളിനി (1992)
5.ശ്രീ സി.എം.ജയചന്ദ്രൻ (1993)
6.ശ്രീ സി രാഘവൻ (1994)
7.ശ്രീ എം കെ ശിവദാസൻ (1995)
8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)
9.ശ്രീമതി പി.കനകമ്മ (1997 – 98)
10.ശ്രീ ഗംഗാധരൻ കെ (1999 -2000)
11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)
12.ശ്രീ കെ കെ അബ്ദുള്ള (2003)
13.ശ്രീമതി പി .വി രമ (2004)
14.ശ്രീ പി .പി അബ്ദുൾഅസീസ്
15.ശ്രീ വേണുഗോപാൽ.എ
16.ശ്രീ സഹദേവൻ മിന്നി
എച്ച്.എസ്സ്,എസ്സ്
1.ശ്രീ ഹരീന്രൻ എം.പി
2.ശ്രീ ചന്ദ്രൻ ഇ
3.ശ്രീ മോഹനൻ ഓ
4.ശ്രീ വാസു.പി.പി
5.ശ്രീ സോമൻ.പി
6.ശ്രീ അബ്ദുൾ ലത്തീഫ്
വി.എച്ച് എസ് എസ്.ഇ
1.. ശ്രീമതി പാ൪വ്വതി മീര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)
ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)
ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)
പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യ‍ൻ AIR ൽ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)

 
കെ.തായാട്ട്,കെ.പൊന്ന്യം,കെ.പാനൂർ

കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)
കെ.ശശികുമാർ (ചിത്രകാരൻ)
കെ.സി.വിജയൻ (പത്രപ്രവർത്തകൻ)
പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥൻ (കവിത)
കെ.പി.ബി.പാട്യം (കവിത)
പി സതീദേവി (ലോകസഭാ മുൻ മെമ്പർ)
ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)

വഴികാട്ടി

{{#multimaps:11.7852,75.5312 |zoom=16}}

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.കതിരൂര്&oldid=611952" എന്ന താളിൽനിന്ന് ശേഖരിച്ചത്