ഗവ.എച്ച് .എസ്.എസ്.കതിരൂര്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്  ക്ലബ്

♦️♦️♦️♦️♦️♦️

വെള്ളിയാഴ്ചകളിൽ  weekly news round up.

Writer's Quiz

ഓരോ മാസവും 8,9,10 ക്ലാസ്സുകളിലെ English ടെക്സ്റ്റ്ബുക്കിലെ authors നെ അടിസ്ഥാനമാക്കിയുള്ള ക്വിസ്.

പാഠ ഭാഗത്തിലെ കഥകളുടെ skit അവതരണം.

Fun with translation.

ക്ലാസ്സ്‌റൂമുകളിൽ അവസാനത്തെ 5 മിനിറ്റ് കുട്ടികൾ team ആയി തിരിഞ്ഞ് ഒരു മലയാള വാക്യം ( ദൈനം ദിന ഉപയോഗത്തിൽ വരുന്നവ )    എതിർ ടീംലെ ഒരു കുട്ടിയെ തിരഞ്ഞെടുത്തു കൊണ്ട് English ലേക്ക് മൊഴിമാറ്റാൻ ആവശ്യപ്പെടുന്നു.

ഇതിൽ ശരിയുത്തരം പറയുന്ന ടീംന്നു പോയ്ന്റ്സ് ലഭിക്കുന്നു.

ശാസ്ത്രരംഗം2021--22

സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്രരംഗം പരിപാടിയിൽ പ്രൊജക്റ്റ് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ലേഖനം , ശാസ്ത്രഗ്രന്ഥാസ്വാദനം,  ഗണിത അവതരണം ,എൻറെ ശാസ്ത്രജ്ഞർ ,വീട്ടിൽനിന്നുള്ള ലഘുപരീക്ഷണം ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നം - ഈ പരിപാടികളിൽ കുട്ടികളുടെ  നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടായിരുന്നു.

സബ്ജില്ലാതലത്തിൽ ശാസ്ത്ര രംഗത്തിന്റെ പരിപാടി അവതരിപ്പിച്ചപ്പോൾ നമ്മുടെ സ്കൂൾ കുട്ടികൾ നല്ല മികവുപുലർത്തുകയുണ്ടായി. പ്രോജക്ട് അവതരണത്തിലും, ലഘുപരീക്ഷണത്തിനും നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടുകയുംചെയ്തു.പ്രോജക്ട് അവതരണത്തിൽ നമ്മുടെ സ്കൂളിലെ ശ്രീനന്ദ സബ്ജില്ലാ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി അതുപോലെ തന്നെ വീട്ടിൽനിന്നുള്ള ഒരു പരീക്ഷണ ത്തിൽ ആഷികആഷറഫ് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും വീണ്ടും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ അർഹത നേടുകയുണ്ടായി.യു പി വിഭാഗത്തിൽ ഹുസ്ന പി വീട്ടിൽനിന്നുള്ള ലഘു പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനവുംനേടി. ശാസ്ത്രരംഗം പരിപാടി വഴി കുട്ടികളിൽ ശാസ്ത്രബോധവും ചരിത്രബോധവും വളർത്തിയെടുക്കുവാൻ ഏറെ

സഹായിച്ചിട്ടുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയിട്ടാണ് പ്രൊജക്റ്റ് അവതരണം നടത്തിയത് നമ്മുടെ ഗ്രാമത്തിലേക്ക് നമ്മുടെ ദേശത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ആ പ്രദേശത്തിൻറെ പ്രോബ്ലം എന്താണെന്ന് മനസ്സിലാക്കി കൊണ്ട് ഒരു പ്രൊജക്റ്റ് അവതരിപ്പിക്കുവാൻ നമ്മുടെ സ്കൂളിലെ ശ്രീനന്ദ വി ക്ക് കഴിഞ്ഞു.വളരെ ശ്രദ്ധേയമായ ഒരു പ്രോജക്ട് അവതരണമായിരുന്നു അത്

ശാസ്ത്രരംഗം പരിപാടിയിലൂടെ കോവിഡ് കാലത്തെ വിടവ് നികത്തി കുട്ടികൾക്ക് വിജ്ഞാനബോധവും അതുപോലെതന്നെ പരീക്ഷണ നിരീക്ഷണം നടത്തുവാനും സാധിച്ചു

HINDI CLUB

🛑പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.

ശിവദേവ് സജീവ് v.m( 8 H)ഒന്നാം സ്ഥാനം

സാൽവിൻ (8 G)രണ്ടാം സ്ഥാനം നേടി.

🛑സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര ക്വിസ്  (ചോദ്യങ്ങൾ ഹിന്ദിയിൽ) നടത്തി.

ശിവദേവ് സജീവ് v mഒന്നാം സ്ഥാനവും ആദിൽ K. K രണ്ടാം സ്ഥാനവും നേടി(8 H)

🛑 സെപ്തംമ്പർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.

ശ്രീ വർഷിണി(എട്ടാം ക്ലാസ്) ഒന്നാം സ്ഥാനം നേടി.

സബ് ജില്ലാ കലോത്‌സവത്തിൽ 10.G ക്ലാസിലെ ദിയാനാ സൈനാബ് 1St A grade

നേടി.

അലിഫ് അറബിക് ക്ലബ്ബ്

അലിഫ് അറബിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് അറബി കാലി ഗ്രാഫി പ്രദർശിപ്പിക്കുകയും പ്രവേശനഗാനം കേൾപ്പിക്കുകയും ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം  സംഘടിപ്പിച്ചു. ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് അറബി മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അറബിക് ചാനലുകൾ ക്ലാസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളിൽ ഭാഷാനൈപുണി വർദ്ധിപ്പിക്കുവാൻ 'അൽ ഫസാഹ' എന്ന പേരിൽ കമ്മ്യൂണിക്കേറ്റീവ് അറബിക് പരിശീലനം നടന്നുവരുന്നു. ടാലൻറ് പരീക്ഷയിൽ സബ്ജില്ലാ ജില്ലാതലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർടുകളും പോസ്റ്ററുകളും തയ്യാറാക്കി ബോധവൽക്കരണം നടത്തി.