ഗവ.എച്ച് .എസ്.എസ്.കതിരൂര്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ വിദ്യാലയത്തിൽ ഏകദേശം 5,000 ൽ അധികം പുസ്തകങ്ങൾ ഉണ്ട്. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, നാടകം,ചരിത്രം, ശാസ്ത്രം, കണക്ക്, ജനറൽ റഫറൻസ്, ലേഖനം, എന്നീ വിഭാഗങ്ങളായി സൂക്ഷിച്ചിട്ടുള്ളത്. 'പിറന്നാൾ മധുരം ഒരു പുസ്തകം സ്കൂൾ ലൈബ്രറിക്ക്' എന്ന പദ്ധതി പ്രകാരം പിറന്നാൾ ദിനത്തിൽ ക്ലാസ്സിൽ മിഠായി നൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾ ഓരോ പുസ്തകം നൽകുന്നു. ഇപ്രകാരം ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്. ലൈബ്രറി വിതരണത്തിനായി ഓരോ ക്ലാസ്സിനും ഓരോ പുസ്തക വിതരണ രജിസ്റ്ററുണ്ട്. അത് പ്രകാരം ഓരോ ക്ലാസ്സിനും ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സിൽ നൽകി ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ അത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. കൂടാതെ ലൈബ്രറിയിൽ നിന്ന് അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നി൪ദ്ധിഷ്ടദിനങ്ങളിൽ ക്ലാസ്സുകളിൽ ലൈബ്രറി വിതരണം നടക്കുന്നു. കുട്ടികൾ വായിച്ച് പുസ്തകങ്ങളുടെ വായനക്കുറിപ്പ് ക്ലാസ്സിൽ അവതരിപ്പിച്ച് നല്ല വായനക്കുറിപ്പിന് ക്ലാസ്സ് ടീച്ചർ സമ്മാനം നൽകുകയും ചെയ്യാറുണ്ട്.